scorecardresearch

പാലക്കാട്,വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. 28 ന് സൂക്ഷ്മ പരിശോധന നടക്കും

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. 28 ന് സൂക്ഷ്മ പരിശോധന നടക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sarin Rahul Navya Sathyan

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.  ഇടതു സ്ഥാനാർത്ഥി സത്യൻ മൊകേരി, എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് എന്നിവരാണ് ഇന്ന് പത്രിക സമർപ്പിച്ചത്. 

Advertisment

മുഖ്യവരണാധികാരിയായ ജില്ല കളക്ടർ മുൻപാകെയാണ് ഇരുവരും പത്രിക സമർപ്പിച്ചത്. ഇരുമുന്നണികളുടെയും മുതിർന്ന് നേതാക്കളും സ്ഥാനാർഥികൾക്കൊപ്പമുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.

പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ രാവിലെ 11മണിയോടെ  പാലക്കാട് ആർഡിഒ ശ്രീജിത്ത് മുമ്പാകെ പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഉച്ചയ്ക്ക് 12 മണിയോടെ നാമനിർദേശ പത്രിക സമർപ്പിച്ചു. വിമത സ്ഥാനാർത്ഥിയായ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ കെ ഷാനിബും വ്യാഴാഴ്ച നാമനിർദേശ പത്രിക നൽകി.

പാലക്കാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ ചേലക്കരയിൽ മൂന്നു മുന്നണി സ്ഥാനാർത്ഥികളും ബുധനാഴ്ച പത്രിക നൽകിയിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. 28 ന് സൂക്ഷ്മ പരിശോധന നടക്കും.

Read More

Advertisment
By Election Palakkad Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: