scorecardresearch

Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരുമാസം; അഞ്ച് ഭീകരർക്കായി അന്വേഷണം ഊർജ്ജിതം

Pahalgam Terror Attack: പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേട്ടിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ചുപേരാണ് ഉൾപ്പെട്ടത്. ഇവർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണെന്നാണ് ദേശീയ അന്വേഷണ ഏജൻസികളുടെ നിഗമനം

Pahalgam Terror Attack: പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേട്ടിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ചുപേരാണ് ഉൾപ്പെട്ടത്. ഇവർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണെന്നാണ് ദേശീയ അന്വേഷണ ഏജൻസികളുടെ നിഗമനം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
pahalgam new111

പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായ ബൈസരൻ താഴ്‌വര

Jammu Kashmir  Pahalgam Terrorist Attack: ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഒരുമാസം പിന്നിടുമ്പോഴും ആക്രമം നടത്തിയ ഭീകരർ കാണാമറയത്ത് തന്നെ. കഴിഞ്ഞ ഏപ്രിൽ 22-നാണ് പഹൽഗാമിൽ 26പേരെ ഭീകരർ കൊല്ലപ്പെടുത്തിയത്.

Advertisment

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 25 വിനോദസഞ്ചാരികളും ഒരു തദ്ദേശീയനുമാണ് ഭീകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത. ഭീകരാക്രമണത്തിന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാനിലെ നിരവധി ഭീകരക്യാമ്പുകൾ ഇന്ത്യൻ സൈന്യം ഇല്ലാതാക്കി. നിരവധി പാക് വ്യോമപാതകൾ അടക്കം തകർത്ത് ഭീകരതയ്ക്ക് ശക്തമായ താക്കീതാണ് ഇന്ത്യ നൽകിയത്. 

അന്വേഷണം ഊർജ്ജിതം

പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേട്ടിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ചുപേരാണ് ഉൾപ്പെട്ടത്. ഇവർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണെന്നാണ് ദേശീയ അന്വേഷണ ഏജൻസികളുടെ നിഗമനം. ഭീകരരെപ്പറ്റി വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. കേസിൽ ഇതുവരെ ഇരുനൂറിലധികം പേരെയാണ് എൻ.ഐ.എ. ചോദ്യം ചെയ്തത്. 

ആ കച്ചവടക്കാരൻ എവിടെ ?

Advertisment

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രദേശത്തെ ഒരു വ്യാപാരിയെ ചുറ്റിപ്പറ്റി ഏറെ ദുരുഹത ഉയർന്നിരുന്നു. ആക്രമണം നടക്കുന്നതിന് 15 ദിവസം മുമ്പാണ് ഇയാൾ പ്രദേശത്ത് കടതുറന്നത്. ഭീകരാക്രമണം ഉണ്ടായ ദിവസം ഇയാൾ കട അടച്ചിട്ടിരുന്നു. ഇതിലാണ് അന്വേഷണ ഏജൻസികൾക്ക് ദുരൂഹത മണത്തത്. എന്നാൽ ഇയാളെപ്പറ്റി കൂടുതൽ കാര്യങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. 

ഭീകരർ എവിടെ നിന്ന് വന്നു, ആക്രമം ശേഷം എവിടേക്ക് പോയി എന്നിവ കണ്ടെത്തുന്നതിന് ആക്രമണത്തിന് ഇരയായവരുടെ ഫോൺ, ക്യാമറ തുടങ്ങിയ അന്വേഷണ ഏജൻസികൾ പരിശോധിച്ചിരുന്നു. ഇതിനുപുറമേ വിവരശേഖരണത്തിനായി പ്രദേശത്തിന്റെ ത്രീഡി മാപ്പിങും അന്വേഷണ ഏജൻസികൾ നടത്തി. 2019 ലെ പുൽവാമ ആക്രമണത്തെ തുടർന്ന് നടന്ന അന്വേഷണത്തിലും വിവരശേഖരണത്തിന് ത്രീഡി മാപ്പിങ് നടത്തിയിരുന്നു. 

ആക്രമണത്തിന് ശേഷമുള്ള ദിവസങ്ങളിൽ, ജമ്മു കശ്മീർ പോലീസ് ഭൂഗർഭ തൊഴിലാളികൾ ഉൾപ്പടെ നൂറുക്കണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ആക്രമം നടത്തിയവരെപ്പറ്റി കാര്യമായ സൂചനകൾ ലഭിച്ചില്ലെന്ന് ജമ്മു കശ്മീർ പോലീസ് വൃത്തങ്ങൾ പറഞ്ഞു. 

വീണ്ടും ഏറ്റുമുട്ടൽ

അതേസമയം, ജമ്മുകശ്മീരിൽ വീണ്ടും ഭീകരരുമായി സൈന്യം ഏറ്റുമുട്ടി. കിഷ്ത്വാർ ജില്ലയിലെ ചത്രോയിലെ സിംഗ്പോറ പ്രദേശത്താണ് വ്യാഴാഴ്ച പുലർച്ചെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത തിരച്ചിലിനിടയിലാണ് ഭീകരരെ കണ്ടെത്തിയത്. നാല് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഈ ഭീകരർ അടുത്തിടെ പ്രദേശത്ത് ആക്രമം നടത്തിയ ഗ്രൂപ്പിൽ ഉൾപ്പെട്ടവരാണെന്നാണ് വിവരം. 

മേയ് ആദ്യം കശ്മീരിൽ നടന്ന രണ്ട് ഓപ്പറേഷനുകളിൽ സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായി ആറ് ഭീകരരെ വധിച്ചിരുന്നു. ഇതിൽ മൂന്ന് പേർ പാക് ഭീകരസംഘടനായ ജെയ്‌ഷെ മുഹമ്മദിൽ ഉൾപ്പെട്ടവരാണ്. പഹൽഗാം ഭീകരാക്രമണത്തിന് ആഴ്ചകൾക്ക് ശേഷമാണ് ഈ ഓപ്പറേഷൻ നടന്നത്.  

Read More

Terrorist Attack Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: