scorecardresearch

Jammu Kashmir Terror Attack: ഓപ്പറേഷൻ സിന്ദൂർ; എല്ലാ വിമാനത്താവളങ്ങളിലും കർശന സുരക്ഷ, യാത്രക്കാർ നേരത്തെ എത്തണമെന്ന് എയർ ഇന്ത്യ

Operation Sindoor: സുരക്ഷാ പരിശോധനകൾ കർശനമാക്കിയതോടെ യാത്രക്കാർക്ക് നിർദേശങ്ങളുമായി വിമാനക്കമ്പനികൾ രംഗത്തെത്തി. വിമാനത്താവള പാർക്കിംങ് ഏരിയകളിലും സുരക്ഷ കർശനമാക്കി

Operation Sindoor: സുരക്ഷാ പരിശോധനകൾ കർശനമാക്കിയതോടെ യാത്രക്കാർക്ക് നിർദേശങ്ങളുമായി വിമാനക്കമ്പനികൾ രംഗത്തെത്തി. വിമാനത്താവള പാർക്കിംങ് ഏരിയകളിലും സുരക്ഷ കർശനമാക്കി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
operation sindhur111

സുരക്ഷയുടെ ഭാഗമായി ഡൽഹി വിമാനത്താവളത്തിൽ നടത്തിയ മോക് ഡ്രിൽ

Jammu Kashmir Pahalgam Terrorist Attack:ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളുടെയും സുരക്ഷ  വർധിപ്പിച്ചു. എല്ലാ യാത്രക്കാർക്കും വിമാനങ്ങൾക്കും സെക്കൻഡറി പ്രീ-ബോർഡിംഗ് പരിശോധനകൾ ബാധകമാക്കി. ടെർമിനലിൽ  സന്ദർശകരുടെ പ്രവേശനം നിരോധിച്ചു. വിമാനത്താവളങ്ങളിൽ കൂടുതൽ എയർ മാർഷലുകളെ വിന്യസിക്കാനും സർക്കാർ ഉത്തരവിട്ടു. മേയ് 18 വരെ കനത്ത സുരക്ഷ തുടരാനാണ് നിർദ്ദേശം. 

Advertisment

ഐഡി പരിശോധകളും കർശനം

വിമാനത്താവളങ്ങളിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ഐഡി പരിശോധനകളും കർശനമാക്കിയിട്ടുണ്ട്. കൂടാതെ എല്ലാ വിമാനത്താവളങ്ങളിലും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനയ്ക്ക് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഉത്തരവിട്ടു.വിമാനത്തിൽ കയറുന്നതിന് മുൻപ് യാത്രക്കാരുടെ ബാഗുകൾ ഒരു അധിക സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് സെക്കൻഡറി ലാഡർ പോയിന്റ് പരിശോധന. 

വിമാനങ്ങളിലെ കാറ്ററിംഗ് സംവിധാനങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിമാനങ്ങളിലെ സിസിടിവി ക്യാമറകൾ പൂർണ്ണമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യോമയാന സ്ഥാപനങ്ങൾക്ക് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളുടെ പെരിഫറൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന പോലീസിനെയും സംസ്ഥാന പ്രത്യേക സേനയെയും വിന്യസിക്കും.

പാർക്കിംങ് ഏരിയകളിലും കർശന പരിശോധന

വിമാനത്താവള പാർക്കിംങ് ഏരിയകളിലും സുരക്ഷ കർശനമാക്കി. പരിശോധനകൾക്ക് ശേഷം മാത്രമേ വിമാനത്താവളങ്ങളിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കു. ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിലും വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. കൂടാതെ, ഷെഡ്യൂൾ ചെയ്യാത്ത വിമാനങ്ങൾ, എയർലൈനുകൾ പ്രവർത്തിപ്പിക്കാത്ത സിവിലിയൻ വിമാനങ്ങൾ തുടങ്ങിയവ കർശനമായി നിരീക്ഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്.

Advertisment

യാത്രക്കാർ നേരത്തെ എത്തണം

സുരക്ഷാ പരിശോധനകൾ കർശനമാക്കിയതോടെ യാത്രക്കാർക്ക് നിർദേശങ്ങളുമായി വിമാനക്കമ്പനികൾ രംഗത്തെത്തി. വിമാനം ഷെഡ്യൂൾ ചെയ്തു പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളങ്ങളിൽ എത്തണമെന്ന് എയർ ഇന്ത്യ തങ്ങളുടെ യാത്രക്കാർക്ക് നിർദേശം നൽകി. 

25 വിമാനത്താവളങ്ങൾ അടച്ചു

സുരക്ഷാ നടപടികളുടെ ഭാഗമായി രാജ്യത്തെ 25 വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവെച്ചിരിക്കുകയാണ്. ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സർ, ലുധിയാന, പട്യാല, ജോധ്പൂർ, ബിക്കാനീർ, ജയ്‌സാൽമീർ, ബതിന്ദ, ഹൽവാര, പഠാൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമശാല, കിഷൻഗഡ്, മുന്ദ്ര, ജാംനഗർ, രാജ്‌കോട്ട്, പോർബന്തർ, കണ്ട്‌ല, കെഷോദ്, ബുജ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.  

ശനിയാഴ്ച വരെ ഇവിടങ്ങളിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ മാത്രം 165-ലധികം വിമാന സർവീസുകളാണ് അടച്ചിടൽ കാരണം റദ്ദാക്കിയത്.

അടിയന്തര സാഹചര്യം മനസിലാക്കി പല വിമാനത്താവളങ്ങളുടെയും പ്രവർത്തനം വ്യോമസേന ഏറ്റെടുത്തിരിക്കുകയാണ്.തന്ത്രപ്രധാനമായ പ്രതിരോധ ആവശ്യങ്ങൾക്കായാണ്  ഈ വിമാനത്താവളങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തത്.

Read More

Terrorist Attack Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: