scorecardresearch

വീണ്ടും പാക് പ്രകോപനം; ജമ്മു ലക്ഷ്യമാക്കി തൊടുത്ത 8 മിസൈലുകൾ തകർത്ത് ഇന്ത്യ

മിസൈലുകൾ ഇന്ത്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ തകർത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു

മിസൈലുകൾ ഇന്ത്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ തകർത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
missiles targeted at Jammu

പഞ്ചാബിലെയും രാജസ്ഥാനിലെയും നിരവധി ജില്ലകളിൽ മുൻകരുതലിന്റെ ഭാഗമായി വെളിച്ചം പൂർണമായും അണച്ചു

ഡൽഹി: അന്താരാഷ്ട്ര അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനം. വ്യാഴാഴ്ച രാത്രി പാകിസ്ഥാനിൽ നിന്നുള്ള എട്ട് മിസൈലുകൾ ജമ്മുവിലെ സത്വാരി, സാംബ, ആർ‌എസ് പുര, അർനിയ പട്ടണങ്ങൾ ലക്ഷ്യമാക്കി തൊടുത്തുവിട്ടാതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാന്റെ വ്യോമാക്രമണങ്ങളെല്ലാം ഇന്ത്യയുടെ വ്യോമ പ്രതിരോധ യൂണിറ്റുകൾ തടയുകയും തകർക്കുകയും ചെയ്താതയാണ് വിവരം.

Advertisment

ജമ്മു കശ്മീരിൽ വിമാനത്താവളം ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം നടന്നതായി നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആകാശത്ത് മിസൈൽ കിരണങ്ങളും ഡ്രോണുകളും കണ്ടതോടെ ജമ്മുവിൽ മുൻകരുതലിന്റെ ഭാഗമായി വെളിച്ചം പൂർണമായും അണച്ചു. ബാരാമുള്ളയിലും വൈദ്യുതി പൂർണമായി അണയ്ക്കാൻ ഉത്തരവിട്ടിട്ടിരുന്നു.

ബ്ലാക്ക്ഔട്ട് സമയത്ത് എല്ലാത്തരം ലൈറ്റുകൾ അണയക്കാനും സുരക്ഷിതമായി വീടിനുള്ളിൽ തന്നെ തുടരാനും ജമ്മു പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. അനാവശ്യമായി വാഹന ഗതാഗതം പാടില്ലെന്നും നിർദേശമുണ്ട്.

ജമ്മുവിലെ അതിർത്തി ജില്ലകളിൽ നിന്ന് ശക്തമായ ഷെല്ലാക്രമണ ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. ശ്രീനഗർ വിമാനത്താവളത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ പ്രതിരോധ സംവിധാനങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്. രാത്രി 10 മണിക്ക് മുൻപായി, സംസ്ഥാന തലസ്ഥാനത്തും വൈദ്യുതി തടസ്സപ്പെട്ടിരുന്നു.

Advertisment

പഞ്ചാബിലെയും രാജസ്ഥാനിലെയും നിരവധി ജില്ലകളിൽ മുൻകരുതലിന്റെ ഭാഗമായി വൈദ്യുതി വിശ്ചേദിച്ചിരിക്കുകയാണ്.  അമൃത്സർ, ജലന്ധർ, ഗുരുദാസ്പൂർ, തരൺ തരൺ, ഹോഷിയാർപൂർ, പത്താൻകോട്ട്, ഫിറോസ്പൂർ, ഫാസിൽക്ക, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ വൈദ്യുതി വിശ്ചേദിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ മൊഹാലിയിലും ഹരിയാനയുടെ ഭാഗമായ പഞ്ച്കുലയിലും വൈദ്യുതി വിശ്ചേദിക്കാൻ നിർദേശമുണ്ട്.

അതേസമയം, രാജസ്ഥാനിലെ അതിർത്തി ജില്ലകളായ ജയ്സാൽമീർ, ബിക്കാനീർ എന്നിവിടങ്ങളിൽ ആകാശത്ത് മിസൈലുകൾ കണ്ടതായും പ്രതിരോധ സംവിധാനങ്ങൾ ഇവ തകർത്തതായും റിപ്പോർട്ടുണ്ട്.

സാംബയിൽ ശക്തമായ പീരങ്കി ആക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലയിടത്തും സൈറൺ മുഴങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സജീവമാണെന്ന് വൃത്തങ്ങൾ പറഞ്ഞു.

ഐപിഎൽ മത്സരം ഉപേക്ഷിച്ചു

പഞ്ചാബ് കിങ്സ്- ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ മത്സരം ഉപേക്ഷിച്ചു. ആദ്യ ഇന്നിംഗ്‌സിലെ 10-ാം ഓവർ പുരോഗമിക്കുന്നതിനിടെയാണ് മത്സരം ഉപേക്ഷിച്ചത്. ധർമ്മശാല എച്ച്പിസിഎ സ്റ്റേഡിയത്തിൽ ഉണ്ടായ സാങ്കേതിക തകരാർ മൂലം മത്സരം അവസാനിപ്പിക്കുന്നതായി ബിസിസിഐയെ ഉദ്ധരിച്ച് പ്രക്ഷേപകർ പറഞ്ഞു. പ്രദേശത്തെ വൈദ്യുതി തടസ്സം സ്റ്റേഡിയത്തിലെ ലൈറ്റ് ടവറുകളുടെ പ്രവർത്തനത്തെ ബാധിച്ചുവെന്ന് ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.

Read More

Attack Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: