/indian-express-malayalam/media/media_files/2025/05/21/UTLQ8AIqcgcR5T7fkdD2.jpg)
അലി ഖാൻ മഹ്മൂദാബാദ്
Operation Sindoor Updates: ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി സാമൂഹിക മാധ്യമത്തിൽ പരാമർശം നടത്തിയ അശോക സർവകലാശാലയിലെ പ്രൊഫസർ അലി ഖാൻ മഹ്‌മുദാബാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും വർഗീയ സംഘർഷം പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്.
അലി ഖാൻ മഹ്‌മുദാബാദിനെതിരെ ഹരിയാന പൊലീസ് നടത്തുന്ന അന്വേഷണം തടയണമെന്ന ആവശ്യം വിസമ്മതിച്ച സുപ്രീം കോടതി, മൂന്ന് പേരടങ്ങിയ പ്രത്യേക സംഘത്തിനെ അന്വേഷണത്തിന് നിയോഗിക്കാൻ ഡി.ജി.പി.യോട് ആവശ്യപ്പെട്ടു.
അശോക സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രഫസറുമായ അലി ഖാൻ മഹ്‌മുദാബാദിനെ ഹരിയാന പൊലീസാണ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ സിന്ദൂർ, ആൾക്കൂട്ട ആക്രമണങ്ങൾ, ബുൾഡോസർ രാജ് എന്നിവ പരാമർശിച്ച് അലി ഖാൻ മഹ്‌മുദാബാദ് പങ്കുവച്ച പോസ്റ്റാണ് നടപടിക്ക് ആധാരം.
യുവ മോർച്ച നേതാവും ജതേരി ഗ്രാമത്തിലെ സർപഞ്ചുമായ യോഗേഷ് ജതേരി, ഹരിയാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേണു ഭാട്ടിയ എന്നിവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ അലി ഖാൻ മഹ്‌മുദാബാദിനെതിരെ പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നേരത്തെ ഹരിയാന സംസ്ഥാന വനിതാ കമ്മീഷനും അലി ഖാൻ മഹ്‌മുദാബാദിന് നോട്ടീസ് അയച്ചിരുന്നു.
Read More
- പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി; വ്ലോഗർ ജ്യോതി മൽഹോത്ര അറസ്റ്റിൽ
- 'അഭയാർത്ഥികളെയെല്ലാം സ്വീകരിക്കാൻ ഇന്ത്യ ധർമ്മശാലയല്ല': ശ്രീലങ്കൻ പൗരനോട് സുപ്രീം കോടതി
- ഓപ്പറേഷൻ സിന്ദുറിന് പിന്നാലെ സുവർണ്ണ ക്ഷേത്രം ആക്രമിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചു; സ്ഥിരീകരിച്ച് സൈന്യം
- കശ്മീരിൽ പൊട്ടാതെ കിടന്ന 42 പാക് ഷെല്ലുകൾ സൈന്യം നിർവീര്യമാക്കി
- ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ; സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് സൈന്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.