scorecardresearch

Pinarayi Vijayans Birthday: എൺപതിന്റെ നിറവിൽ പിണറായി വിജയൻ

Pinarayi Vijayans Birthday: കർക്കശക്കാരനായ പാർട്ടി സെക്രട്ടറിയിൽ നിന്നും ജനകീയനായ മുഖ്യമന്ത്രിയിലേക്ക് പിണറായി സഞ്ചരിച്ച ഒൻപത് വർഷങ്ങൾ കൂടിയാണ് ജന്മദിനത്തിൽ പൂർത്തിയാക്കുന്നത്

Pinarayi Vijayans Birthday: കർക്കശക്കാരനായ പാർട്ടി സെക്രട്ടറിയിൽ നിന്നും ജനകീയനായ മുഖ്യമന്ത്രിയിലേക്ക് പിണറായി സഞ്ചരിച്ച ഒൻപത് വർഷങ്ങൾ കൂടിയാണ് ജന്മദിനത്തിൽ പൂർത്തിയാക്കുന്നത്

author-image
WebDesk
New Update
Pinarayi Vijayan

എൺപതിന്റെ നിറവിൽ പിണറായി വിജയൻ

Pinarayi Vijayans Birthday:എൺപതാം പിറന്നാളിന്റെ നിറവിൽ മുഖ്യമന്ത്രി പിണറായി വിജയൻ. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളൊന്നുമില്ലാതെയാണ് മുഖ്യമന്ത്രിയ്ക്ക് എൺപതാം പിറന്നാളും. നിലപാടുകളിലെ കണിശതയും കാർക്കശ്യവുമാണ് പിണറായി വിജയനെന്ന് നേതാവിനെ മറ്റുള്ളവരിൽ നിന്ന വ്യത്യസ്തനാക്കുന്നത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് നീതി പുലർത്തുമ്പോഴും പ്രായോഗികവാദിയായ നേതാവായാണ് പിണറായി വിജയൻ അറിയപ്പെടുന്നത്.

Advertisment

Read Also: ദേശീയപാത വികസനം യാഥാർഥ്യമാകാൻ കാരണം ഇടത് സർക്കാർ: പിണറായി വിജയൻ

കണ്ണൂരിലെ പിണറായിയിൽ 1945 മെയ് 24-ന് മുണ്ടയിൽ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും മകനായി ജനിച്ച പിണറായി വിജയൻ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്.

26-ആം വയസ്സിൽ, 1970-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് വിജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ പിണറായി വിജയൻ 1977-ലും 1991 -ലും കൂത്തുപറമ്പിൽ നിന്ന് വിജയം ആവർത്തിച്ചു. 1996-ൽ പയ്യന്നൂരിൽ നിന്നും 2016-ലും 2021-ലും ധർമ്മടത്ത് നിന്നും വിജയൻ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

Advertisment

ഇ.കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്ന് അപ്രതീക്ഷിതമായാണ് പിണറായി സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പദം ഏറ്റെടുത്തത്. പിന്നീട് നീണ്ടകാലം അമരക്കാരനായി സി.പി.എമ്മിനെ നയിച്ചു.

2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ചരിത്ര വിജയത്തിലേക്ക് നയിച്ച പിണറായി വിജയൻ 2021-ൽ മുന്നണിയ്ക്ക് തുടർഭരണം ഉറപ്പാക്കുകയും ചെയ്തു

പ്രതിസന്ധിയിൽ തളരാതെ മുന്നോട്ട് 

കർക്കശക്കാരനായ പാർട്ടി സെക്രട്ടറിയിൽ നിന്നും ജനകീയനായ മുഖ്യമന്ത്രിയിലേക്ക് പിണറായി സഞ്ചരിച്ച ഒൻപത് വർഷങ്ങൾ കൂടിയാണ് ജന്മദിനത്തിൽ പൂർത്തിയാക്കുന്നത്. 2018-ലെ പ്രളയസമയത്തും നിപ, കോവിഡ് പ്രതിസന്ധി ഘട്ടത്തിലും നിശ്ചയദാർഢ്യത്തോടെ കേരളത്തെ മുന്നിൽ നിന്ന് നയിക്കാൻ പിണറായി വിജയന് കഴിഞ്ഞു.

പതിറ്റാണ്ടുകൾ പിന്നിട്ട് രാഷ്ട്രീയ ജീവിതത്തിൽ വിമർശനങ്ങളും ആരോപണങ്ങളും നിരവധിയുണ്ടായിട്ടും കൃത്യതയോടെ അവയെ പ്രതിരോധിച്ചാണ് പിണറായി വിജയന്റെ മുന്നോട്ടുള്ള പ്രയാണം. തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോൾ പാർട്ടിയെയും മുന്നണിയെയും ശക്തിപ്പെടുത്തി വിജയം ആവർത്തിക്കാനുള്ള പരിശ്രമത്തിലാണ് പിണറായി വിജയനെന്ന നേതാവ്. 

Read More

Birthday Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: