scorecardresearch

India Pakistan News: പോരാട്ടം ഭീകരവാദികളോട്, പാക് പട്ടാളത്തോടല്ല; കറാച്ചിയിലും ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം

India Pakistan News: ജമ്മു കശ്മീരിലും അതിർത്തി പ്രദേശങ്ങളിലും ശാന്തത തിരിച്ചുവന്നെന്ന് സൈന്യം പറഞ്ഞു.മേയ് ഏഴിന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷം മേഖലയിൽ സമാധാനം തിരിച്ചുവന്നത് കഴിഞ്ഞ രാത്രിയാണെന്നും സൈന്യം വ്യക്തമാക്കി

India Pakistan News: ജമ്മു കശ്മീരിലും അതിർത്തി പ്രദേശങ്ങളിലും ശാന്തത തിരിച്ചുവന്നെന്ന് സൈന്യം പറഞ്ഞു.മേയ് ഏഴിന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷം മേഖലയിൽ സമാധാനം തിരിച്ചുവന്നത് കഴിഞ്ഞ രാത്രിയാണെന്നും സൈന്യം വ്യക്തമാക്കി

author-image
WebDesk
New Update
army briefing op.sindoor monday

ഇന്ത്യൻ സൈന്യത്തിൻറെ സംയുക്ത വാർത്താസമ്മേളനത്തിൽ നിന്ന്

Indian Army briefing on Operation Sindoor: ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടം ഭീകവാദികളോടാണെന്നും പാക് സൈന്യത്തോടല്ലെന്നും വ്യക്തമാക്കി സൈന്യം. തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് സൈനിക നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥിനിലെയും പാക് അധീന കശ്മീരിലെയും ഭീകരരെയും അവരുടെ കേന്ദ്രങ്ങളെയുമാണ് ഇന്ത്യൻ സൈന്യം ലക്ഷ്യം വെച്ചത്. എന്നാൽ, പാക് പട്ടാളം അതിൽ ഇടപെടുകയായിരുന്നെന്ന് എയർമാർഷൽ എ.കെ.ഭാരതി പറഞ്ഞു. എയർ മാർഷൽ എ കെ ഭാരത, ലഫ്റ്റ്‌നൻറ് ജനറൽ രാജീവ് ഖായ്,വൈസ് അഡ്മിറൽ എ എൻ പ്രമോദ്,  മേജർ ജനറൽ എസ് എസ് ശാർദ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

Advertisment

ജമ്മു കശ്മീരിലും അതിർത്തി പ്രദേശങ്ങളിലും ശാന്തത തിരിച്ചുവന്നെന്ന് സൈന്യം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനങ്ങൾ ഉണ്ടായിട്ടില്ല. മേയ് ഏഴിന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷം മേഖലയിൽ സമാധാനം തിരിച്ചുവന്നത് കഴിഞ്ഞ രാത്രിയാണെന്നും സൈന്യം വ്യക്തമാക്കി.

ആകാശ് സിസ്റ്റം ഉപയോഗിച്ചു

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ ആകാശ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിച്ചു. തകർന്ന പാക് വിമാനങ്ങളുടെ ചിത്രങ്ങളും വാർത്താസമ്മേളനത്തിൽ സൈന്യം പുറത്തുവിട്ടു.നമ്മുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്ത് മതിൽ പോലെ പ്രവർത്തിച്ചുവെന്നും അതിനെ തകർക്കാൻ പാക് ആക്രമണങ്ങൾക്ക് കഴിഞ്ഞില്ലെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. 

ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാക് ലക്ഷ്യങ്ങൾ തകർത്തു. മൂന്ന് സേനകളും ഒരുമിച്ചാണ് വ്യോമാക്രമണങ്ങളെ സംയുക്തമായി പാക്കിസ്ഥാൻ ആക്രമണത്തെ പ്രതിരോധിച്ചത്. പല തലങ്ങളിലുള്ള എയർ ഡിഫൻസ് സംവിധാനങ്ങൾ ഉപയോഗിച്ചു.ആകാശ് സിസ്റ്റം ഇന്ത്യ ഉപയോഗിച്ചു. ഹാർഡ് കിൽ വ്യോമ പ്രതിരോധം ഉപയോഗിച്ച് പാക് ലക്ഷ്യം തകർത്തു. ലോ ലെവൽ എയർ ഡിഫൻസ് തോക്കുകൾ, ഷോൾഡർ ഫയേഡ് മാൻ പാഡ്‌സ്, ഹ്രസ്വ ദൂര സർഫസ് ടു എയർ മിസൈലുകൾ എന്നിവ ഉപയോഗിച്ചു. ലോങ്ങ് റേഞ്ച് റോക്കറ്റുകൾ തകർത്തു.

പാക്കിസ്ഥാൻ ചൈനീസ് മിസൈലുകൾ  ഉപയോഗിച്ചു

Advertisment

ചൈനീസ് നിർമിത ആയുധങ്ങൾ പാക്കിസ്ഥാൻ ഉപയോഗിച്ചുവെന്നും ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യയെ ആക്രമിക്കാൻ ചൈനീസ് നിർമിത പിഎൽ 15 മിസൈൽ ഉപയോഗിച്ചതിൻറെ തെളിവുകൾ കൈവശമുണ്ട്. എന്നാൽ, പി എൽ 15 മിസൈലിന് ലക്ഷ്യം കാണാനായില്ല. അതിന് മുമ്പെ ആക്രമിച്ച് തകർത്തു.ദീർഘദൂര മിസൈലുകൾ പാക്കിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ചു. 

മിസൈലുകളുടെ അവശിഷ്ടങ്ങളും സൈന്യം പുറത്തുവിട്ടു. ചൈനീസ് നിർമിതമായ യീഹാ സിസ്റ്റം എന്ന ആളില്ലാ ചെറുവിമാനങ്ങൾ ഇന്ത്യ ആക്രമിച്ച് തകർത്തു.ക്വാഡ് കോപ്റ്ററുകൾ അടക്കമുള്ളവയും വ്യോമസേനയ്കക്ക് ആക്രമിച്ച് തകർക്കാനായി.നമ്മുടെ എയർ ഫീൽഡുകൾ സുരക്ഷിതമാണെന്നും സൈന്യം വ്യക്തമാക്കി

നേരത്തേ തുർക്കിഷ് നിർമിത ഡ്രോണുകൾ പാക്കിസ്ഥാൻ ഉപയോഗിച്ചുവെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു. നിരവധി ഡ്രോണുകളും ആളില്ലാ ചെറു സായുധ വിമാനങ്ങളും പാക്കിസ്ഥാൻ ആക്രമണത്തിന് ഉപയോഗിച്ചു. ഇവയെല്ലാം അമേരിക്കൻ നിർമിത വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ തകർത്തു. സോഫ്റ്റ്  ആൻഡ് ഹാർഡ് കിൽ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്രതിരോധിച്ചത്. കേന്ദ്രീകൃതമായ എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റം ഉപയോഗിച്ചാണ് പാക് വ്യോമാക്രമണത്തെ ചെറുത്തത്.

കറാച്ചിയിലും ആക്രമണം നടത്തി

പാക്കിസ്ഥാനിലെ നൂർഖാൻ വിമാനത്താവളം തകർത്തു. അതിൻറെ ദൃശ്യങ്ങൾ മാധ്യമങ്ങൾ വഴിയാണ് ഞങ്ങൾക്കും കിട്ടിയത്. പാക് ആക്രമണത്തിൽ വളരെ കുറച്ചു നഷ്ടങ്ങൾ മാത്രമാണ് നമ്മുടെ ഭാഗത്തു ഉണ്ടായത്. പിച്ചോര, ദോസ എകെ, എൽഎൽഎഡി ഗൺസ് എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങൾ കൃത്യമായി പാക് ആക്രമണത്തെ തകർത്തു. കറാച്ചിയിലും ആക്രമണം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചു. കറാച്ചിയിലെ വ്യോമതാവളത്തിലാണ് ആക്രമണം നടത്തിയത്.

Read More

Indian Army Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: