/indian-express-malayalam/media/media_files/2025/05/28/vMlLhOYT3ZZcQAglJxlL.jpg)
കൊച്ചിതീരത്ത് മുങ്ങിയ എം.എസ്.സി. എൽസ-3 ചരക്ക് കപ്പൽ
Kochi Ship Accident Updates: കൊച്ചി: കൊച്ചിതീരത്ത് എം.എസ്.സി. എൽസ-3 ചരക്ക് കപ്പൽ പ്രതികൂല കാലവസ്ഥയിൽ മുങ്ങിയതിന് പിന്നാലെ ആലപ്പുഴ ജില്ലയിലെ തീരങ്ങളിൽ എണ്ണപ്പാടകൾ കണ്ടെത്തി. ചരക്കുകപ്പൽ മുങ്ങി നാലുദിവസത്തിന് ശേഷമാണ് ചെറിയ അളവിൽ എണ്ണപ്പാടകൾ കണ്ടെത്തിയത്. നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ്) ഡയറക്ടർ ഡോ. ടി.എം. ബാലകൃഷ്ണൻ നായരാണ് ബുധനാഴ്ച തീരത്ത് എണ്ണപ്പാടങ്ങൾ ഉണ്ടെന്ന് കാര്യം സ്ഥിരീകരിച്ചത്.
Also Read: കടലിൽ പടർന്ന് എണ്ണ തീരത്ത് എത്തിയാൽ വൻ അപകടം;മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
ഇൻകോയിസിന്റെ ആറംഗ സംഘം ആലപ്പുഴ തീരത്ത് ചെറിയ അളവിൽ എണ്ണപ്പാടകൾ കണ്ടെത്തി. ഇത് കപ്പലുകളിൽ ഉപയോഗിക്കുന്ന ബങ്കർ ഓയിലാണ്. കപ്പലിൽ നിന്നുള്ള എണ്ണ ചോർച്ച ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞതിനാൽ, വലിയ തോതിൽ എണ്ണ ചോർച്ചയുണ്ടാകാൻ സാധിക്കില്ല. വരും ദിവസങ്ങളിൽ തെക്കൻ കേരളത്തിലെ തീരത്ത് എണ്ണപ്പാടകൾ വീണ്ടും കണ്ടേക്കാം. കപ്പലിൽ നിന്ന് എത്രമാത്രം എണ്ണ ചോർന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ഇത്- ഡോ.ടി.എം.ബാലകൃഷ്ണൻ നായർ പറഞ്ഞു.
Also Read: കേരള തീരത്ത് കണ്ടെയ്നറുകൾ; എണ്ണ ചോർച്ചയുടെ അപകടസാധ്യതകൾ എന്തൊക്കെ? തയ്യാറെടുപ്പ് എങ്ങനെ?
മൺസൂൺ കാലം മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ, എണ്ണപടലം സമുദ്രജീവികളെ ബാധിച്ചേക്കാമെന്ന് ഡോ. ബാലകൃഷ്ണൻ പറഞ്ഞു. കപ്പലിൽ നിന്ന് ഒലിച്ചിറങ്ങുന്ന എണ്ണയുടെ അളവിനെ ആശ്രയിച്ചിരിക്കും ആഘാതം. കാറ്റിന്റെ ദിശയും പ്രവാഹവും എണ്ണപടലത്തിന്റെ ആഘാതത്തെയും വ്യാപനത്തെയും നിർണ്ണയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് തരികൾ നീക്കം ചെയ്യാൻ സന്നദ്ധ സംഘടനകൾ
കപ്പലിൽ നിന്ന് തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കം ചെയ്യാൻ സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു. കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യൽ, പാരിസ്ഥിതിക പ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ ചേർന്ന വിദഗ്ധരുടെ യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ചേർന്ന വിദഗ്ധരുടെ യോഗത്തിൽ തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് അതിനുള്ള നടപടികളും സ്വീകരിച്ചു.
Also Read: എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താം, കേരള തീരത്ത് ജാഗ്രത നിർദേശം
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് വിദഗ്ധരുടെ യോഗം ചേർന്നത്. തീരത്ത് അടിയുന്ന അപൂർവ്വ വസ്തുക്കൾ, കണ്ടെയ്‌നർ എന്നിവ കണ്ടാൽ സ്വീകരിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച് തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മത്സ്യ തൊഴിലാളികൾക്കും ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.
കപ്പൽ മുങ്ങിയ സ്ഥലത്തു നിന്ന് 20 നോട്ടിക്കൽ മൈൽ പ്രദേശത്ത് മത്സ്യ ബന്ധനം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. എണ്ണപ്പാട തീരത്തെത്തിയാൽ കൈകാര്യം ചെയ്യാനായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ റാപ്പിഡ് റസ്‌പോൺസ് ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഓയിൽ ബൂം അടക്കമുള്ളവ പ്രാദേശികമായി സജ്ജീകരിച്ച് എല്ലാ പൊഴി, അഴിമുഖങ്ങളിലും നിക്ഷേപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ലൈബീരിയൻ നിന്നുള്ള എം.എസ്.സി. എൽസ-3 എന്ന് 28 വർഷം പഴക്കമുള്ള ചരക്കുകപ്പൽ കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികൂല കാലവസ്ഥയെ തുടർന്ന് മുങ്ങിയത്. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആലപ്പുഴയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറിയാണ് കപ്പൽ അപകടത്തിൽപ്പെടുന്നത്. 600 ലധികം കണ്ടെയ്നറുകളുമായാണ് കപ്പൽ മുങ്ങിയത്.
Read More
- ഒന്നര ദശകത്തിന് കടലിൽ താണത് 20000-ത്തിലധികം കണ്ടെയ്നറുകൾ; കാത്തിരിക്കുന്നത് മഹാദുരന്തം
- വിനാശകാരിയായ എണ്ണപ്പാട; ഓക്സിജൻ ഉത്പാദനം ഇല്ലാതെയാക്കും; അറിയേണ്ടതെല്ലാം
- കടലിൽ എണ്ണ പടരുന്നു; 36-48 മണിക്കൂറിനുള്ളിൽ ആലപ്പുഴ, അമ്പലപ്പുഴ, ആറാട്ടുപുഴ തീരങ്ങളിലെത്തിയേക്കും
- നൂറോളം കണ്ടെയ്നറുകൾ കടലിൽ വീണു, എണ്ണപ്പാട പടരുന്നത് തടയാൻ ശ്രമം
- മുങ്ങിയ കപ്പലിലെ വസ്തുക്കൾ തീരത്ത് അടിഞ്ഞാൽ തൊടരുത്, അടുത്ത് പോകരുത്; ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.