/indian-express-malayalam/media/media_files/2024/10/21/TB6Ep3o5ocIyXSkDZxkb.jpg)
ഫയൽ ഫൊട്ടോ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 29ന് വിധി പറയും. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് വിധി പറയുന്നതിനായി മാറ്റിയിരിക്കുന്നത്. മുൻകൂർ ജാമ്യ ഹർജിയിൽ ദിവ്യയുടെ വാദം പൂർത്തിയായി.
ഗുരുതര ആരോപണങ്ങളാണ് പ്രോസിക്യൂഷൻ ദിവ്യക്കെതിരെ ആരോപിച്ചത്. യാത്രയയപ്പ് യോഗത്തിൽ ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണ്. രണ്ടുദിവസത്തിനകം കാണാമെന്ന് ദിവ്യ പറഞ്ഞത് അതാണ്. പി.പി ദിവ്യ എഡിഎമ്മിനെ വ്യക്തിഹത്യ നടത്തി. സ്വന്തം കുടുംബത്തെപ്പറ്റി കോടതിയിൽ പറയുന്ന പി.പി ദിവ്യ, അപ്പോൾ നവീൻ ബാബുവിന്റെ കുടുംബത്തെപ്പറ്റി എന്തു പറയുമെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഗവൺമെന്റ് പ്ലീഡർ കെ. അജിത് കുമാർ ചോദിച്ചു.
അച്ഛന് ആരോഗ്യപ്രശ്നമുണ്ടെന്നതടക്കമുള്ള ദിവ്യയുടെ വാദങ്ങൾ ചൂണ്ടിക്കാട്ടി, നവീൻബാബുവിനും കുടുംബവും മക്കളുമുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കലക്ടർ മൊഴി നൽകിയിട്ടുണ്ട്. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം നിലനിൽക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
അതേസമയം, നവീൻ ബാബുവിനെ ഏതെങ്കിലും തരത്തിൽ അപമാനിക്കുക എന്നതായിരുന്നില്ലാ ദിവ്യയുടെ ഉദ്ദേശമെന്നും, പരാമർശത്തിലൂടെ അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നും കോടതിയിൽ ദിവ്യയുടെ അഭിഭാഷകനായ കെ. വിശ്വൻ വാദിച്ചു.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഈ മാസം 18നാണ് ദിവ്യയ്ക്കെതിരെ പൊലീസ് കേസെടുത്തത്. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയിരുന്നു. തുടർന്നാണ് ദിവ്യ മുൻകൂർ ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചത്. എഡിഎമ്മിന്റെ മരണം വിവാദമായതിനു പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു സിപിഎം മാറ്റിയിരുന്നു.
Read More
- ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി: ഇടവേള ബാബുവിനെതിരായ കേസിന് താൽക്കാലിക സ്റ്റേ
- വയനാട് ദുരന്തം;കേരളീയം പരിപാടി ഒഴിവാക്കി
- കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പി സരിൻ
- പാലക്കാട്,വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
- തൃശൂരിൽ ജിഎസ്ടി വിഭാഗത്തിൻറെ വൻ റെയ്ഡ്; 120 കിലോ സ്വർണം പിടിച്ചെടുത്തു
- മഴക്കെടുതിയിൽ സംസ്ഥാനത്ത് ഒരുമരണം; വ്യാപക നാശം
- സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; അഞ്ചിടത്ത് യെല്ലോ അലർട്ട്
- നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.