scorecardresearch

India Pakistan News: വജ്രായുധം പ്രയോഗിച്ചു; പാക്കിസ്ഥാനെതിരെ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

India Pakistan News: ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഏറിയ ക്രൂയിസ് മിസൈലുകളുടെ പട്ടികയിലാണ് ബ്രഹ്മോസുള്ളത്

India Pakistan News: ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഏറിയ ക്രൂയിസ് മിസൈലുകളുടെ പട്ടികയിലാണ് ബ്രഹ്മോസുള്ളത്

author-image
WebDesk
New Update
brahmos missile

ഏറ്റവും വേഗതയേറിയ ഏറിയ ക്രൂയിസ് മിസൈലുകളുടെ പട്ടികയിലാണ് ബ്രഹ്മോസുള്ളത്

india confirms use of Brahmos missiles in Operation Sindoor: ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ പാക്കിസ്ഥാനെതിരെ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച ഇന്ത്യ. ബ്രഹ്മോസ് മിസൈലുകളുടെ ശക്തി പാക്കിസ്ഥാൻ തിരിച്ചറിഞ്ഞെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ് ഗുജറാത്തിലെ ഭൂജ് സന്ദർശനവേളയിൽ വ്യക്തമാക്കി.

Advertisment

നേരത്തെ,ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ചെന്ന് പാക്കിസ്ഥാൻ ആരോപിച്ചെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗീക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായത്. 

ഇന്ത്യയുടെ വജ്രായൂധം ബ്രഹ്മോസ് മിസൈൽ

കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ആണ് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ഇത് രൂപകൽപ്പന ചെയ്തത്. റഷ്യയുടെ പി-800 ക്രൂയിസ് മിസൈലിനെ ആധാരമാക്കിയാണ് ബ്രഹ്മോസ് നിർമിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയുടെ മോസ്‌കോ നദിയുടെയും ആദ്യാക്ഷരങ്ങൾ ചേർത്താണ് ഈ മിസൈലുകൾക്ക് ബ്രഹ്മോസ് എന്ന് പേര് നൽകിയത്. 

ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഏറിയ ക്രൂയിസ് മിസൈലുകളുടെ പട്ടികയിലാണ് ബ്രഹ്മോസുള്ളത്. കര-കടൽ-ആകാശം തുടങ്ങി എവിടെ നിന്നും വിക്ഷേപിക്കാവുന്ന തരത്തിലാണ് ഇവ രൂപകൽപ്പന ചെയ്തത്. ഇതിന്റെ തന്നെ ഹൈപ്പർ സോണിക് വിഭാഗത്തിലുള്ള ബ്രഹ്മോസ് -2 ഇന്ത്യ വികസിപ്പിച്ചുവരികയാണ്. 

അഫ്ഗാന് നന്ദി അറിയിച്ച് ഇന്ത്യ

Advertisment

ഇന്ത്യയ്ക്ക് നേരെയുള്ള പാക് പ്രകോപനങ്ങളെ അപലപിച്ച അഫ്ഗാൻ നിലപാടിന് നന്ദി പ്രകടിപ്പിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുമായി നടത്തിയ ചർച്ചയിലാണ് അഫ്ഗാൻ നിലപാടിന് നന്ദി അറിയിച്ചത്. നേരത്തെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് അഫ്ഗാനിസ്ഥാൻ രംഗത്തെത്തിയിരുന്നു. ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ വിവിധവിഷയങ്ങളിലുള്ള സഹകരണം വർധിപ്പിക്കുന്ന കാര്യത്തിലും ധാരണയായി.

2021 ഓഗസ്റ്റിൽ അഫ്്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യ നടത്തുന്ന ആദ്യ നയതന്ത്രനിലയിലുള്ള ചർച്ചയാണ് കഴിഞ്ഞ ദിവസം നടന്നത്. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് താലിബാൻ ഭരണകൂടവുമായി ഇന്ത്യ നയതന്ത്ര നിലയിലുള്ള ചർച്ചകൾ തുടങ്ങുന്നത്. കാണ്ഡഹാർ വിമാനം റാഞ്ചലിനെ തുടർന്ന് 1999-ൽ അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് ആണ് അവസാനമായി താലിബാനുമായി നയതന്ത്ര ചർച്ചകൾ നടത്തിയ വിദേശകാര്യ മന്ത്രി.  അതിനുശേഷം ഇപ്പോഴാണ് നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നത്. 

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെ അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർഖാൻ മുത്തഖി അപലപിച്ചു. അഫ്ഗാൻ ജനതയുടെ വികസന ആവശ്യങ്ങൾക്കുള്ള പിന്തുണ ഇന്ത്യൻ വിദേശകാര്യ മന്ത്രി യോഗത്തിൽ വാഗ്ദാനം ചെയ്തു. കൂടിക്കാഴ്ചയിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി.

Read More

Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: