/indian-express-malayalam/media/media_files/2025/01/16/UgpnRXQVun0peZ5SzyKd.jpg)
ക്ഷേമപെൻഷൻ വിതരണം ശനിയാഴ്ച മുതൽ
Welfare Pension Distribution: തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണത്തിന് ധനവകുപ്പ് പണം അനുവദിച്ചു. മേയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശിക കൂടി ലഭിക്കും. മൊത്തം 3200 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത്. മേയ് 24 മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും. ജൂൺ അഞ്ചിന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദേശം. 2000 രൂപയുടെ വായ്പ സർക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് പെൻഷൻ അനുവദിച്ചത്.
ധന ഞെരുക്കത്തിന്റെ ഭാഗമായി ക്ഷേമ പെൻഷന്റെ അഞ്ചു ഗഡുക്കളാണ് കുടിശികയായി ഉണ്ടായിരുന്നത്. അവ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. അതിൽ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്തു. ബാക്കി മൂന്നു ഗഡുക്കൾ ഈ സാമ്പത്തിക വർഷം നൽകാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതിൽ ഒരു ഗഡുവാണ് ഇപ്പോൾ അനുവദിച്ചതെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
62 ലക്ഷത്തോളം പേർക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നത്.ഏപ്രിലിലെ പെൻഷൻ വിഷുവിന് മുന്നോടിയായി വിതരണം ചെയ്തിരുന്നു. ജൂൺ അഞ്ചിനകം ക്ഷേമ പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
Read More
- മലപ്പുറത്തിനുപിന്നാലെ ചാവക്കാടും ദേശീയപാതയിൽ വിള്ളൽ; ദൃശ്യങ്ങൾ പുറത്തുവന്നതോടെ ടാറിട്ട് മൂടി, പ്രതിഷേധം
- മഴ ഇന്നും കനക്കും, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: കുഞ്ഞിനെ കൊല്ലാൻ അമ്മ ആസൂത്രണം നടത്തിയിരുന്നെന്ന് സംശയം
- വികസനത്തിന്റേയും സാമൂഹ്യപുരോഗതിയുടേയും ഒൻപതു വർഷം
- പൊലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീക്ക് അവഹേളനം; സംഭവിക്കാൻ പാടില്ലാത്തതെന്ന് മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.