scorecardresearch

Operation Sindoor: പഞ്ചാബിൽ വ്യോമസേനാ താവളത്തിന് സമീപം അജ്ഞാത വിമാനം തകർന്നുവീണു; ഒരു മരണം

Operation Sindoor Updates: ബതിന്ദയിലെ ഭിസിയാന വ്യോമസേനാ സ്റ്റേഷനിൽ നിന്ന് 20 കിലോമീറ്റർ മാത്രം അകലെയുള്ള ഗ്രാമത്തിലെ വയലിലാണ് വിമാനം തകർന്നുവീണത്

Operation Sindoor Updates: ബതിന്ദയിലെ ഭിസിയാന വ്യോമസേനാ സ്റ്റേഷനിൽ നിന്ന് 20 കിലോമീറ്റർ മാത്രം അകലെയുള്ള ഗ്രാമത്തിലെ വയലിലാണ് വിമാനം തകർന്നുവീണത്

author-image
WebDesk
New Update
sindur1

പഞ്ചാബിൽ വിമാനം തകർന്നുവീണ സ്ഥലത്ത് സൈന്യം പരിശോധന നടത്തുന്നു

Operation Sindoor, Indian Army Strike on Pakistan:ന്യൂഡൽഹി: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സൈനിക സ്റ്റേഷനുകളിൽ ഒന്നായ പഞ്ചാബിലെ ബതിന്ദ സൈനിക താവളത്തിന് സമീപം അജ്ഞാത വിമാനം തകർന്നുവീണ് ഒരു മരണം. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ ബതിന്ദ സൈനിക താവളത്തിന് സമീപത്തുള്ള അകാലി ഖുർദ് എന്ന ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. 

Advertisment

ഹരിയാന സ്വദേശിയായ ഗോവിന്ദ് എന്നയാളാണ് അപകടത്തിൽ മരിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽ ഒൻപത് പേർക്ക് പൊള്ളലേറ്റതായും പ്രദേശവാസികൾ പറയുന്നു. ബതിന്ദയിലെ  ഭിസിയാന വ്യോമസേനാ സ്റ്റേഷനിൽ നിന്ന് 20 കിലോമീറ്റർ മാത്രം അകലെയുള്ള ഗ്രാമത്തിലെ വയലിലാണ് വിമാനം തകർന്നു വീണത്. അതേസമയം, അപകടത്തെപ്പറ്റി ഔദ്യോഗികമായ പ്രതികരണങ്ങൾ പുറത്തുവന്നിട്ടില്ല. അപകടത്തിന് തൊട്ടുപിന്നാലെ എടുത്ത വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

പഞ്ചാബ് പോലീസാണ് അപകടം ഉണ്ടായ സ്ഥലത്ത് ആദ്യമെത്തിയത്. തൊട്ടുപിന്നാലെ സൈന്യവും വ്യോമസേനാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നിലവിൽ പ്രദേശം പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ സൈനിക ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. ഓപ്പറേഷൻ സിന്ദൂറിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ പ്രധാന വ്യോമസേന താവളത്തിന് സമീപമുണ്ടായ അപകടത്തെ ഏറെ ഗൗരവത്തോടെയാണ് സൈന്യം വിലയിരുത്തുന്നത്. 

ഏഷ്യയിലെ ഏറ്റവും വലിയ സൈനിക സ്റ്റേഷനുകളിൽ ഒന്നാണ് പഞ്ചാബിലെ  ബതിന്ദ കന്റോൺമെന്റ്. ഇന്ത്യൻ സൈന്യത്തിന്റെ എക്‌സ് കോർപ്‌സും നിരവധി പ്രവർത്തന യൂണിറ്റുകളും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 1942ൽ സ്ഥാപിതമായ കന്റോൺമെന്റ് 1965ലും 1971ലും നടന്ന ഇന്ത്യ-പാക് യുദ്ധങ്ങളിൽ ഉൾപ്പടെ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. 

നിരപരാധികളെ കൊന്നൊടുക്കിയതിന് മറുപടി

Advertisment

പഹൽഗാം ഭീകരാക്രമണത്തിൽ നിരപരാധികളെ കൊന്നൊടുക്കിയതിനുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് കേന്ദ്ര സർക്കാർ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം, വിദേശകാര്യ-പ്രതിരോധ വകുപ്പുകൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വ്യോമസേന വിംഗ് കമാൻഡൽ വ്യോമിക സിംഗ്, കരസേന കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

പഹൽഗാമിൽ പാക് ഭീകര സംഘടനയായ ലഷ്‌കറെ തയിബയാണ് ആക്രമണം നടത്തിത്. ഭീകരാക്രമണത്തിലൂടെ  കശ്മീരിലെ സമാധാനവും ടൂറിസവും സാമ്പത്തിക വളർച്ചയും ഇല്ലാതാക്കാനാണ് ശ്രമം നടത്തിയതെന്ന് വിക്രം മിസ്രി വാർത്താസമ്മേളത്തിൽ പറഞ്ഞു. 

അതേസമയം, ഭീകര കേന്ദ്രങ്ങൾ തകർത്ത് നടത്തിയ തിരിച്ചടിയെ കുറിച്ച് ഇന്ത്യ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ അറിയിച്ചു. തിരിച്ചടി വരും എന്ന് ചിലർക്ക് എങ്കിലും അറിയാമായിരുന്നുവെന്ന് ഇന്ത്യൻ പ്രത്യാക്രമണത്തെ കുറിച്ച് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. സംഘർഷം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പഹൽഗാം നാണം കെട്ട ആക്രമണമായിരുന്നു എന്നും ട്രംപ് വ്യക്തമാക്കി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ അമേരിക്കൻ സുരക്ഷ ഉപദേഷ്ടാവുമായി സംസാരിച്ചു.

പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന പരമ്പരയ്ക്ക് മണിക്കൂറുകൾക്ക് ശേഷം, ആക്രമണങ്ങൾ  വ്യാപന സ്വഭാവമില്ലാത്തതാണെന്നും ഭീകര അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും സർക്കാർ പറഞ്ഞു.അജ്മൽ കസബ്, ഡേവിഡ് ഹെഡ്ലി എന്നിവർ പരിശീലനം നൽകിയ ഭീകര ക്യാമ്പ് നശിപ്പിക്കപ്പെട്ടുവെന്ന് സർക്കാർ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിനാണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതെന്നും സർക്കാർ ചൂണ്ടിക്കാട്ടി, ഇതിന്റെ 'അതിർത്തി കടന്നുള്ള ബന്ധങ്ങൾ' ഇന്ത്യ പരസ്യമാക്കിയിട്ടുണ്ട്.

Read More

Indian Army Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: