/indian-express-malayalam/media/media_files/2025/05/08/kro7hGrTMAQyzP919bAR.jpg)
25 വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് വ്യോമസേന ഏറ്റെടുത്തത് (ഫൊട്ടൊ കടപ്പാട്: ഫ്ലൈറ്റ്റാഡാർ24)
Operation Sindoor, Indian Army Strike on Pakistan:ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായ തുടർനടപടിയുടെ ഭാഗമായി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം.
ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല , ചണ്ഡീഗഢ്, ജോധ്പൂർ, ബിക്കാനീർ, ഗ്വാളിയോർ, രാജ്‌കോട്ട്, ഭുജ്, ജാംനഗർ, ധർമ്മശാല, ബതിന്ദ, ഷിംല, ഹിൻഡൺ, കിഷൻഗഡ്, കാണ്ട്‌ല തുടങ്ങിയ 25 പ്രധാന വിമാന താവളങ്ങൾ അടച്ചിടാനാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്. ശനിയാഴ്ച വരെയുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ 430 സര്‍വീസുകളാണ് ഇതോടെ റദ്ദായത്. രാജ്യത്തെ ഷെഡ്യൂള്‍ഡ് സര്‍വീസുകളുടെ മൂന്നുശതമാനമാണ് റദ്ദാക്കിയത്.
അടിയന്തര സാഹചര്യം മനസിലാക്കി പല വിമാനത്താവളങ്ങളുടെയും പ്രവർത്തനം വ്യോമസേന ഏറ്റെടുത്തിരിക്കുകയാണ്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും വ്യോമസേന ഏറ്റെടുത്തിട്ടുണ്ട്. തന്ത്രപ്രധാനമായ പ്രതിരോധ ആവശ്യങ്ങൾക്കായാണ് ഈ വിമാനത്താവളങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തത്.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ വ്യോമാതിർത്തി വഴിയുള്ള സർവ്വീസുകൾ അന്താരാഷ്ട്ര വിമാനക്കമ്പനികൾ നിർത്തിവെച്ചിരിക്കുകയാണ്. എമിറേറ്റ്സ്, ഖത്തർ എയർവേസ്, തർക്കീഷ് എയർലൈൻസ്, എയർ അറേബ്യ, മഹൻ എയർ തുടങ്ങിയ പ്രമുഖ വിമാന kമ്പനികളാണ് പാക് പാത പൂർണമായി ഉപേക്ഷിച്ചത്.
പാക്കിസ്ഥാനിലേക്കുള്ള യാത്രയ്ക്ക് തങ്ങളുടെ പൗരൻമാർക്ക് അമേരിക്ക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ പാക് അതിർത്തി, നിയന്ത്രണ രേഖ, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറെ പൗരന്മാർക്ക് യാത്ര വിലക്കി നിർദേശം നൽകിയത്.
അതേസമയം, ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക് ഷെല്ലാക്രമണം തുടരുകയാണ്. കൃഷ്ണ ഗടി സെക്ടറിലെ ലൈൻ ഓൺ കൺട്രോളിലുണ്ടായ ഷെല്ലാക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ലാൻസ് നായിക് ദിനേശ് കുമാർ ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.പഹൽഗാം ആക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാക്കിസ്ഥാന് ശക്തമായ മറുപടി നൽകിയതിന് പിന്നാലെയാണ് സാധാരണ ജനങ്ങളെ ഉൾപ്പടെ ഉന്നമിട്ട് പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്.
നിയന്ത്രണരേഖയിലെ സാഹചര്യം സസൂക്ഷ്മം സൈന്യം നിരീക്ഷിച്ച് വരികയാണ്. നിയന്ത്രണ രേഖയിലെ പാക് പ്രകോപനം സേന വിലയിരുത്തുകയാണ്. പാക്കിസ്ഥാൻ സെന്യത്തിന്റെ നടപടികളെക്കുറിച്ച് ഇന്ത്യൻ കരസേനാ മേധാവി പ്രാദേശിക സേനകളോട് വിശദീകരിച്ചു . ഉചിതമായ മറുപടി നൽകാൻ സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി.
കര വ്യോമ നാവികസേനകളും സാഹചര്യങ്ങൾ വിലയിരുത്തുകയാണ്. അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ലഭ്യത നിലനിർത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. പാക്കിസ്ഥാനോടും നേപ്പാളിനോടും ചേർന്നുള്ള അതിർത്തി സംസ്ഥാനങ്ങൾക്കാണ് നിർദേശം നൽകിയത്.
Read More
- അതിർത്തിയിൽ പാക് ഷെല്ലാക്രമണം രൂക്ഷം; ഒരു സൈനികന് വീരമൃത്യു
- ഓപ്പറേഷൻ സിന്ദൂർ; കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് കാര്യങ്ങൾ എന്തൊക്കെ?
- ഇന്ത്യയ്ക്കൊപ്പമെന്ന് ഇസ്രായേൽ, ആശങ്ക അറിയിച്ച് യുഎൻ; ഓപ്പറേഷൻ സിന്ദൂരിൽ പ്രതികരണവുമായി ലോകനേതാക്കൾ
- ലഷ്കറിന്റെ ആസ്ഥാനം മുതൽ ജെയ്ഷ്-ഇ- മുഹമ്മദിന്റെ ശക്തികേന്ദ്രം വരെ; പിഴവുകളില്ലാതെ ഓപ്പറേഷൻ സിന്ദൂർ
- പഞ്ചാബിൽ വ്യോമസേനാ താവളത്തിന് സമീപം അജ്ഞാത വിമാനം തകർന്നുവീണു; ഒരു മരണം
- ഓപ്പറേഷൻ സിന്ദൂർ; നിരപരാധികളുടെ ജീവനുള്ള മറുപടിയെന്ന് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.