scorecardresearch

India Pakistan News: പാക്കിസ്ഥാന് 35-40 സൈനികരെ നഷ്ടപ്പെട്ടു, പാക് വിമാനങ്ങൾ വെടിവച്ചിട്ടു: ഇന്ത്യൻ സൈന്യം

India Pakistan News: ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതിലൂടെ 100 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് ലെഫ്റ്റനന്റ് ജനറൽ ഘായ് പറഞ്ഞു

India Pakistan News: ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതിലൂടെ 100 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് ലെഫ്റ്റനന്റ് ജനറൽ ഘായ് പറഞ്ഞു

author-image
WebDesk
New Update
news

ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിൽ ആക്രമണം നടത്തിയ സ്ഥലങ്ങളുടം ദൃശ്യം

india Pakistan News: ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സായുധ സേന നടത്തിയ തിരിച്ചടിയിൽ പാക്കിസ്ഥാന് 35-40 സൈനികരെയും പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ഏതാനും വിമാനങ്ങളെയും നഷ്ടപ്പെട്ടതായി ഇന്ത്യൻ സൈന്യം. ഇതിനുപുറമേ, പാക് വ്യോമ താവളങ്ങൾക്കും വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇരു രാജ്യങ്ങളും സൈനിക നടപടികൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചതിനുശേഷം, ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായിയും, ഇന്ത്യൻ വ്യോമസേന എയർ മാർഷൽ എ കെ ഭാരതിയും, നാവികസേനാ വൈസ് അഡ്മിറൽ എ എൻ പ്രമോദും നടത്തിയ വാർത്താസമ്മേളനത്തിലാണ് ഈ വിവരങ്ങൾ പരസ്യമാക്കിയത്.

Advertisment

ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചതിലൂടെ 100 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് ലെഫ്റ്റനന്റ് ജനറൽ ഘായ് പറഞ്ഞു. ഇന്ത്യൻ എയർലൈൻസ് വിമാനം ഐസി-814 ഹൈജാക്ക് ചെയ്തതിലും പുൽവാമ സ്ഫോടനത്തിലും ഉൾപ്പെട്ട യൂസഫ് അസ്ഹർ, മുദ്ദസിർ തുടങ്ങിയ ഭീകരരും ഇതിൽ ഉൾപ്പെടുന്നു. ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ അഞ്ചെണ്ണം പാക് അധീന കശ്മീരിലും ബാക്കിയുള്ളവ പാക്കിസ്ഥാനിലുമായിരുന്നു. മേയ് 7 നും മേയ് 10 നും ഇടയിൽ നിയന്ത്രണരേഖയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പാക്കിസ്ഥാന് 35-40 സൈനികരെ നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. 

പാക് വ്യോമസേന വിമാനങ്ങൾ ഇന്ത്യയിലേക്ക് കടക്കുന്നത് ഇന്ത്യൻ വ്യോമസേന തടഞ്ഞുവെന്നും കുറച്ച് വിമാനങ്ങൾ വെടിവച്ചിട്ടതായും എയർ മാർഷൽ ഭാരതി പറഞ്ഞു. എത്ര പിഎഎഫ് വിമാനങ്ങളാണ് വെടിവച്ചിട്ടതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പസ്രൂർ എയർ ഡിഫൻസ് റഡാർ, ചുനിയൻ എയർ ഡിഫൻസ് റഡാർ, അരിഫ്‌വാല എയർ ഡിഫൻസ് റഡാർ, സർഗോധ വ്യോമതാവളം, റഹിം യാർ ഖാൻ വ്യോമതാവളം, ചക്ലാലയിലെ നൂർ ഖാൻ എയർബേസിലെ സുക്കൂർ, ബൊളാരി, ജേക്കബാബാദ് തുടങ്ങിയ വ്യോമതാവളങ്ങൾ ഇന്ത്യൻ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് ഏതെങ്കിലും വിമാനം നഷ്ടപ്പെട്ടോ എന്നതിനെക്കുറിച്ച് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് എയർ മാർഷൽ ഭാരതി പറഞ്ഞു. ഏതൊരു പോരാട്ടത്തിന്റെയും ഭാഗമാണ് നഷ്ടങ്ങളെന്നും, ഇന്ത്യൻ സൈന്യം തിരഞ്ഞെടുത്ത എല്ലാ ലക്ഷ്യങ്ങളും നേടിയിട്ടുണ്ടെന്നും എല്ലാ വ്യോമസേന പൈലറ്റുമാരും സുരക്ഷിതരായി മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.

Read More

India Pakistan Operation Sindoor Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: