/indian-express-malayalam/media/media_files/2025/05/17/up53diAY1CGpnZPCkmTx.jpg)
ശശി തരൂർ
Operation Sindoor Updates: ന്യൂഡൽഹി: അതിർത്തി കടന്നുള്ള പാക് ഭീകരവാദം, ഓപ്പറേഷൻ സിന്ദൂർ എന്നില ലോകരാഷ്ട്രങ്ങളിൽ വിശദീകരിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സർവ്വകക്ഷി സംഘത്തിൽ കോൺഗ്രസ് നൽകിയ പേരുകൾ ഉൾപ്പെടുത്തിയില്ല. മുതിർന്ന നേതാവ് ജയറാം രമേശാണ് ഇക്കാര്യം വിശദീകരിച്ചത്.
ആനന്ദ് ശർമ്മ, ഗൗരവ് ഗൊഗോയ്, സയ്യിദ് നസീർ ഹുസൈൻ, രാജ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നൽകിയത്. എന്നാൽ പാർട്ടി നിർദേശിച്ച പേരുകൾ സർവ്വകക്ഷി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കോൺഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.
വെള്ളിയാഴ്ചയാണ് കേന്ദ്ര മന്ത്രി കിരൺ റിജിജു പ്രതിനിധികളുടെ പേരുകൾ പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെടുന്നത്. പ്രതിപക്ഷ നേതാവ് നാലുപേരുകൾ നൽകി. എന്നാൽ, സർക്കാരിന്റെ ഔദ്യോഗീക അറിയിപ്പിൽ ഈ നാലുപേരുകൾ ഇല്ല. കോൺഗ്രസ് തങ്ങളുടെ കടമ നിർവ്വഹിച്ചു.സർക്കാർ സത്യസന്ധമായ ഉദ്ദേശ്യശുദ്ധിയോടെയാണ് പേരുകൾ ആവശ്യപ്പെടുന്നതെന്നാണ് കരുതിയത്. എന്നാൽ സർക്കാരിതിൽ രാഷ്ട്രീയം കലർത്തുമെന്ന് കരുതിയില്ല- ജയറാം രമേശ് പറഞ്ഞു.
ശശി തരൂരിന്റെ പേര് നിർദേശിച്ചിട്ടില്ല
കോൺഗ്രസ് നൽകിയ എം.പിമാരുടെ പട്ടികയിൽ ശശി തരൂരിന്റെ പേരില്ലായിരുന്നുവെന്ന് ജയറാം രമേശ് പറഞ്ഞു.പാർട്ടി നിർദേശിക്കാത്ത തരൂരിനെ പ്രതിനിധി സംഘത്തെ നയിക്കാൻ തരൂരിനെ നിയോഗിച്ചതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തിയുണ്ട്. എന്നാൽ, ഈ വിഷയത്തിൽ മുതിർന്ന നേതാക്കളൊന്നും ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
അതേസമയം പ്രതിനിധി സംഘത്തിൽ തൻറെ പേര് ഉൾപ്പെടുത്തിയ കേന്ദ്രസർക്കാരിനോട് ശശിതരൂർ നന്ദി രേഖപ്പെടുത്തി. സർവ്വകക്ഷി സംഘത്തെ നയിക്കാനുള്ള അവസരം ലഭിച്ചത് ബഹുമതിയായി കരുതുന്നുണ്ടെന്ന് തരൂർ എക്‌സിലൂടെ വ്യക്തമാക്കി.
വിദേശ കാര്യ പാർലമെന്ററി സമിതിയുടെ ചെയർമാൻ, വിദേശകാര്യ വിഷയങ്ങളിലെ അഗാധമായ പ്രാവീണ്യം, യുഎന്നിൽ പരിചയമുള്ളതിനാൽ വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയത്തിൽ കൂടുതൽ വ്യക്തത വരും തുടങ്ങിയ ഘടകങ്ങളാണ് ശശി തരൂരിനെ സംഘ തലവനായി ചുമതലയേൽപ്പിക്കാനുള്ള പ്രധാന കാരണങ്ങളെന്നാണ് സൂചന.
ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്കും യൂറോപ്പിലേക്കും യാത്ര ചെയ്യും. മെയ് 22 മുതൽ ജൂൺ 10 വരെ നീണ്ടു നിൽക്കുന്ന യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രതിപക്ഷ പാർട്ടിയുടെ എംപിമാരെ പല ഗ്രൂപ്പായി തിരിച്ച് വിടാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
ആദ്യ സംഘത്തിന്റെ തലവനായാണ് ശശി തരൂരിനെ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്. അമേരിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ്, ഗൾഫ് മേഖലകളടക്കമുള്ള അൻപതോളം രാജ്യങ്ങളിലേക്കാണ് പാർലമെന്ററി-നയതന്ത്ര സംഘം പോവുകയെന്നാണ് വിവരം.
Read More
- പാക് ഭീകരത തുറന്നുകാട്ടാൻ പ്രതിനിധികൾ വിദേശത്തേക്ക്; തരൂരും കനിമൊഴിയും സംഘത്തിൽ
- അധികം ഭക്ഷണം കഴിക്കാറില്ല, ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ; തിഹാർ ജയിലിലെ തഹാവൂർ റാണയുടെ ജീവിതം
- മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി; ആരാണ് തഹാവൂർ റാണ?
- സൽമാൻ റുഷ്ദിയെ ആക്രമിച്ച കേസ്; പ്രതിക്ക് 25 വർഷം തടവ് ശിക്ഷ
- ജമ്മുകശ്മീരിൽ 48 മണിക്കൂറിൽ ആറ് ഭീകരരെ വധിച്ചെന്ന് സൈന്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.