scorecardresearch

Kochi Ship Accident: കൊച്ചി തീരത്ത് കപ്പൽ അപകടം; കരയിലടിഞ്ഞാൽ കണ്ടെയ്നറുകളിൽ തൊടരുതെന്ന് നിർദേശം

Kochi Ship Accident: കണ്ടെയ്നറുകൾ കരയിലടിഞ്ഞാൽ അടുത്തേക്ക് പോകുകയോ തൊടുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി

Kochi Ship Accident: കണ്ടെയ്നറുകൾ കരയിലടിഞ്ഞാൽ അടുത്തേക്ക് പോകുകയോ തൊടുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി

author-image
WebDesk
New Update
Ship Accident

ചിത്രം: സ്ക്രീൻഗ്രാബ്

കൊച്ചി: കേരള തീരത്ത് ഉൾക്കടലിൽ ചരക്കു കപ്പൽ ചരിഞ്ഞ് അപകടം. കൊച്ചി തീരത്തുനിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. കപ്പലിൽ നിന്ന് അപകടകരമായ വസ്തുക്കളടങ്ങിയ കാര്‍ഗോകള്‍ കടലിൽ വീണതായാണ് റിപ്പോർട്ട്. 

Advertisment

വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ ചരക്കു കപ്പലാണ് അപകടത്തിൽപെട്ടതെന്ന് നാവികസേനാ വക്താവ് അറിയിച്ചു. കപ്പലിൽ നിന്ന് സൾഫർ അടങ്ങിയ വസ്തുക്കളാണ് കടലിൽ പതിച്ചതെന്നാണ് റിപ്പോർട്ട്.

കടലിൽ പതിച്ച കണ്ടെയ്നറുകൾ കരക്ക് അടിഞ്ഞാൻ അതിന് അടുത്തേക്ക് പോകുകയോ തൊടുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 122 എന്ന നമ്പരിലേക്ക് വിളിച്ചോ അറിയിക്കണം.

രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യൻ നാവികസേനയുടെ ഒരു കപ്പലും കോസ്റ്റ് ഗാർഡിന്റെ രണ്ടു കപ്പലുകളും പ്രദേശത്ത് എത്തിയിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ 09 പേരെ രക്ഷപെടുത്തിയതായി നാവികസേന അറിയിച്ചു. 15 ജീവനക്കാരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നാവികസേനയുടെ ഡോർണിയർ ഹെലികോപ്റ്ററും രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്ത് എത്തിയിട്ടുണ്ട്.

Also Read: കാലവർഷം കേരളത്തിൽ; നേരത്തെ എത്തുന്നത് 16 വർഷങ്ങൾക്ക് ശേഷം

Advertisment

ജീവഹാനിയും പരിസ്ഥിതി നാശവും തടയുന്നതിനായി കോസ്റ്റ് ഗാർഡ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. റഷ്യ (1), ഫിലിപ്പീൻസ് (20), ഉക്രെയ്ൻ (2), ജോർജിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

Read More

Ship Accident Kochi Indian Coast Guard

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: