scorecardresearch

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

സംസ്ഥാന പൊലീസ് മേധാവിയോട് മന്ത്രിക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി നിർദ്ദേശം നൽകി

സംസ്ഥാന പൊലീസ് മേധാവിയോട് മന്ത്രിക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി നിർദ്ദേശം നൽകി

author-image
WebDesk
New Update
minister Kunwar Vijay Shah, Colonel Sofiya Qureshi

കേണൽ സോഫിയ ഖുറേഷി, മധ്യപ്രദേശ് മന്ത്രി വിജയ് ഷാ

ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശത്തിൽ, ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്. മധ്യപ്രദേശ് ഹൈക്കോടതിയാണ് കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നിർദ്ദേശം നൽകിയത്.

Advertisment

മന്ത്രിയുടെ പ്രസ്താവന പ്രഥമദൃഷ്ട്യാ, മുസ്ലീങ്ങൾക്കും മറ്റു മതങ്ങൾക്കും ഇടയിൽ  ശത്രുതയും വിദ്വേഷവും ഉണ്ടാക്കിയേക്കാമെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം. "പഹൽഗാം ആക്രമണം നടത്തിയ ഭീകരരുടെ സഹോദരിയാണ് കേണൽ ഖുറേഷി എന്ന തരത്തിലുള്ള മന്ത്രിയുടെ പ്രസ്താവന പ്രഥമദൃഷ്ട്യാ വിഘടനവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതുവഴി ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടത്തിലാക്കുന്നു," ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ചൊവ്വാഴ്ച മാഹുവിൽ നടന്ന പരിപാടിയിലായിരുന്നു മന്ത്രി വിവാദ പരാമർശം നടത്തിയത്. ഇന്ത്യയുടെ പെണ്മക്കളെ വിധവകളാക്കിയവരെ പാഠം പഠിപ്പിക്കാനായി അവരുടെ തന്നെ സഹോദരിയെ നമ്മള്‍ അയച്ചു എന്നായിരുന്നു മന്ത്രി വിജയ് ഷാ പറഞ്ഞത്. പരാമർശം മന്ത്രി മുന്നു തവണ ആവർത്തിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പരാമർശത്തിനിതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

മന്ത്രിക്കെതിരെ പത്ര റിപ്പോർട്ടുകളും ഡിജിറ്റൽ തെളിവുകളും ധാരാളമുണ്ട്. അതിൽ മന്ത്രിയുടെ പ്രസംഗം വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരരുടെ സഹോദരിയെ പ്രശ്നം പരിഹരിക്കാൻ അയച്ചെന്ന് മന്ത്രി പരാമർശിച്ചിട്ടുണ്ട്, കോടതി പറഞ്ഞു. മന്ത്രിയുടെ പരാമർശം അപകടകരമാണെന്നും കോടതി കൂട്ടിച്ചേർത്തു.

Read More

Advertisment
High Court Madhya Pradesh Minister

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: