scorecardresearch

Kerala Rain: കാലവർഷം കേരളത്തിൽ; നേരത്തെ എത്തുന്നത് 16 വർഷങ്ങൾക്ക് ശേഷം

Kerala Rain Updates: പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കാലവർഷത്തിന്റെ തുടക്കദിവസങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്

Kerala Rain Updates: പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കാലവർഷത്തിന്റെ തുടക്കദിവസങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kerala rain alert

Kerala Rain Updates

Monsoon Arrived in Kerala: കൊച്ചി: സംസ്ഥാനത്ത് കാലവർഷം എത്തി. പതിവിൽ നിന്ന് നേരത്തെയാണ് ഇക്കുറി കാലവർഷം കേരളത്തിലെത്തിയിരിക്കുന്നത്. 2009-ലാണ് അവസാനമായി കാലവർഷം നേരത്തെ കേരളത്തിൽ എത്തിയത്.

16 വർഷങ്ങൾക്ക് ശേഷമാണ് കാലവർഷം മേയിൽ കേരളത്തിലെത്തുന്നത്. 2009-ൽ മേയ് 23-നാണ് കാലവർഷമെത്തിയത്. 2001ലും മേയ് 23നാണ് കാലവർഷം കേരളത്തിലെത്തിയത്. കഴിഞ്ഞ വർഷം മേയ് 30-നാണ് കേരളത്തിൽ കാലവർഷമെത്തിയത്. മഹാപ്രളയം ഉണ്ടായ 2018-ൽ മേയ് 29-നാണ് കാലർഷമെത്തിയത്. 

 പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കാലവർഷത്തിന്റെ തുടക്കദിവസങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്. കാലവർഷത്തെ തുടർന്ന് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. 

Advertisment

Read Also: അതിതീവ്ര മഴ; വ്യാപകനാശനഷ്ടം, വിവിധ ജില്ലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കാലവർഷം ശക്തമായ സാഹചര്യത്തിൽ എല്ലാ ജില്ലകളിലെയും കളക്ടർമാരുടെ അടിയന്തയോഗം ഇന്ന് ചേരുമെന്ന് റവന്യുമന്ത്രി കെ.രാജൻ പറഞ്ഞു. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു. 

എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിലും മാറ്റം.  കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി 12 ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Advertisment

നേരത്തെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റിടങ്ങളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കാലവർഷം കേരളതീരം തൊട്ടതോടെയാണ് മഴ മുന്നറിയിപ്പിലും മാറ്റം ഉണ്ടായത്. 

വിവിധ ജില്ലകളിൽ നിയന്ത്രണം

ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ നാല് ജില്ലകളിലും ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. കാസർകോട്, കണ്ണൂർ ജില്ലകളിലെ എല്ലാ  വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കാസർകോട് ബീച്ചിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം.

ഇടുക്കി ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി.ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു.27 വരെയാണ് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. മലയോരമേഖലയിൽ രാത്രിയാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

ജില്ലാ കളക്ടറുമാരുമായുള്ള അവലോകന യോഗത്തിന് ശേഷം ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്ന റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. കാസർഗോഡ് മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് ന്യൂനമർദത്തിന്റെ ഭാഗമായി അതിതീവ്ര മഴ ഇന്നുണ്ടാവുകയെന്ന് മന്ത്രി പറഞ്ഞു. 

Read More

Rain Monsoon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: