/indian-express-malayalam/media/media_files/2025/05/25/kochi-ship-accident-02-636586.jpg)
അപകടത്തിൽപ്പെട്ട കപ്പൽ
കൊച്ചി: കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ചരിഞ്ഞ എംഎസ്‍സി എൽസ 3 ചരക്കു കപ്പൽ പൂർണമായും മുങ്ങി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണ്. ഇവരിൽ 21 പേരെ ഇന്നലെ രാത്രി തന്നെ നാവികസേന കപ്പലിലേക്ക് മാറ്റിയിരുന്നു.
കപ്പലിന്റെ സ്ഥിതി നിരീക്ഷിക്കാൻ ക്യാപ്റ്റൻ, ചീഫ് എൻജിനീയർ, സെക്കൻഡ് എൻജിനീയർ ഉൾപ്പെടെ മൂന്നുപേർ കപ്പലിൽ ഉണ്ടായിരുന്നു. ഇവരെയും ഇന്നു രാവിലെ സുരക്ഷിതരായി നാവികസേനയുടെ കപ്പലിലേക്ക് മാറ്റി.
/indian-express-malayalam/media/media_files/2025/05/25/kochi-ship-accident-03-462531.jpg)
കപ്പൽ കൂടുതൽ ചരിയുകയും കൂടുതൽ കണ്ടെയ്നറുകൾ കടലിൽ പതിക്കുകയും ചെയ്തതോടെയാണ് കപ്പൽ തീരത്ത് എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടത്. കണ്ടെയ്‌നറുകള്‍ പൂര്‍ണമായും കടലില്‍ പതിച്ചതോടെ കടുത്ത പാരിസ്ഥിതിക പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. കണ്ടെയ്നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. സൾഫർ കലർന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്.
/indian-express-malayalam/media/media_files/2025/05/25/V7TDDf8CbyAhJBE3NfAY.jpg)
അതിനിടെ, കപ്പലിൽനിന്നും കടലിൽ വീണ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. എറണാകുളം, ആലപ്പുഴ, തൃശൂർ തീരത്തേക്ക് കണ്ടെയ്നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ട്. കേരള തീരത്ത് എവിടെ സംശയകരമായ വസ്തുക്കൾ കണ്ടാലും തൊടരുതെന്നും പൊലീസിലോ 112 എന്ന നമ്പറിലോ വിളിച്ച് വിവരം അറിയക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
Also Read:
- അപകടത്തിൽപ്പെട്ടത് വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കുപോയ കപ്പൽ
- കൊച്ചി തീരത്ത് കപ്പൽ അപകടം; കരയിലടിഞ്ഞാൽ കണ്ടെയ്നറുകളിൽ തൊടരുതെന്ന് നിർദേശം
ഇന്നലെ വൈകിട്ട് വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തിൽപ്പെട്ടത്. 28 വർഷം പഴക്കമുള്ള കപ്പലാണിത്. 1997 ലാണ് നിർമ്മിച്ചത്. കടൽക്ഷോഭത്തെ തുടർന്ന് കപ്പലിന്റെ വലതുഭാഗത്ത് ഉണ്ടായിരുന്ന കണ്ടെയ്‌നറുകൾ മറിയുകയും ഇതോടെ കപ്പൽ ഒരു വശത്തേക്ക് ചരിയുകയുമായിരുന്നു.
The Indian Coast Guard risked its life to rescue 24 people from a foreign cargo ship sinking in the middle of the sea. The ship was flying the Libyan flag. The ship was supposed to reach #Kochi by tonight but an accident occurred midway.#indiancoastguardpic.twitter.com/x1rWUC2J0g
— Siraj Noorani (@sirajnoorani) May 24, 2025
6-8 കണ്ടെയ്നറുകൾ കടലിലേക്ക് വീണതായാണ് സംശയം. റഷ്യൻ വംശജനായ ക്യാപ്റ്റൻ അടക്കം 24 പേരാണ് കപ്പലിലുണ്ടായിരുന്നത്. 20 പേർ ഫിലിപ്പീൻസുകാരും 2 പേർ യുക്രെയ്ൻകാരും ഒരാൾ ജോർജിയക്കാരനുമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.