/indian-express-malayalam/media/media_files/2025/05/16/FugKdoHuo52ZVfnIuxbe.jpg)
സൽമാൻ റുഷ്ദി (ചിത്രം: എക്സ്)
ഡൽഹി: ലോകപ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ, പ്രതിക്ക് 25 വർഷം തടവ് ശിക്ഷ. 27 കാരനായ പ്രതി ഹാദി മതാറിനാണ് ന്യൂയോർക്ക് കോടതി ശിക്ഷ വിധിച്ചത്. 2022 ൽ ന്യൂയോർക്കിൽ ഒരു സാഹിത്യ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സൽമാൻ റുഷ്ദിയെ പ്രതി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
റുഷ്ദി ശിക്ഷാവിധിയിൽ പങ്കെടുത്തില്ലെങ്കിലും രേഖാമൂലമുള്ള പ്രസ്താവന കോടതിയിൽ സമർപ്പിച്ചുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. റുഷ്ദി തന്നെയാണ് കേസിലെ പ്രധാന സാക്ഷി. മുഖംമൂടി ധരിച്ച ഒരാൾ തന്റെ തലയിലും ശരീരത്തിലും നിരവധി തവണ കുത്തിയെന്നും മരിക്കാൻ പോകുകയാണെന്ന് കരുതിയതായും അദ്ദേഹം കേടതിയിൽ പറഞ്ഞതായാണ് റിപ്പോർട്ട്.
റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പരമാവധി 25 വർഷം തടവ് ശിക്ഷയും വേദിയിലുണ്ടായിരുന്ന മറ്റൊരാളെ പരിക്കേൽപ്പിച്ചതിന് ഏഴു വർഷം തടവുമാണ് കോടതി വിധിച്ചിത്. അതേസമയം, മുമ്പ് പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്നും 12 വർഷത്തെ കുറഞ്ഞ തടവ് നൽകണമെന്നും പ്രതിഭാഗം വാദിച്ചതായാണ് വിവരം.
2022 ഓഗസ്റ്റ് 12 നു ന്യൂയോര്‍ക്കിലാണു എഴുപത്തിഎഴുകാരനായ റുഷ്ദിക്ക് കുത്തേറ്റത്. വെസ്റ്റേണ്‍ ന്യൂയോര്‍ക്കിലെ ഷൗട്ടക്വാ ഇന്‍സ്റ്റിറ്റിയൂഷന്റെ സാഹിത്യ പരിപാടിയിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് ഒരു കണ്ണ് നഷ്ടപ്പെട്ടുകയും ചെയ്തു. തല, കണ്ണ്, കഴുത്ത്, നെഞ്ച്, കാൽ, കൈ എന്നിവിടങ്ങളിലായി 15 തവണയാണ് കുത്തേറ്റത്.
Read More
- ജമ്മുകശ്മീരിൽ 48 മണിക്കൂറിൽ ആറ് ഭീകരരെ വധിച്ചെന്ന് സൈന്യം
- പാക്കിസ്ഥാനെ തുറന്നുകാട്ടാൻ ഇന്ത്യ; ലോകരാഷ്ട്രങ്ങളിലേക്ക് സർവ്വകക്ഷി സംഘത്തെ അയ്ക്കും
- വജ്രായുധം പ്രയോഗിച്ചു; പാക്കിസ്ഥാനെതിരെ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ
- സിന്ധു നദീജല കരാറിൽ നടപടി കടുപ്പിക്കും; സലാൽ, ബാഗ്ലിഹാർ അണക്കെട്ടുകൾ ശുദ്ധീകരിക്കാൻ ഇന്ത്യ
- തുർക്കിയ്ക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; സഹകരണം അവസാനിപ്പിച്ച് സർവ്വകലാശാലകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.