scorecardresearch

India-Pakistan News: 'ഇന്ത്യൻ ഡ്രോണുകളും മിസൈലുകളും പാക്കിസ്ഥാന്റെ ഉറക്കം കെടുത്തി;' സൈനികരെ പ്രശംസിച്ച് പ്രധാനമന്ത്രി

India-Pakistan News Updates: പഞ്ചാബിലെ ആദംപൂർ വ്യോമതാവളം സന്ദർശിച്ചശേഷം സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

India-Pakistan News Updates: പഞ്ചാബിലെ ആദംപൂർ വ്യോമതാവളം സന്ദർശിച്ചശേഷം സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

author-image
WebDesk
New Update
PM Modi, AFS Adampur

ചിത്രം: എക്സ്

ഡൽഹി: ഇന്ത്യയുടെ ഡ്രോണുകളും മിസൈലുകളും പാക്കിസ്ഥാന്റെ ഉറക്കം കെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ, ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചപ്പോൾ ശത്രുക്കൾ വിറച്ചെന്നും ഭീകരരെ അവരുടെ വീടുകളിൽവെച്ച് വധിക്കുമെന്നും പഞ്ചാബിലെ ആദംപൂർ വ്യോമതാവളം സന്ദർശിച്ച ശേഷം സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.

Advertisment

'പാക്കിസ്ഥാൻ വീണ്ടും ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ ഇന്ത്യ ഉചിതമായി പ്രതികരിക്കും. ഇന്ത്യൻ സൈന്യത്തിന് ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യകളുണ്ട്. സങ്കീർണ്ണമായ സംവിധാനങ്ങൾ എങ്ങനെ പരിപാലിക്കണമെന്ന് ഇന്ത്യയ്ക്ക് കൃത്യമായി അറിയാം,' പ്രധാനമന്ത്രി പറഞ്ഞു. 

പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ വ്യോമസേന നടത്തിയ ആക്രമണം എതിരാളിയെ വിറപ്പിച്ചെന്നും, പാക്കിസ്ഥാന്റെ കര-നാവിക സേനകളുടെ ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisment

'ഇന്ത്യൻ സൈന്യം നടത്തിയത് ശതകോടി ഇന്ത്യക്കാരെ തലയുയർത്തി നിർത്തിയ ഇതിഹാസ പോരാട്ടമാണ്. ഇന്ത്യക്കാരന്റെ മനസ് സൈനികർക്കൊപ്പമാണ്. ഭാരത് മാതാ കീ ജയ് എന്നത് രാജ്യത്തെ ഓരോ സൈനികൻറെയും ശപഥമാണ്. സൈന്യത്തിന്റെ ധീരതയാൽ ഓപ്പറേഷൻ സിന്ദൂറിന്റെ പ്രതിധ്വനികൾ എല്ലാ കോണുകളിലും മുഴങ്ങി,' അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ, ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷമാണ്, പുലർച്ചെ അപ്രതീക്ഷിതമായി പ്രധാനമന്ത്രി ആദംപൂർ വ്യോമതാവളം സന്ദർശിച്ചത്. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വ്യാമസേന ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയ്ക്ക് വിശദീകരിച്ചു.

Read More

pm modi Airforce Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: