scorecardresearch

India Pakistan News: പാക്കിസ്ഥാൻ പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കും; നയം വ്യക്തമാക്കി ഇന്ത്യൻ സൈന്യം

India Pakistan News: വെടിനിർത്തൽ ആവശ്യപ്പെട്ട് പാക് ഡിജിഎം ശനിയാഴ്ച ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്നുള്ള ആശയവിനിമയത്തിലാണ് വെടിനിർത്തലിന് ധാരണയായത്

India Pakistan News: വെടിനിർത്തൽ ആവശ്യപ്പെട്ട് പാക് ഡിജിഎം ശനിയാഴ്ച ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്നുള്ള ആശയവിനിമയത്തിലാണ് വെടിനിർത്തലിന് ധാരണയായത്

author-image
WebDesk
New Update
army briefing op.sindoor

Indian Army briefing on Operation Sindoor:

Indian Army briefing on Operation Sindoor: ന്യൂഡൽഹി: വെടിനിർത്തലിന് വിരുദ്ധമായി പാക്കിസ്ഥാൻ പ്രവർത്തിച്ചാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് രാജീവ് ഘായ്. സംയുക്ത സേനയുടെ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment

വെടിനിർത്തൽ ആവശ്യപ്പെട്ട് പാക് ഡിജിഎം ശനിയാഴ്ച ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്നുള്ള ആശയവിനിമയത്തിലാണ് വെടിനിർത്തലിന് ധാരണയായത്. എന്നാൽ ഇതിനുശേഷവും നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി- രാജീവ് ഘായ് പറഞ്ഞു. ഇത്തരം പ്രവർത്തി ഇനി പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും തുടർചർച്ചകൾ തിങ്കളാഴ്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിൽ സംയമനത്തോടെയാണ് എല്ലാ സൈനികനീക്കങ്ങളും നടത്തിയതെന്ന് വാർത്താ സമ്മേളനത്തിൽ മൂന്ന് സേനകളും ആവർത്തിച്ചു. പാക്കിസ്ഥാന്റെ എയർ റഡാർ സിസ്റ്റങ്ങളുടെ ആക്രമണം നടന്നതിന് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങളടക്കം വ്യോമസേന പുറത്തുവിട്ടു . ഇന്ത്യ ഒരു ഘട്ടത്തിലും ജനവാസമേഖലകളിലേക്ക് ആക്രമണം നടത്തിയിട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

ചക്‌ലാല, റഫീഖി എന്നീ വ്യോമത്താവളങ്ങളാണ് ഇന്ത്യ ആക്രമിച്ചതിൽ പ്രധാനം. ഇതിൽ ചക്‌ലാല പാക് തലസ്ഥാനമായ ഇസ്ലാമാബാദിനടുത്താണ്. മുറിദ്, റഫീഖ്, ചുനിയ, റഹിംയാർഖാൻ, സക്കർ എന്നിവിടങ്ങളിലും ഉന്നമിട്ട് ആക്രമിച്ചു. ഈ സൈനിക, വ്യോമത്താവളങ്ങളിലെ ഓരോ പ്രതിരോധസംവിധാനങ്ങളെയും ആക്രമിച്ചു. പാക്കിസ്ഥാനിലെ എവിടെയും ആക്രമണം നടത്താൻ ഇന്ത്യയ്ക്ക് സാധിക്കും

Advertisment

ഓപ്പറേഷൻ സിന്ദൂരിൽ പരിഭ്രാന്തരായ പാക്കിസ്ഥാൻ സാധാരണ ജനങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചു. 35 മുതൽ 40 പാക് പട്ടാളക്കാർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടിട്ടുണ്ടാകാം. ഇന്ത്യൻ വ്യോമതാവളങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ കൃത്യമായി ചെറുക്കാനായി. പാക് ഡി.ജി.എം.ഒയാണ് ചർച്ചയ്ക്ക് വിളിച്ചതെന്നും സൈന്യം വ്യക്തമാക്കി. 

ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം നൂറിലധികം ഭീകരരെ വധിച്ചു.യൂസഫ് അസ്ഹർ, അബ്ദുൾ മാലിക് റൗഫ്, മുദാസിർ അഹമ്മദ് തുടങ്ങിയ ഭീകരരെ വധിക്കാനായി.പുൽവാമ ഭീകരാക്രമണം, കാണ്ഡഹാർ വിമാനറാഞ്ചൽ എന്നിവയ്ക്ക് പിന്നിലുണ്ടായിരുന്ന ഭീകരരെ ഓപ്പറേഷൻ സിന്ദൂരിലൂടെ വധിക്കാനായി.

ഓപ്പറേഷൻ സിന്ദൂർ ഭീകരാവാദികളെ മാത്രമാണ് ലക്ഷ്യമിട്ടത്. ഒൻപത് ഭീകരതാവളങ്ങൾ തകർക്കാനായി. നൂറിലധികം തീവ്രവാദികളെ വധിച്ചു.കൊടുംഭീകരരുടെ പരിശീലന കേന്ദ്രമായ മുരിദികെ തകർക്കാനായത് സൈന്യത്തിന്റെ ഏറ്റവും വലിയ നേട്ടമാണ്. അജ്മൽ കസബിനെയും ഹെഡ്‌ലിയെയും ലഷ്‌കർ പരിശീലിപ്പിച്ചത് ഇവിടെയാണ്. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് ഭീകരർ ഒഴിഞ്ഞുപോയിരുന്നെന്നും സൈന്യം വ്യക്തമാക്കി.

Read More

Operation Sindoor Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: