scorecardresearch

രാഷ്ട്രത്തിന് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമ; പാർട്ടിയ്ക്കും സർക്കാരിനുമിടയിലെ വിഷയങ്ങളെപ്പറ്റി അറിയില്ല: ശശി തരൂർ

കോൺഗ്രസ് നൽകിയ പേരുകളെപ്പറ്റി തനിക്ക് അറിയില്ലെന്ന് ശശി തരൂർ വ്യക്തമാക്കി. പേരുകൾ കോൺഗ്രസിനും സർക്കാരിനും ഇടയിലുള്ളതാണ് അത് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു

കോൺഗ്രസ് നൽകിയ പേരുകളെപ്പറ്റി തനിക്ക് അറിയില്ലെന്ന് ശശി തരൂർ വ്യക്തമാക്കി. പേരുകൾ കോൺഗ്രസിനും സർക്കാരിനും ഇടയിലുള്ളതാണ് അത് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
shasi tarror

ശശി തരൂർ

Shashi Taroor on  multi party delegation on Operation Sindoor: തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിലെ പാക് പങ്ക് തുറന്നുകാട്ടാനുള്ള വിദേശ പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ഡോ.ശശി തരൂർ എംപി. രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമയാണ്. സർക്കാർ തന്നെ വിളിച്ചത് പാർട്ടി നേതൃത്വത്തിൽ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. 

കോൺഗ്രസിന്റെ പേരുകളെപ്പറ്റി അറിയില്ല

Advertisment

കോൺഗ്രസ് നൽകിയ പേരുകളെപ്പറ്റി തനിക്ക് അറിയില്ലെന്ന് ശശി തരൂർ വ്യക്തമാക്കി. പേരുകൾ കോൺഗ്രസിനും സർക്കാരിനും ഇടയിലുള്ളതാണ് അത് തനിക്കറിയില്ല. പേരുകൾ പുറത്തുവിടണമായിരുന്നോ എന്ന് കോൺഗ്രസിനോട് ചോദിക്കണം. തന്നെ എളുപ്പത്തിൽ അപമാനിക്കാൻ സാധിക്കില്ല. താൻ പോകണമെന്ന് സർക്കാർ പറഞ്ഞു. അഭിമാനത്തോടെ യെസ് പറഞ്ഞു. ദേശ സേവനം പൗരന്മാരുടെ കടമയാണ്- ശശി തരൂർ പറഞ്ഞു.

പാർട്ടിയ്ക്കും സർക്കാരിനുമിടയിലുള്ള വിഷയത്തെക്കുറിച്ച് അറിയില്ലെന്നും അവർ സംസാരിക്കട്ടെയെന്നും ശശി തരൂർ പ്രതികരിച്ചു. ഭാരതത്തിന് ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ സർക്കാർ ഒരു ഭാരതീയ പൗരനോട് ഇങ്ങനെ ഒരു കാര്യം ആവശ്യപ്പെടുമ്പോൾ വേറെയെന്ത് ഉത്തരമാണ് നൽകുയെന്ന് അദേഹം ചോദിച്ചു. പേര് കൊടുത്തത് താനല്ലെന്ന് അദേഹം പറഞ്ഞു.

തന്റെ കഴിവോ കഴിവില്ലായ്മയെക്കുറിച്ചോ വ്യക്തിപരമായ അഭിപ്രായങ്ങൾ ഇപ്പോഴത്തെ നേതൃത്വത്തിന് ഉണ്ടാകാം. അത് അവരോട് തന്നെ ചോദിക്കണമെന്ന് ശശി തരൂർ പറഞ്ഞു. അവർക്ക് അവരുടെ അഭിപ്രായങ്ങൾ പറയാൻ പൂർണ അവകാശമുണ്ടാകാം. എന്നാൽ ഇത് സർക്കാരിന്റെ തീരുമാനമാണ്.

Advertisment

സർക്കാരാണ് തിരഞ്ഞെടുത്ത് ആളുകളെ അയക്കുന്നത്. അപ്പോൾ സർക്കാരിന്റെ അഭിപ്രായം വേറെയായിരിക്കും. ഇന്നലെ രാത്രി മന്ത്രിക്ക് മറുപടി നൽകിയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി നിൽക്കാൻ തയ്യാറാണ്. അനാവശ്യമായി മറ്റ് ചർച്ചയിലേക്ക് കടക്കുന്നില്ല. നമ്മുടെ ഐക്യം ഭാരതത്തിന് നല്ലത്. ഭാവിയിലും ഇത് ഉണ്ടാകണം. രണ്ട് ദിവസം മുൻപ് മന്ത്രി വിളിച്ചിരുന്നു. ഇന്നലെ ഔദ്യോഗികമായി അറിയിച്ചതായി ശശി തരൂർ പറഞ്ഞു.

കോൺഗ്രസ് പേരുകൾ വെട്ടി

വിദേശപര്യടനത്തിന് വേണ്ടി കോൺഗ്രസ് നൽകിയ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും ശശി തരൂരിന്റെ പേര് നൽകിയിരുന്നില്ലെന്നും കോൺഗ്രസ് വക്താവ് ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആനന്ദ് ശർമ്മ, ഗൗരവ് ഗൊഗോയ്, സയ്യിദ് നസീർ ഹുസൈൻ, രാജ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നൽകിയത്. എന്നാൽ പാർട്ടി നിർദേശിച്ച പേരുകൾ സർവ്വകക്ഷി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.  

കോൺഗ്രസ് നൽകിയ എം.പിമാരുടെ പട്ടികയിൽ ശശി തരൂരിന്റെ പേരില്ലായിരുന്നുവെന്ന് ജയറാം രമേശ് പറഞ്ഞു.പാർട്ടി നിർദേശിക്കാത്ത തരൂരിനെ പ്രതിനിധി സംഘത്തെ നയിക്കാൻ തരൂരിനെ നിയോഗിച്ചതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തിയുണ്ട്. എന്നാൽ, ഈ വിഷയത്തിൽ മുതിർന്ന നേതാക്കളൊന്നും ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Read More

Operation Sindoor Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: