scorecardresearch

കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പി സരിൻ

യുഡിഎഫ് സ്ഥാനാർഥി കരുണാകരൻറെ സ്മൃതി മണ്ഡപം സന്ദർശിക്കാൻ തയ്യാറായില്ലെന്നുള്ള ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സരിൻറെ സന്ദർശനം

യുഡിഎഫ് സ്ഥാനാർഥി കരുണാകരൻറെ സ്മൃതി മണ്ഡപം സന്ദർശിക്കാൻ തയ്യാറായില്ലെന്നുള്ള ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സരിൻറെ സന്ദർശനം

author-image
WebDesk
New Update
P Sarin K Karunakaran

പി സരിൻ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു

തൃശ്ശൂർ: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ തൊട്ടുമുമ്പ് കെ കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി പാലക്കാട്ടെ ഇടത് സ്വതന്ത്രൻ പി സരിൻ. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കരുണാകരൻറെ കുടുംബത്തെ അപമാനിച്ചെന്നും സ്മൃതി മണ്ഡപം സന്ദർശിക്കാൻ തയ്യാറായില്ലെന്നുമുള്ള ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സരിൻറെ സന്ദർശനം.

Advertisment

മുരളീമന്ദിരത്തിലേക്ക് എല്ലാവരും കൂട്ടമായാണ് വരുന്നതെന്നും എന്നാൽ താൻ ഒറ്റയ്ക്കാണ് വന്നതെന്നും സരിൻ പറഞ്ഞു. "ക്യാമറയ്ക്ക് മുൻപിൽ ഉമ്മൻചാണ്ടിയെ പോയി കണ്ടിട്ടില്ല എന്നേയുള്ളൂ. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ  പ്രാർത്ഥിച്ച ശേഷമുള്ള ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ആഴ്ചകളിൽ  രാഷ്ട്രീയം കേരളത്തോട് പറഞ്ഞത്. ഒരേ സമയം ഉമ്മൻചാണ്ടിയുടെയും ലീഡറുടെയും കോൺഗ്രസ് ആണെന്ന് ജനങ്ങൾക്കറിയാം"-സരിൻ പറഞ്ഞു

"കോൺഗ്രസിനകത്തെ പ്രശ്‌നങ്ങളുമായി സന്ദർശനത്തെ കൂട്ടി വായിക്കരുതെന്നും സരിൻ പറഞ്ഞു.കോൺഗ്രസിനകത്ത് ഇനി കോൺഗ്രസ് അവശേഷിക്കില്ല.യഥാർത്ഥ കോൺഗ്രസ് പുറത്തായിരിക്കും എന്ന് ചിത്രം കൃത്യമായി ആളുകളിലേക്ക് എത്തും"-സരിൻ പറഞ്ഞു.

Advertisment

അതേസമയം, കെ കരുണാകരന്റെ സ്മൃതി  മണ്ഡപം സന്ദർശിച്ചതിലൂടെ വ്യക്തമായ രാഷ്ട്രീയ ചിത്രമാണ് സരിൻ മുന്നോട്ട് വെക്കുന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അസംതൃപ്തരായ പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകരെ ഒപ്പം നിർത്താനും സരിൻ ശ്രമിക്കുന്നു. യുഡിഎഫ് സ്ഥാനാർഥി കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദർശിക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ രംഗത്തെത്തി. 

Read More

By Election Palakkad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: