/indian-express-malayalam/media/media_files/2025/05/25/b8N5h7jARAsu9ZgjhlGQ.jpg)
അപകടത്തിൽപ്പെട്ട കപ്പൽ
Kochi Ship Accident: കൊച്ചി: അറബിക്കടലിൽ മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പലിൽ നിന്നുള്ള വസ്തുക്കളെന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുതെന്ന് ദുരന്തനിവാരണ അതോറിറ്റി. അടുത്ത് പോകരുത്, ഉടൻ തന്നെ 112 വിൽ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കുക. പൊതുജനങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ പൂര്‍ണമായും കടലില്‍ പതിച്ചതോടെ കടുത്ത പാരിസ്ഥിതിക പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. കണ്ടെയ്നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. സൾഫർ കലർന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്. കപ്പലിൽനിന്നും കടലിൽ വീണ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
- Also Read:കൊച്ചിയിലെ കപ്പൽ അപകടം: ക്യാപ്റ്റനടക്കം എല്ലാവരെയും രക്ഷപ്പെടുത്തി, കപ്പൽ മുങ്ങി
- അപകടത്തിൽപ്പെട്ടത് വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുപോയ കപ്പൽ
എറണാകുളം, കൊല്ലം, ആലപ്പുഴ, തൃശൂർ തീരത്തേക്ക് കണ്ടെയ്നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ട്. കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യത. ഇന്ന് ഉച്ചയോടെ കണ്ടെയ്നറുകൾ തീരത്ത് അടുത്തേക്കും. തിരുവനന്തപുരം തീരത്ത് എത്താൻ വിദൂര സാധ്യതയാണുള്ളത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.