scorecardresearch

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഒരുമരണം; വ്യാപക നാശം

ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി

ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത സംസ്ഥാന ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി

author-image
WebDesk
New Update
kollam

കൊല്ലം ആര്യൻകാവിലുണ്ടായ മലവെള്ളപാച്ചിൽ

കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച പെയ്ത മഴയിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ഇടുക്കി തൊടുപുഴ വണ്ണപ്പുറം കൂവപ്പുറത്ത് മലവെള്ളപാച്ചിലിൽ നാല് വീടുകളിൽ വെള്ളം കയറി. ഒരു വീട് പൂർണ്ണമായി തകർന്നു. വീടുകളിലുള്ളവർ ബന്ധുവീടുകളിലേക്ക് മാറി. വണ്ണപ്പുറം-കോട്ടപ്പാറ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. 

Advertisment

ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിൽ ഒഴുക്കിൽപ്പെട്ട് ഒരു മരണം. രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്, ഇതിലൊരാളെ രക്ഷപ്പെടുത്തിയെങ്കിലും ഒരാൾ മരിക്കുകയായിരുന്നു. വണ്ണപ്പുറം സ്വദേശികളായ ദിവാകരൻ, ഭാര്യ ഓമന എന്നിവരാണ് ചപ്പാത്ത് മുറിച്ചുകടക്കുനന്തിനിടെ അപകടത്തിൽപ്പെട്ടത് അകപ്പെട്ടത്. ഏറെ നേരം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് ഭാര്യ ഓമനയുടെ മൃതദേഹം കണ്ടെത്തി. 

തിരുവനന്തപുരത്ത്  വിതുര -ബോണക്കാട് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചു. വിതുരയിൽ നിന്നും ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. നാളെ രാവിലെ മണ്ണ് മാറ്റി ഗതാഗതം പുന:സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. 

കൊല്ലത്തിന്റെ കിഴക്കൻ മലയോര മേഖലയിൽ പെയ്ത ശക്തമായ മഴയിൽ പലയിടങ്ങളിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. തെൻമല, ഇടപ്പാളയം, കഴുതുരുട്ടി മേഖലകളിലാണ് മണിക്കൂറുകൾ തുടർച്ചയായി മഴ പെയ്തത്. തെന്മല മാർക്കറ്റ് റോഡിൽ വെള്ളം കയറി.

Advertisment

ഇടപ്പാളയം അരുണോദയം കോളനിയിൽ തോട് കരകവിഞ്ഞു. മലയോര മേഖലയിൽ അപകട സാധ്യത മുന്നറിയിപ്പുള്ള സ്ഥലങ്ങളിലാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.

അതേസസമയം ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കർശനമാക്കി. അഞ്ച് സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ 56 സംഘങ്ങളെ വിന്യസിച്ചു. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ന് വൈകീട്ട് ആറ് മണിമുതൽ 15 മണിക്കൂർ കൊൽക്കത്ത വിമാനത്താവളം പ്രവർത്തിക്കില്ല. 

Read More

kerala rains Heavy Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: