/indian-express-malayalam/media/media_files/2025/05/07/HWsWPqtfPrCCII5zOIrO.jpg)
ഓപ്പറേഷൻ സിന്ദൂർ; നിരപരാധികളുടെ ജീവനുള്ള മറുപടിയെന്ന് ഇന്ത്യ
Operation Sindoor, Indian Air Strike on Pakistan: ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ നിരപരാധികളെ കൊന്നൊടുക്കിയതിനുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് കേന്ദ്ര സർക്കാർ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം, വിദേശകാര്യ-പ്രതിരോധ വകുപ്പുകൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വ്യോമസേന വിംഗ് കമാൻഡൽ വ്യോമിക സിംഗ്, കരസേന കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പഹൽഗാമിൽ പാകിസ്ഥാനിൽ നിന്നും ലഷ്‌കർ-ഇ-തൊയ്ബയാണ് ആക്രമണം നടത്തിത്. ഭീകരാക്രമണലൂടെ കശ്മീരിലെ സമാധാനവും ടൂറിസവും സാമ്പത്തിക വളർച്ചയും ഇല്ലാതാക്കാനാണ് ശ്രമം നടത്തിയതെന്ന് വിക്രം മിസ്രി വാർത്താസമ്മേളത്തിൽ പറഞ്ഞു.മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതികളായ അജ്മൽ കസബ്, ഡേവിഡ് ഹെഡ്ലി തുടങ്ങിയവർക്ക് പരിശീലനം നൽകിയ ഭീകരവാദ ക്യാമ്പും തകർത്തെന്ന് സൈന്യം വ്യക്തമാക്കി.
ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തു
പഹൽഗാം ഭീകരാക്രമണത്തിന് രണ്ട് ആഴ്ചകൾക്ക് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ധൂറിലൂടെ പാക്ക് അധിനീവേശ കശ്മീരിലും പാക്കിസ്ഥാനിലുമുള്ള ഒൻപത് ഭീകരവാദ ക്യാമ്പുകളാണ് സൈന്യം തകർത്തത്. ഈ ക്യാമ്പകൾ കേന്ദ്രീകരിച്ചാണ് ഇന്ത്യയിലേക്കുള്ള തീവ്രവാദ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ ഉദ്യോഗസ്ഥർ പറഞ്ഞു
പാകിസ്ഥാന്റെ മിലിട്ടറി കേന്ദ്രങ്ങൾ തകർത്തിട്ടില്ലെന്നും പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന പൂർണമായും സജ്ജമാണെന്നും കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
പഹൽഗാമിലെ ബൈസരൻ വാലിയിൽ നടന്ന ആക്രമണത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് വിദേശകാര്യ സെക്രട്ടറി സംസാരിച്ച് തുടങ്ങിയത്.പാകിസ്ഥാൻ തീവ്രവാദത്തിന് പ്രോത്സാഹനം നൽകി. ഭീകരാക്രമണം നടത്തിയ ലഷ്‌കർ-ഇ-തൊയ്ബയ്ക്കും ടിആർഎഫിനും പാകിസ്ഥാൻ പിന്തുണ നൽകിയത് വ്യക്തമായി. ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. തിരിച്ചടി അനിവാര്യമായത് കൊണ്ടാണ് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത്.
ഇന്ത്യ തിരിച്ചടിച്ചത് എവിടൊക്കെ
ഒൻപത് ഭീകരവാദ ക്യാമ്പുകളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഇതിൽ നാലിടത്ത് തീവ്രവാദ പ്രവർത്തനങ്ങൾ സജീവമായിരുന്നുവെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. പാക് പഞ്ചാബിലെ ബഹാവൽപൂർ, മുറിദ്‌കെ എന്നിവടങ്ങളിലെ തീവ്രവാദ ക്യാമ്പുകൾ ഇതിൽ പ്രധാനമാണ്. രാജസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ബഹാവൽപൂർ, മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ ഗ്രൂപ്പായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ ശക്തികേന്ദ്രമാണ്. 1999-ൽ കാണ്ഡഹാർ വിമാനം റാഞ്ചലിനെ തുടർന്ന് ഇന്ത്യ വിട്ടയച്ച മൂന്ന് പേരിൽ അസ്ഹറും ഉൾപ്പെടുന്നു. അസ്ഹർ ജനിച്ച നഗരം കൂടിയാണ് ബഹാവൽപൂർ.
ലാഹോറിനടുത്തുള്ള ഒരു പട്ടണമായ മുരിദ്‌കെ, 2008-ലെ മുംബൈ ആക്രമണത്തിന് ഉത്തരവാദിയായ ലഷ്‌കർ-ഇ-തൊയ്ബയുടെ താവളമായി അറിയപ്പെടുന്നു. 170-ലധികം പേരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന് ഉത്തരവാദികളായ സംഘടനയാണ് മർകസ്-ഇ-തൊയ്ബ സമുച്ചയം. ഇന്ത്യൻ, അന്താരാഷ്ട്ര സുരക്ഷാ ഏജൻസികൾ ലഷ്‌കറിന്റെ ആസ്ഥാനമായി വിശേഷിപ്പിച്ച മർകസ്-ഇ-തൊയ്ബ സമുച്ചയം ഇന്ത്യൻ സൈന്യം പൂർണമായി ഇല്ലാതാക്കി. അജ്മൽ കസബ്, ഡേവിഡ് ഹെഡ്ലി എന്നിവർക്ക് പരിശീലനം ലഭിച്ചത് ഇവിടെ നിന്നാണ്.
പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ, കോട്ലി, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഭീകരവാദികളുടെ ക്യാമ്പുകൾക്ക് നേരെയും ആക്രമണം ആക്രമണം ഉണ്ടായി. ജമ്മുവിൽ നിന്ന് നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തും ഇന്ത്യയുടെ പൂഞ്ച്, രജൗരി ജില്ലകളോട് ചേർന്നുമാണ് കോട്ലി സ്ഥിതി ചെയ്യുന്നത്. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പതിവായി നടന്നിട്ടുള്ള പ്രദേശങ്ങളാണിവ.
പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിന്റെ അതിർത്തിയിലുള്ള ഭീകരവാദ ക്യാമ്പുകൾക്ക് നേരെയും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. കശ്മീരിലെ ബാരാമുള്ളയ്ക്കും കുപ്വാരയ്ക്കും കിഴക്കായി സ്ഥിതി ചെയ്യുന്ന മുസാഫറാബാദ് വഴിയാണ് തീവ്രവാദികൾ പലപ്പോഴും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നത്.
നീതി നടപ്പിലായെന്ന് സൈന്യം
പഹൽഗാമിലെ ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകിയശേഷം നീതി നടപ്പിലായെന്നാണ് ഇന്ത്യൻ സൈന്യം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി മുഴുവൻ ഉറക്കമുണർന്നിരുന്ന് ഓപ്പറേഷൻ സിന്ദൂറിനെ നിരീക്ഷിച്ചിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
2019 ലെ ബാലകോട്ട് വ്യോമാക്രമണത്തിനും 2016 ലെ ഉറി ആക്രമണത്തെ തുടർന്നുള്ള സർജിക്കൽ സ്‌ട്രൈക്കിനും ശേഷം, സമീപവർഷങ്ങളിൽ ഇന്ത്യ പാക്കിസ്ഥാന് നൽകിയ ശക്തമായ തിരിച്ചടിയാണ് ഓപ്പറേഷൻ സിന്ദൂർ.
ബാലകോട്ട് ആക്രമണവും സർജിക്കൽ സ്ട്രൈക്കും ഇന്ത്യയുടെ തിരിച്ചടികളായിരുന്നു, പക്ഷേ, അവ ഓപ്പറേഷൻ സിന്ദൂറിന്റെ അത്ര വലിയ നടപടിയായിരുന്നില്ല. പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും ആക്രമണം നടത്തിയതായി ഇന്ത്യ പറയുന്ന ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നാലെണ്ണം പാക്കിസ്ഥാനിലെ പഞ്ചാബിലെ ബഹാവൽപൂർ, മുരിദ്‌കെ, പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, കോട്ലി എന്നിവയാണെന്നാണ് പറയപ്പെടുന്നു. ഈ നഗരങ്ങളെല്ലാം ഭീകര ക്യാമ്പുകളുടെ കേന്ദ്രങ്ങളാണ്.
അതേസമയം, ഭീകര കേന്ദ്രങ്ങൾ തകർത്ത് നടത്തിയ തിരിച്ചടിയെ കുറിച്ച് ഇന്ത്യ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ അറിയിച്ചു. തിരിച്ചടി വരും എന്ന് ചിലർക്ക് എങ്കിലും അറിയാമായിരുന്നുവെന്ന് ഇന്ത്യൻ പ്രത്യാക്രമണത്തെ കുറിച്ച് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. സംഘർഷം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഹൽഗാം നാണം കെട്ട ആക്രമണമായിരുന്നു എന്നും ട്രംപ് വ്യക്തമാക്കി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ അമേരിക്കൻ സുരക്ഷ ഉപദേഷ്ടാവുമായി സംസാരിച്ചു.
പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന പരമ്പരയ്ക്ക് മണിക്കൂറുകൾക്ക് ശേഷം, ആക്രമണങ്ങൾ അളന്നതും വ്യാപന സ്വഭാവമില്ലാത്തതാണെന്നും ഭീകര അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും സർക്കാർ പറഞ്ഞു.അജ്മൽ കസബ്, ഡേവിഡ് ഹെഡ്ലി എന്നിവർ പരിശീലനം നൽകിയ ഭീകര ക്യാമ്പ് നശിപ്പിക്കപ്പെട്ടുവെന്ന് സർക്കാർ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിനാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതെന്നും സർക്കാർ ചൂണ്ടിക്കാട്ടി, ഇതിന്റെ 'അതിർത്തി കടന്നുള്ള ബന്ധങ്ങൾ' ഇന്ത്യ പരസ്യമാക്കിയിട്ടുണ്ട്.
Read More
- ഓപ്പറേഷൻ സിന്ധൂറിന് പിന്നാലെ അതിർത്തിയിൽ പാക്ക് പ്രകോപനം; ഏഴ് മരണം
- നീതി നടപ്പിലാക്കി ഇന്ത്യ, ഉണർന്നിരുന്ന് എല്ലാം നിരീക്ഷിച്ച് നരേന്ദ്ര മോദി
- ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ആക്രമിച്ചത് 9 ഭീകരകേന്ദ്രങ്ങൾ; സമീപകാലത്തിലെ കനത്ത തിരിച്ചടി
- പഹൽഗാമിലെ ആക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി; പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു
- സഞ്ചാരികൾ കുറഞ്ഞു; ഈ സീസണിൽ കശ്മീരിന് നഷ്ടം 5000കോടി
- ഡാമുകളുടെ സുരക്ഷ വർധിപ്പിച്ചു; കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.