scorecardresearch

വീണ്ടും പാക് പ്രകോപനം; ജമ്മുവിലും സാംബയിലും പത്താൻകോട്ടും ഡ്രോണുകൾ

ജമ്മു, സാംബ, പത്താൻകോട്ട് എന്നിവിടങ്ങളിൽ ഡ്രോണുകൾ എത്തിയതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു

ജമ്മു, സാംബ, പത്താൻകോട്ട് എന്നിവിടങ്ങളിൽ ഡ്രോണുകൾ എത്തിയതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Blackout

പ്രതീകാത്മക ചിത്രം

ഡൽഹി: ഇന്ത്യൻ അതിർത്തി കടന്ന് വീണ്ടും പാക്കിസ്ഥാൻ ഡ്രോണുകൾ എത്തിയതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രിയോടെ ജമ്മുവിലും സാംബയിലും പത്താൻകോട്ടും പാക് ഡ്രോണുകൾ എത്തിയതായാണ് വിവരം. രാത്രി 8.30 ഓടെ നഗര പ്രദേശത്തുനിന്നും സാംബ സെക്ടറിൽനിന്നും സ്ഫോടന ശബ്ദങ്ങൾ കേട്ടു.

Advertisment

ജമ്മു, സാംബ, പത്താൻകോട്ട് എന്നിവിടങ്ങളിൽ ഡ്രോണുകൾ എത്തിയതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. 8 മണിക്ക് ശേഷം ജമ്മുവിൽ വൈദ്യുതി മുടങ്ങിയതായി പ്രദേശവാസികൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ബദാമിബാഗ് കന്റോൺമെന്റിന് സമീപത്തു നിന്ന് വലിയ ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുണ്ട്.

അതേസമയം, രജൗരി, പൂഞ്ച് മേഖലകളിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ സൈന്യം ഫലപ്രദമായി തിരിച്ചടിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടന്ന പാക് ഡ്രോൺ ആക്രമണം ഇന്ത്യ ഫലപ്രദമായി പ്രതിരോധിച്ചതിനു പിന്നാലെയാണ് ഇന്ന് വീണ്ടും ആക്രമണം ഉണ്ടാകുന്നത്. വ്യാഴാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഇന്ത്യയിലെ നാലു വിമാനത്താവളങ്ങളെ പാക്കിസ്ഥാൻ ലക്ഷ്യം വച്ചിരുന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഇന്ന് അറിയിച്ചിരുന്നു. ഇവയെല്ലാം ഫലപ്രദമായി ഇന്ത്യൻ സൈന്യം പ്രതിരോധിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു.

Advertisment

'ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലേ മുതൽ സർ ക്രീക്ക് വരെയുള്ള 36 പ്രധാന സ്ഥലങ്ങളിലേക്കായി 300 - 400 ഡ്രോണുകൾ പാക്കിസ്ഥാൻ വിക്ഷേപിച്ചു. ഒരു ഗുരുദ്വാരയ്ക്കു നേരെ ആക്രമണം ഉണ്ടായി,' വെള്ളിയാഴ്ച വൈകീട്ട് നടന്ന വാർത്താ സമ്മേളനത്തിൽ വിക്രം മിശ്രി പറഞ്ഞു. പക്കിസ്ഥാന് തക്കതായ തിരിച്ചടി നൽകിയതായും നാല് പാക് വ്യോമ പ്രതിരോധ കേന്ദ്രങ്ങളിലേക്ക് ഇന്ത്യ സായുധ ഡ്രോണുകൾ വിക്ഷേപിച്ചതായും, അദ്ദേഹം പറഞ്ഞു.

ഉന്നതതലയോഗം വിളിച്ചു

അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത തല യോഗം വിളിച്ചു. പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി മോദി കൂടിക്കാഴ്ച നടത്തി. സേന മേധാവിമാരുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. വിദേശ കാര്യ മന്ത്രിയും പ്രതിരോധമന്ത്രിയും രാവിലെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചെങ്കിലും മാറ്റി വെക്കുകയായിരുന്നു.

നിലവിൽ ജമ്മുവിൽ ജനവാസ മേഖലയിൽ ഷെല്ലാക്രമണം നടന്നിട്ടുണ്ട്. ആക്രമണത്തിൽ വീടുകൾ തകർന്നു. രാവിലെ വീടുകളിൽ ആളുകൾ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആളപായമില്ലെന്നാണ് റിപ്പോർട്ട്.

Read More

Attack Jammu Indian Army India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: