scorecardresearch

ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസ്; പ്രതികളെ വെറുതെ വിട്ടു

ദേശാഭിമാനി പത്രത്തിലെ ജീവനക്കാരൻ ആയിരുന്ന മോഹൻദാസിനെ കൊച്ചിയിലെ കണ്ടെയ്നർ റോഡിൽ വച്ച് ക്ലോറോഫോം മണപ്പിച്ചു ബോധംകെടുത്തിയ ശേഷം കഴുത്തറത്തു കൊലപ്പെടുത്തി എന്നാണ് കേസ്

ദേശാഭിമാനി പത്രത്തിലെ ജീവനക്കാരൻ ആയിരുന്ന മോഹൻദാസിനെ കൊച്ചിയിലെ കണ്ടെയ്നർ റോഡിൽ വച്ച് ക്ലോറോഫോം മണപ്പിച്ചു ബോധംകെടുത്തിയ ശേഷം കഴുത്തറത്തു കൊലപ്പെടുത്തി എന്നാണ് കേസ്

author-image
WebDesk
New Update
High Court , Kerala High Court

ഫയൽ ഫൊട്ടോ

കൊച്ചി: ഭാര്യയും കാമുകനും ചേർന്നു ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. 2012ൽ ഏറെ കോളിളക്കം സൃഷ്ട്ടിച്ച കേസായിരുന്നു ദേശാഭിമാനി പത്രത്തിലെ ജീവനക്കാരൻ ആയിരുന്ന മോഹൻദാസ് വധക്കേസ്. മോഹൻദാസിനെ ഭാര്യയും കാമുകനും ചേർന്നു ഗൂഢാലോചന നടത്തി കൊച്ചിയിലെ കണ്ടെയ്നർ റോഡിൽ വച്ച് ക്ലോറോഫോം മണപ്പിച്ചു ബോധംകെടുത്തിയ ശേഷം കഴുത്തറത്തു കൊലപ്പെടുത്തി എന്നാണ് കേസ്. 

Advertisment

കൊല്ലപ്പെട്ട മോഹൻദാസിന്റെ ബൈക്ക് പിന്നീട് ആളില്ലാതെ കണ്ടെയ്നർ റോഡിന്റെ അരികിൽ ഇരിക്കുന്നത് കണ്ടു നടത്തിയ തിരച്ചിലിൽ കണ്ടെയ്നർ റോഡിന്റെ സമീപത്തുള്ള കുറ്റികാട്ടിൽ നിന്നുമാണ് മൃതുദേഹം കണ്ടെത്തുന്നത്. നോർത്ത് പറവൂർ അഡിഷണൽ സെഷൻസ് കോടതി രണ്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. 

അപ്പീൽ പരിഗണിച്ച ഹൈക്കോടതി നിയമപരമായി നിലനിൽക്കുന്ന തെളിവുകൾ ശേഖരിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു എന്ന് വിലയിരുത്തി. കേസിലെ തെളിവുകൾ കൊണ്ടും സാഹചര്യങ്ങൾ കൊണ്ടും, കുറ്റം ചെയ്തത് പ്രതികൾ തന്നെയാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പട്ട ബെഞ്ച് വ്യക്തമാക്കി.

Read More

High Court Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: