scorecardresearch

India-Pakistan News Updates: ഇന്ത്യൻ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നു; സ്ഥിരീകരിച്ച് പാക്കിസ്ഥാൻ

India-Pakistan News Updates: പാക്കിസ്ഥാന്റെ ഏവിയേഷൻ നെറ്റ്വർക്കിൽ നിർണായകമായ സ്വാധീനമുള്ള വിമാനത്താവളമാണ് റഹീം യാർ വ്യോമതാവളം

India-Pakistan News Updates: പാക്കിസ്ഥാന്റെ ഏവിയേഷൻ നെറ്റ്വർക്കിൽ നിർണായകമായ സ്വാധീനമുള്ള വിമാനത്താവളമാണ് റഹീം യാർ വ്യോമതാവളം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
operationsindoor6757

ഇന്ത്യൻ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നു

Operation Sindoor Updates: ന്യൂഡൽഹി: ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ വ്യോമതാവളം തകർന്നെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാൻ. പാക് പഞ്ചാബ് പ്രവിശ്യയിലെ റഹീം യാർ വ്യോമതാവളത്തിനാണ് ഇന്ത്യയുടെ സൈനീക നടപടിയിൽ കേടുപാടുകൾ സംഭവിച്ചത്. വ്യോമതാവളം ഒരാഴ്ചത്തേക്ക് പ്രവർത്തിക്കില്ലെന്ന് പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അതോററ്റി (പി.സി.സി.എ.) പുറപ്പെടുവിച്ച നോട്ടീസ് ടു എയർമെനിൽ വ്യക്തമാക്കുന്നു. 

Advertisment

റൺവേയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വ്യോമതാവളം ഒരാഴ്ചത്തേക്ക് പ്രവർത്തിക്കില്ലെന്നാണ് പി.സി.സി.ഐ.യുടെ സന്ദേശത്തിൽ വ്യക്താമാക്കുന്നത്. പഞ്ചാബ് പ്രവിശ്യയുടെ തെക്കൻ ഭാഗത്തുള്ള ഈ വ്യോമതാവളത്തിലേക്ക് ഇന്ത്യൻ മിസൈൽ പതിച്ചിരുന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, വ്യോമതാവളം അടച്ചത് ഈ റിപ്പോർട്ടിന് കൂടുതൽ വിശ്വാസ്യത നൽകുന്നു. പാക്കിസ്ഥാന്റെ ഏവിയേഷൻ നെറ്റ്വർക്കിൽ നിർണായകമായ സ്വാധീനമുള്ള വിമാനത്താവളമാണ് റഹീം യാർ വ്യോമതാവളം. 

അതേസമയം ഇന്ത്യാ-പാക് വെടിനിർത്തൽ ധാരണയായതോടെ ജമ്മുകശ്മീരിൽ അശാന്തി ഒഴിയുകയാണെങ്കിലും ആശങ്ക വിട്ടൊഴിയുന്നില്ല. വെടിനിർത്തലിന് ശേഷം ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായി കേട്ട സ്‌ഫോടനങ്ങളുടെ നടുക്കം ജനങ്ങളിൽ വിട്ടുമാറിയിട്ടില്ല. അതിർത്തികളിൽ അതീവ ജാഗ്രതയിലാണ് സൈന്യം.വെടി നിർത്തലിനു തീരുമാനിച്ചെങ്കിലും, ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ഭീകരപ്രവർത്തനത്തെയും രാജ്യത്തിനെതിരായ യുദ്ധമായി കണക്കാക്കി പ്രതികരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യ.

നേരത്തെ, ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ കരാറിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചുമണി മുതൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ജമ്മു കശ്മീരിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം വിളിച്ചുചേർത്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ്,  പ്രതിരോധ വകുപ്പ്  മേധാവി അനിൽ ചൗഹാൻ, കര,നാവിക,വ്യോമസേന മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

Advertisment

നിയന്ത്രണ രേഖയിൽ നിലവിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം ഇല്ലെങ്കിലും ശനിയാഴ്ച രാത്രി ഉണ്ടായ സംഭവവികാസങ്ങൾ യോഗം വിലയിരുത്തി. അതിർത്തിയിൽപതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

നേരത്തെ, വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപും സമാനരീതിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. അതേസമയം, വെടിനിർത്തലിനെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ പ്രതിരോധ വകുപ്പിന്റെ വാർത്താസമ്മേളനം ഉടൻ വിളിച്ചുചേർക്കുമെന്നാണ് ഔദ്യോഗീക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. 

Read More

Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: