scorecardresearch

Operation Sindoor: നീതി നടപ്പിലാക്കി ഇന്ത്യ, ഉണർന്നിരുന്ന് എല്ലാം നിരീക്ഷിച്ച് നരേന്ദ്ര മോദി

Operation Sindoor: ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങളാണ് തകർന്നത്

Operation Sindoor: ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങളാണ് തകർന്നത്

author-image
WebDesk
New Update
Narendra Modi, PM

നരേന്ദ്ര മോദി

india-Pakistan Tensions: ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകിയശേഷം നീതി നടപ്പിലായെന്നാണ് ഇന്ത്യൻ സൈന്യം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങളാണ് തകർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി മുഴുവൻ ഉറക്കമുണർന്നിരുന്ന് ഓപ്പറേഷൻ സിന്ദൂറിനെ നിരീക്ഷിച്ചിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Advertisment

2019 ലെ ബാലകോട്ട് വ്യോമാക്രമണത്തിനും 2016 ലെ ഉറി ആക്രമണത്തെ തുടർന്നുള്ള സർജിക്കൽ സ്ട്രൈക്കിനും ശേഷം, സമീപവർഷങ്ങളിൽ ഇന്ത്യ പാക്കിസ്ഥാന് നൽകിയ ശക്തമായ തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂർ.

ബുധനാഴ്ച രാത്രി പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സായുധ സേന ആക്രമണം നടത്തിയത്. ആക്രമണം എങ്ങനെയായിരുന്നുവെന്നോ ഉപയോഗിച്ച ആയുധങ്ങൾ എന്തൊക്കെയാണെന്നോ എന്നതിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും പുറത്തുവന്നിട്ടില്ലെങ്കിലും, മിസൈൽ ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് കരുതുന്നു.

Advertisment

ബാലകോട്ട് ആക്രമണവും സർജിക്കൽ സ്‌ട്രൈക്കും ഇന്ത്യയുടെ തിരിച്ചടികളായിരുന്നു, പക്ഷേ, അവ ഓപ്പറേഷൻ സിന്ദൂറിന്റെ അത്ര വലിയ നടപടിയായിരുന്നില്ല. പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും ആക്രമണം നടത്തിയതായി ഇന്ത്യ പറയുന്ന ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നാലെണ്ണം പാക്കിസ്ഥാനിലെ പഞ്ചാബിലെ ബഹാവൽപൂർ, മുരിദ്കെ, പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, കോട്‌ലി എന്നിവയാണെന്നാണ് പറയപ്പെടുന്നു. ഈ നഗരങ്ങളെല്ലാം ഭീകര ക്യാമ്പുകളുടെ കേന്ദ്രങ്ങളാണ്.

Read More

India Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: