/indian-express-malayalam/media/media_files/2025/05/19/TnfQdENFmOFXrdwCFpPQ.jpg)
സുവർണ്ണ ക്ഷേത്രം (ഫയൽ ഫൊട്ടോ)
Pakistan Target on Golden Temple: അമൃത്സർ: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി അമൃത്സറിലെ സുവർണ്ണ ക്ഷേത്രം ആക്രമിക്കാൻ പാക്കിസ്ഥാൻ ശ്രമം നടത്തിയതായി സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. സുവർണ്ണ ക്ഷേത്രവും പഞ്ചാബിലെ നിരവധി നഗരങ്ങളും ലക്ഷ്യമിട്ട് മേയ് 7-8 തീയതികളിൽ പാക്ക് ഡ്രോണുകളും മിസൈലുകളും എത്തിയതായി ഇന്ത്യൻ സൈന്യം തിങ്കളാഴ്ച അറിയിച്ചു.
കരസേനാ മേജർ ജനറൽ കാർത്തിക് സി. ശേഷാദ്രിയാണ് സുവർണ്ണ ക്ഷേത്രത്തിനെതിരായ പാക്ക് ആക്രമണശ്രമം സ്ഥിരീകരിച്ചത്. പാക്ക് സൈന്യത്തിനു നിയമാനുസൃതമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അറിയാമായിരുന്നതിനാൽ അവർ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും മതപരമായ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സുവർണ്ണ ക്ഷേത്രത്തിന് ശക്തമായ വ്യോമ പ്രതിരോധം തീർക്കാൻ ആധുനിക വ്യോമ പ്രതിരോധ സംവിധാവനങ്ങൾ ഉപയോഗിച്ചതായും സുവർണ്ണ ക്ഷേത്രത്തിന് ഒരു പോറൽ പോലും ഏൽക്കാൻ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഡ്രോണുകളും ദീർഘദൂര മിസൈലുകളും ഉപയോഗിച്ചാണ് പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. ആക്രമണം പ്രതീക്ഷിച്ചതിനാൽ ഞങ്ങൾ പൂർണ്ണമായും തയ്യാറായിരുന്നു. സുവർണ്ണ ക്ഷേത്രം ലക്ഷ്യമാക്കിയുള്ള എല്ലാ ഡ്രോണുകളും മിസൈലുകളും സൈന്യം വെടിവച്ചിട്ടു,' അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ വടക്ക്, പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക കേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ ആക്രമണശ്രമം നടത്തിയതായി പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഢ്, നൽ, ഫലോഡി, ഉത്തരലൈ, ഭുജ് തുടങ്ങിയ സ്ഥലങ്ങളെയായിരുന്നു പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്. അതേസമയം, ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ നിരവധി വ്യോമ പ്രതിരോധ റഡാറുകളും സംവിധാനങ്ങളും ആക്രമിച്ചിരുന്നു. ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനം നിർവീര്യമാക്കിയതായി മെയ് 14ന് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
Read More
- കശ്മീരിൽ പൊട്ടാതെ കിടന്ന 42 പാക് ഷെല്ലുകൾ സൈന്യം നിർവീര്യമാക്കി
- ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ; സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് സൈന്യം
- ലഷ്കർ ഭീകരൻ സൈഫുള്ള ഖാലിദ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു
- ഓപ്പറേഷൻ സിന്ദൂർ; കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് സൈന്യം
- ഓപ്പറേഷൻ സിന്ദൂർ; വിദേശകാര്യ മന്ത്രിയോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി
- രാഷ്ട്രത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമ; പാർട്ടിയ്ക്കും സർക്കാരിനുമിടയിലെ വിഷയങ്ങളെപ്പറ്റി അറിയില്ല: ശശി തരൂർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us