scorecardresearch

പൊലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീക്ക് അവഹേളനം; സംഭവിക്കാൻ പാടില്ലാത്തതെന്ന് മുഖ്യമന്ത്രി

ഓഫീസിൽ പരാതി പറഞ്ഞപ്പോൾ തന്നെ പ്രശ്നത്തിൽ ഇടപെടാമെന്നും പരിശോധിക്കാമെന്നും പറഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി

ഓഫീസിൽ പരാതി പറഞ്ഞപ്പോൾ തന്നെ പ്രശ്നത്തിൽ ഇടപെടാമെന്നും പരിശോധിക്കാമെന്നും പറഞ്ഞിരുന്നുവെന്ന് മുഖ്യമന്ത്രി

author-image
WebDesk
New Update
CM Pinarayi Vijayan, Bindhu

ചിത്രം: സ്ക്രീൻഗ്രാബ്

തിരുവനന്തപുരം: ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനിൽ ദലിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യുവതിയോട് പൊലീസ് സ്റ്റേഷനിൽവച്ച് മോശമായി പെരുമാറിയത് സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Advertisment

'പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് സംഭവിച്ചത്. സംഭവത്തിൽ ഇപ്പോൾ നടപടി വന്നിട്ടുണ്ട്. യുവതി ഓഫീസിൽ പരാതി പറഞ്ഞപ്പോൾ തന്നെ പ്രശ്നത്തിൽ ഇടപെടാമെന്നും എന്താണ് ഉണ്ടായതെന്ന് പരിശോധിക്കാമെന്നും പറഞ്ഞിരുന്നു.' പരിശോധനയ്ക്കുള്ള സമയം മാത്രമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'പരാതിക്കാരിക്കുണ്ടായിരുന്ന മറ്റൊരാവശ്യം, ആ കേസിൽ ഇടപെടണമെന്നായിരുന്നു. കേസിൽ അങ്ങനെ ഓഫീസിന് ഇടപെടാനാകില്ല. കേസ് പൊലീസ് അന്വേഷിക്കുകയും നടപടികൾ തുടരുകയുമാണല്ലോ വേണ്ടത്. അതാണ് അവരോട് പറഞ്ഞതും ബോധ്യപ്പെടുത്തിയതും,' മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പരാതിക്കാരിയോട് സ്വീകരിക്കാൻ പാടില്ലാത്ത നിലപാട് സ്വീകരിച്ച പൊലീസ് നടപടിയെ ഗൗരവമായികണ്ട് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തെറ്റാണ് സംഭവിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും നടപടി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

സംഭവത്തിൽ പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയപ്പോൾ അവഗണന നേരിട്ടെന്നായിരുന്നു പരാതിക്കാരിയായ ബിന്ദുവിന്റെ ആരോപണം. പരാതി നൽകാൻ പോയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി വായിച്ചുപോലും നോക്കിയില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി താൻ കൊടുത്ത പരാതി വായിച്ചു പോലും നോക്കാതെ മേശപ്പുറത്തിടുകയാണ് ചെയതത്. പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാനാണ് പറഞ്ഞതെന്നും ബിന്ദു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read More

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: