/indian-express-malayalam/media/media_files/2025/05/22/8tb17zATKWFuu6HfrDXS.jpg)
പ്രതി വിനോദ്, കൊല്ലപ്പെട്ട വിദ്യ
Kuttanad Murder Case: ആലപ്പുഴ: ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുട്ടനാട് രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ മതിമോൾ ( വിദ്യ- 42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിനോദ് (50)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംശയമാണ് കൊലപാതകത്തിന് കാരണായതെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി തിരികെ വീട്ടിൽ എത്തിയപ്പോൾ വിദ്യയെ വിനോദ് വീട്ടുമുറ്റത്ത് വെച്ച് കുത്തുകയായിരുന്നു. കുത്തേറ്റ വിദ്യ വഴിയിൽ വീണുകിടക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് വിദ്യയെ ആശുപത്രിയിൽ പ്രവേശിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ വീട്ടിൽ നിന്നിറങ്ങിയ വിദ്യയെ വിനോദ് നിരന്തരം വിളിച്ചുകൊണ്ടിരുന്നിട്ടും ഫോണെടുത്തിരുന്നില്ല. പിന്നീട് ഒരുവട്ടം കോൾ എടുത്ത് പിന്നെ വിളിക്കാമെന്ന് പറഞ്ഞു. എന്നാൽ വിദ്യ ഫോൺ കട്ട് ചെയ്തിരുന്നില്ലെന്നും ഫോണിൽ താൻ ഒരു പുരുഷന്റെ ശബ്ദം കേട്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ചതിക്ക് പകരം ചതിയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
രാമങ്കരി ജംഗ്ഷനിൽ ഹോട്ടൽ നടത്തുകയായിരുന്നു ദമ്പതികൾ. വിദ്യയുടെ മൃതദേഹം മേൽ നടപടികൾക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാമങ്കരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read More
- മൂന്നു വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ്; കുട്ടി പീഡനത്തിനിരയായി, അടുത്ത ബന്ധു കസ്റ്റഡിയിൽ
- കല്യാണിയുടെ കൊലപാതകം;സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
- സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ശനിയാഴ്ച മുതൽ
- മലപ്പുറത്തിനുപിന്നാലെ ചാവക്കാടും ദേശീയപാതയിൽ വിള്ളൽ; ദൃശ്യങ്ങൾ പുറത്തുവന്നതോടെ ടാറിട്ട് മൂടി, പ്രതിഷേധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us