/indian-express-malayalam/media/media_files/2025/05/07/9Lvtikzo0Set9umA2JsX.jpg)
ഓപ്പറേഷൻ സിന്ദൂരിൽ പ്രതികരണവുമായി ലോകനേതാക്കൾ
Operation Sindoor, Indian Army Strike on Pakistan:ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ മറുപടി ഇന്ത്യ നൽകിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി ലോകനേതാക്കൾ. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ പാക് പട്ടാളം ഷെല്ലാക്രമണം ആരംഭിച്ചതോടെയാണ് പ്രശ്‌നത്തിൽ ഇടപെടലുമായി ലോകനേതാക്കൾ രംഗത്തെത്തിയത്.
ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്നും സംഘർഷം വളരെ വേഗം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു മാർക്കോ റൂബിയോയുടെ പ്രതികരണം.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിൽ വളരെയധികം ആശങ്കയുണ്ടെന്ന് റഷ്യ അറിയിച്ചിരുന്നു. ഭീകരപ്രവർത്തനങ്ങളെ റഷ്യ ശക്തമായി അപലപിക്കുകയും എതിർക്കുകയും ചെയ്യുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയ പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയ്ക്ക് പൂർണ പിന്തുണയുമായി ഇസ്രായേൽ രംഗത്തെത്തി. ഭീകരർക്ക് ഒളിച്ചിരിക്കാനാകില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രായേൽ അറിയിച്ചു. നിരപരാധികൾക്കെതിരെ ആക്രമണം നടത്തിയാൽ ഭീകരവാദികൾക്ക് ഒളിയ്ക്കാൻ ഒരു സ്ഥലവും ഉണ്ടാകില്ലെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎഇ ഉപ പ്രധാനമന്ത്രി അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
ഭീകരവാദത്തിന്റെ വിപത്തിൽ നിന്നും സ്വയം രക്ഷനേടാനാണ് ഇന്ത്യ ശ്രമിച്ചതെന്ന് അറിയാം. പക്ഷേ സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്നും ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ് പറഞ്ഞു.
ഇന്ത്യയുടെ നടപടി ഖേദകരമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് ചൈന ആവശ്യപ്പെട്ടത്. സ്ഥിതിഗതികൾ ഗുരുതരമാകുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവിന്റേതാണ് പ്രതികരണം
സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ
പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യയുടെ തിരിച്ചടിയിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഗുട്ടെറസ് പറഞ്ഞു. 'നിയന്ത്രണ രേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും അപ്പുറമുള്ള ഇന്ത്യൻ സൈനിക നടപടികളിൽ സെക്രട്ടറി ജനറൽ വളരെയധികം ആശങ്കാകുലനാണ്.
ഇരു രാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാവില്ലെന്ന് യുഎൻ സെക്രട്ടറി പറഞ്ഞതായി മേധാവിയുടെ വക്താവ് സ്റ്റീഫൻ ഡുജാറിക് മാധ്യമങ്ങളോട് പറഞ്ഞു.
Read More
- ലഷ്കറിന്റെ ആസ്ഥാനം മുതൽ ജെയ്ഷ്-ഇ- മുഹമ്മദിന്റെ ശക്തികേന്ദ്രം വരെ; പിഴവുകളില്ലാതെ ഓപ്പറേഷൻ സിന്ദൂർ
- പഞ്ചാബിൽ വ്യോമസേനാ താവളത്തിന് സമീപം അജ്ഞാത വിമാനം തകർന്നുവീണു; ഒരു മരണം
- ഓപ്പറേഷൻ സിന്ദൂർ; നിരപരാധികളുടെ ജീവനുള്ള മറുപടിയെന്ന് ഇന്ത്യ
- ഓപ്പറേഷൻ സിന്ധൂറിന് പിന്നാലെ അതിർത്തിയിൽ പാക്ക് പ്രകോപനം; ഏഴ് മരണം
- നീതി നടപ്പിലാക്കി ഇന്ത്യ, ഉണർന്നിരുന്ന് എല്ലാം നിരീക്ഷിച്ച് നരേന്ദ്ര മോദി
- ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ആക്രമിച്ചത് 9 ഭീകരകേന്ദ്രങ്ങൾ; സമീപകാലത്തിലെ കനത്ത തിരിച്ചടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.