scorecardresearch

എട്ടുവയസ്സുകാരിയെ അച്ഛന്‍ മർദിച്ച സംഭവം; കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കും. ആവശ്യമാണെങ്കില്‍ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റും

കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കും. ആവശ്യമാണെങ്കില്‍ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റും

author-image
WebDesk
New Update
Veena George, Health Minister

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: കണ്ണൂരില്‍ 8 വയസുകാരിയെ അച്ഛന്‍ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആവശ്യമായ ഇടപെടല്‍ നടത്താന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ക്ക് തുടര്‍ സംരക്ഷണം ഉറപ്പാക്കും.

Advertisment

കണ്ണൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കും. ആവശ്യമാണെങ്കില്‍ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റും. കുട്ടികളെ ഉപദ്രപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

Also Read:നാലുവയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ അമ്മയെയും ബന്ധുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും

കണ്ണൂരിലെ ചെറുപുഴയിലാണ് സംഭവമുണ്ടായത്. കുട്ടിയെ മർദിക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ അച്ഛനെതിരെ പൊലീസ് കേസെടുത്തിരുന്നു. മാറി താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനായി ഉണ്ടാക്കിയ പ്രാങ്ക് വീഡിയോ ആയിരുന്നു അതെന്നാണ് മര്‍ദനത്തില്‍ പിതാവിന്റെ വിശദീകരണം.

Advertisment

Also Read:സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മലയോര മേഖലയിലേക്ക് രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കാൻ നിർദേശം

കുട്ടികളെ അച്ഛൻ ക്രൂരമായി മർദ്ദിക്കുകയും കത്തിയെടുത്ത് വെട്ടാനോങ്ങുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. മർദനത്തിനിടെ തല്ലല്ലേ എന്നു നിലവിളിച്ചുകൊണ്ട് കുട്ടി കൈകൂപ്പിനിൽക്കുന്നതും വീഡിയോയിലുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്.

Read More

Veena George Kannur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: