scorecardresearch

Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; കേന്ദ്ര സർക്കാർ വിശദമാക്കിയ 10 കാര്യങ്ങൾ എന്തൊക്കെ?

Operation Sindoor: പാകിസ്ഥാൻ സൈന്യത്തെ ലക്ഷ്യം വയ്ക്കാതെ തീവ്രവാദ ശൃംഖലകളെ നിർവീര്യമാക്കാൻ ഉദ്ദേശിച്ചുള്ള കൃത്യവും ആനുപാതികവുമായ ആക്രമണമെന്നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിനെ വിശേഷിപ്പിച്ചത്

Operation Sindoor: പാകിസ്ഥാൻ സൈന്യത്തെ ലക്ഷ്യം വയ്ക്കാതെ തീവ്രവാദ ശൃംഖലകളെ നിർവീര്യമാക്കാൻ ഉദ്ദേശിച്ചുള്ള കൃത്യവും ആനുപാതികവുമായ ആക്രമണമെന്നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിനെ വിശേഷിപ്പിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
pahalagam2

ഓപ്പറേഷൻ സിന്ദൂർ; കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് കാര്യങ്ങൾ എന്തൊക്കെ?

Operation Sindoor, Indian Army Strike on Pakistan:ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യ. ഇന്റെലിജൻസ് സംവിധാനത്തിന്റെ കൃത്യമായ സഹായത്തോടെ നടപ്പാക്കിയ സൈനിക നീക്കത്തിലൂടെ ഭീകരരുടെ താവളങ്ങൾ ഇന്ത്യയ്ക്ക് ഉത്മൂലനം ചെയ്യാനായെന്ന് ബുധനാഴ്ച നടത്തിയ വിദേശ-പ്രതിരോധ സംയുക്ത വാർത്താസമ്മേളനത്തിൽ സർക്കാർ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സർക്കാർ വ്യക്തമാക്കിയ സംഭവങ്ങളിലൂടെ ഒരെത്തിനോട്ടം

ആക്രമണം നടന്നത് എവിടെ?

Advertisment

ബുധനാഴ്ച പുലർച്ചെ 1.05 നും 1.30 നും ഇടയിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തീവ്രവാദ താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നുവെന്ന്  ഉദ്യോഗസ്ഥർ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും നീതി ഉറപ്പാക്കുന്ന നടപടിയെന്നാണ് വാർത്താസമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി ഓപ്പറേഷൻ സിന്ദൂറിനെ വിശേഷിപ്പിച്ചത്. പാക് അധിനിവേശ കശ്മീരിലെയും പാക്കിസ്ഥാനിലെയും ഒൻപത് ഭീകരവാദികളുടെ ക്യാമ്പുകളാണ് ഇന്ത്യൻ സൈന്യം തകർത്തത്. 

നൂതന ആയുധങ്ങൾ ഉപയോഗിച്ചുള്ള പ്രഹരങ്ങൾ

സാധാരണക്കാർക്ക് നാശനഷ്ടം ഉണ്ടാകാതിരിക്കാൻ സൈന്യം പ്രത്യേകം ശ്രദ്ധിച്ചു. സിവിലിയൻ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ രൂപകൽപ്പന ചെയ്ത കൃത്യതയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആക്രമണങ്ങൾ നടത്തിയതെന്ന് വിംഗ് കമാൻഡർ വ്യോമിക സിംഗ് പറഞ്ഞു. ഇന്ത്യൻ സേന 'നിച് ടെക്‌നോളജി ആയുധങ്ങൾ' ഉപയോഗിക്കുകയും ഉദ്ദേശിച്ച ലക്ഷ്യങ്ങൾ മാത്രം ആക്രമിക്കുന്നുവെന്ന് ഉറപ്പാക്കാൻ ശ്രദ്ധാപൂർവ്വം വാർഹെഡുകൾ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നെന്നും വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു. 

സൈനിക താവളങ്ങൾ ലക്ഷ്യമിട്ടില്ല

പാക്കിസ്ഥാൻ സൈനിക താവളങ്ങൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ല. നിലവിൽ ഭീകരരുടെ താവളങ്ങൾ മാത്രമാണ് സൈന്യം ലക്ഷ്യമിട്ടത്. അതേസമയം, പാക് പട്ടാളം ആക്രമണം തുടർന്നാൽ ഇന്ത്യ തിരിച്ചടിക്കുമെന്നും വിംഗ് കമാൻഡർ വ്യോമിക സിംഗ് പറഞ്ഞു. 

ആക്രമണം നടന്ന ഇടങ്ങളുടെ ചിത്രങ്ങൾ

Advertisment

പതിവിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയ ഭീകരരുടെ താവളങ്ങളുടെ ചിത്രങ്ങളും ഭൂപടങ്ങളും പുറത്തുവിട്ടു. ഇന്റെലിജൻസ് സഹായത്തോടെയാണ് ഭീകരരുടെ താവളങ്ങൾ കണ്ടെത്തിയത്. 

ലഷ്‌കറിന്റെയും ജെയ്ഷിന്റെയും ആസ്ഥാനങ്ങൾ ആക്രമിക്കപ്പെട്ടു

ലഷ്‌കറെ തയിബയുടെയും ജെയ്‌ഷെ മുഹമ്മദിന്റെയും ആസ്ഥാനം തകർത്തതായും സൈന്യം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ജെയ്‌ഷെയുടെയും അതിന്റെ നേതാവ് മസൂദ് അസറിന്റെയും ആസ്ഥാനമായ ബഹവൽപൂർ, ലഷ്‌കറെയും അതിന്റെ സ്ഥാപകൻ ഹാഫിസ് സയീദുമായി ബന്ധമുള്ള മുരിദ്‌കെ എന്നിവിടങ്ങളിലാണ് സൈന്യം ആക്രമണം നടത്തിയത്.

ഭീകരവാദത്തിന്റെ താവളം

ഭീകരവാദികളുടെ ഹബ്ബായി പാക്കിസ്ഥാൻ മാറിയെന്ന് വാർത്താസമ്മേളനത്തിൽ ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലേക്ക് ആക്രമണം നടത്തുന്നതിനായി നിരവധി ഭീകരവാദ ക്യാമ്പുകളാണ് പാക്കിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി സ്ഥാപിക്കപ്പെട്ടത്. ഇതിൽ പ്രധാനപ്പെട്ട ക്യാമ്പുകൾക്ക് നേരെയാണ് ഇന്ത്യ ആക്രമണം അഴിച്ചുവിട്ടത്. 

ഭീകരാക്രമണത്തിലെ പാക്കിസ്ഥാൻ ബന്ധം

പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനിലുള്ള തീവ്രവാദ സംഘങ്ങൾക്ക് കൃത്യമായ ബന്ധമുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഭീകരവാദികളുടെ ആശയവിനിമയങ്ങൾ, ദി റെസിസ്റ്റൻസ് ഫ്രണ്ട് പോലുള്ള ഗ്രൂപ്പുകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും വാർത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 

ദൃക്സാക്ഷി വിവരങ്ങളും ഫോറൻസിക് തെളിവുകളും ഇന്ത്യൻ ഏജൻസികൾക്ക് ആക്രമണത്തിന് പിന്നിലെ ആസൂത്രകരുടെ കൃത്യമായ ചിത്രം വികസിപ്പിക്കാൻ സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 

ആഗോള ഭീകരവിരുദ്ധ ശ്രമത്തിന്റെ ഭാഗം

ഇന്ത്യയുടെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് വിക്രം മിസ്രി പറഞ്ഞു. തീവ്രവാദ കേന്ദ്രങ്ങൾ തകർക്കുന്നതിലൂടെ, ഇന്ത്യ ആഗോള ഭീകരവിരുദ്ധ മാനദണ്ഡങ്ങളുടെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുകയാണെന്ന് മിസ്രി പറഞ്ഞു. 

പഹൽഗാം ആക്രമണത്തിന്റെ വിശദാംശങ്ങൾ

ഏപ്രിൽ 22-ന് നടന്ന പഹൽഗാം ആക്രമണത്തെപ്പറ്റിയുള്ള വിശദവിവരങ്ങളും മിസ്രി വാർത്താസമ്മേളനത്തിൽ നൽകി. മുംബൈ ഭീകരാക്രമണത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. ഭീകരവാദികൾ ഇരകളെ കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച്, തലയ്ക്ക് വെടിവച്ചു കൊല്ലുകയായിരുന്നു. ആഘാതം പരമാവധിയാക്കാനുള്ള മനഃപൂർവമായ തന്ത്രമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 

ലോകത്തിന് ഇന്ത്യയുടെ സന്ദേശം

പാക്കിസ്ഥാന്റെ കൃത്യമായ മറുപടി നൽകുന്നതിനൊപ്പം ഭീകരവാദത്തിനെതിരെ ഇന്ത്യ കൃത്യമായ സന്ദേശമാണ് ലോകത്തിന് മുന്നിൽ വെച്ചത്. പാകിസ്ഥാൻ സൈന്യത്തെ ലക്ഷ്യം വയ്ക്കാതെ തീവ്രവാദ ശൃംഖലകളെ നിർവീര്യമാക്കാൻ ഉദ്ദേശിച്ചുള്ള കൃത്യവും ആനൂപാതികവുമായ ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് മിസ്രി പറഞ്ഞു.

Read More

Pakistan Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: