/indian-express-malayalam/media/media_files/2025/05/08/aFMzZREuWflIxM7lKUnO.jpg)
ചിത്രം: എക്സ്
ഡൽഹി: പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യൻ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ, രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ ഉത്തരവാദിത്തമുള്ള രാഷ്ട്രമാണെന്നും, രാജ്യത്തിന്റെ ക്ഷമ പരീക്ഷിച്ചാൽ ഇന്നലെ നടന്നതു പോലെ ഉചിതമായ നടപടി നേരിടേണ്ടിവരുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
"ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രത്തിന്റെ പങ്ക് വളരെ സംയമനത്തോടെയാണ് നമ്മൾ എപ്പോഴും വഹിച്ചിട്ടുള്ളത്. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യ എപ്പോഴും അനുകൂലമാണ്. ഇതിനർത്ഥം നമ്മുടെ ക്ഷമയെ അന്യായമായി മുതലെടുക്കാമെന്നല്ല. ആരെങ്കിലും നമ്മുടെ ക്ഷമയെ മുതലെടുക്കാൻ ശ്രമിച്ചാൽ, ഇന്നലത്തെ പോലെ ഉചിതമായ നടപടി നേരിടാൻ അവർ പൂർണ്ണമായും തയ്യാറായിരിക്കണം," ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ ആൻഡ് ക്വാളിറ്റി അഷ്വറൻസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ രാജ്‌നാഥ് സിങ് പറഞ്ഞു.
നിരപരാധികളുടെ ജീവനെടുക്കാതെയും വലിയ നാശനഷ്ടങ്ങളില്ലാതെയും കൃത്യതയോടെയാണ് ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയത്. ഇന്ത്യയുടെ ശക്തരും പ്രൊഫഷണൽ പരിശീലനം ലഭിച്ചവരുമായ സായുധ സേനയ്ക്ക് ഉയർന്ന നിലവാരമുള്ള സൈനിക ഉപകരണങ്ങൾ ഉണ്ടായിരുന്നതുകൊണ്ടാണ് ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയതിലെ കൃത്യത പ്രശംസനീയമാണ്. ഒമ്പത് തീവ്രവാദ ക്യാമ്പുകൾ നശിപ്പിക്കപ്പെട്ടു. നല്ലൊരു ശതമാനം തീവ്രവാദികളും കൊല്ലപ്പെട്ടു. ഭാവിയിലും സമാന നീക്കങ്ങൾക്ക് ഇന്ത്യ പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read More
- ഓപ്പറേഷൻ സിന്ദൂർ; നൂറോളം ഭീകരർ കൊല്ലപ്പെട്ടു: രാജ്‌നാഥ് സിങ്
- പാക്കിസ്ഥാനിൽ സ്ഫോടനം; പൊട്ടിത്തെറിയുണ്ടായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ
- ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ ഇല്ലാതാക്കിയ ഭീകരക്യാമ്പുകൾ ഏതൊക്കെ ? പ്രത്യേകതകൾ എന്തൊക്കെ ?
- ഓപ്പറേഷൻ സിന്ദൂർ; രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ അടച്ചു, പാക്ക് വ്യോമപാത ഉപേക്ഷിച്ച് വിമാനങ്ങൾ
- അതിർത്തിയിൽ പാക് ഷെല്ലാക്രമണം രൂക്ഷം; ഒരു സൈനികന് വീരമൃത്യു
- ഓപ്പറേഷൻ സിന്ദൂർ; കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് കാര്യങ്ങൾ എന്തൊക്കെ?
- ഇന്ത്യയ്ക്കൊപ്പമെന്ന് ഇസ്രായേൽ, ആശങ്ക അറിയിച്ച് യുഎൻ; ഓപ്പറേഷൻ സിന്ദൂരിൽ പ്രതികരണവുമായി ലോകനേതാക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.