/indian-express-malayalam/media/media_files/2024/10/24/2VlzAedQnJpLmrjXoQSq.jpg)
കേരളീയം പരിപാടി ഒഴിവാക്കി
തിരുവനന്തപുരം: കേരളീയം പരിപാടി ഒഴിവാക്കി സർക്കാർ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കുന്നു എന്നാണ് വിശദീകരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പരിപാടി നടത്തേണ്ട എന്നാണ് സർക്കാർ തീരുമാനം. കഴിഞ്ഞതവണ നവംബർ ഒന്നു മുതൽ ഏഴ് വരെയായിരുന്നു കേരളീയ പരിപാടി നടത്തിയത്. ഇക്കൊല്ലം ഡിസംബറിലും ജനുവരിയിലും ആയി പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നു.
വിവിധ വകുപ്പുകളുടെ ഏകോപനത്തിലാണ് കഴിഞ്ഞ വർഷം പരിപാടി നടത്തിയിരുന്നത്. കേരളത്തെ ഒരു ബ്രാൻഡാക്കി മാറ്റുക, കേരളം നേടിയെടുത്ത വികസന മാതൃകകൾ ലോകശ്രദ്ധയിലെത്തിക്കുക, അതുവഴി കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരിക എന്നിവയെല്ലാമായിരുന്നു പരിപാടിയുടെ ഉദ്ദേശം. എന്നാൽ, പരിപാടിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഇത്രയധികം പണം ചെലഴിച്ച് എന്തിനാണ് ഇത്തരമൊരു പരിപാടി എന്നാണ് പ്രതിപക്ഷമുൾപ്പടെ ചോദിച്ചത്. പൂർണമായും സ്പോൺസർഷിപ്പ് മുഖേനെയാണ് പരിപാടി നടത്തുന്നത് എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വിശദീകരണം.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും സർക്കാർ പുറത്ത് വിട്ടിരുന്നില്ല. കഴിഞ്ഞ ദിവസമാണ് സ്പോൺസർഷിപ്പ് വഴി എത്ര തുക കിട്ടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.
Read More
- കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പി സരിൻ
- പാലക്കാട്,വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
- തൃശൂരിൽ ജിഎസ്ടി വിഭാഗത്തിൻറെ വൻ റെയ്ഡ്; 120 കിലോ സ്വർണം പിടിച്ചെടുത്തു
- മഴക്കെടുതിയിൽ സംസ്ഥാനത്ത് ഒരുമരണം; വ്യാപക നാശം
- സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; അഞ്ചിടത്ത് യെല്ലോ അലർട്ട്
- നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.