/indian-express-malayalam/media/media_files/2025/05/22/K6RwEhco9gZZGAVS8J7p.jpg)
തിങ്കളാഴ്ച വൈകീട്ടാണ് കുട്ടിയെ കാണാതായത്
കൊച്ചി: കാണാതായ മൂന്നു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലില്‍ പതിഞ്ഞു കിടക്കുന്ന നിലയിൽ പുലർച്ചെ 2.20 ഓടെയാണ് കുട്ടിയുടെ മൃതദേഹം തിരച്ചിൽ സംഘം കണ്ടെത്തിയത്. മകളെ പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയതിന് അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും.
തിങ്കളാഴ്ച വൈകീട്ടാണ് കുട്ടിയെ കാണാതായത്. കുട്ടിയെ അമ്മ അങ്കണവാടിയിൽനിന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അമ്മയും കുഞ്ഞും ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്. രാത്രി 7 മണിയോടെ അമ്മ വീട്ടിൽ മടങ്ങി എത്തിയെങ്കിലും കുട്ടി കൂടെ ഉണ്ടായിരുന്നില്ല. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് ചോദ്യം ചെയ്തപ്പോൾ മൂഴിക്കുളം പാലത്തിനു സമീപം കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണ് അമ്മ പറഞ്ഞത്. തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൂഴിക്കുളം പാലത്തിനൽ നിന്ന് കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞെന്ന് അമ്മ സന്ധ്യ മൊഴി നൽകിയിട്ടുണ്ട്. ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലാണ് സന്ധ്യയുള്ളത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. സന്ധ്യയ്ക്ക് ചില മാനസിക പ്രശ്‌നങ്ങളുള്ളതായി വിവരമുണ്ട്. ഭര്‍തൃവീട്ടില്‍ യുവതിക്ക് പലവിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
Read More
- ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനിൽ അപമാനിച്ച സംഭവം; എസ്.ഐയ്ക്ക് സസ്പെഷൻ
- ഭക്ഷണം കഴിച്ചിട്ട് പാത്രം കഴുകിയില്ല; മകൻ അച്ഛനെ കൊന്നു
- ശശി തരൂരിന് പിന്തുണയുമായി ലീഗ്; വിഷയത്തിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് സാദിഖലി തങ്ങൾ
- തപാൽ വോട്ട് പരാമർശം; മുൻകൂർ ജാമ്യാപേക്ഷ നൽകില്ലെന്ന് ജി. സുധാകരൻ; സജി ചെറിയാന് പരോക്ഷ വിമർശനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us