/indian-express-malayalam/media/media_files/2025/04/30/X66i9wCzSHsO3UVW5gY8.jpg)
ഓപ്പറേഷൻ സിന്ദൂർ; നൂറോളം ഭീകരർ കൊല്ലപ്പെട്ടെന്ന് രാജ്‌നാഥ് സിങ്
Operation Sindoor, Indian Army Strike on Pakistan:ന്യൂഡൽഹി: പഹൽഗാം ഭീകരാക്രണത്തിന് പാക്കിസ്ഥാന് ഇന്ത്യ നൽകിയ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂരിൽ ഏകദേശം നൂറോളം ഭീകരർ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ ഓപ്പറേഷൻ സിന്ദൂരിന്റെ വിശദവിവരങ്ങൾ രാജ്‌നാഥ് സിങ് സർവ്വകക്ഷി യോഗത്തിനെ ധരിപ്പിച്ചു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമലാ സീതാരാമൻ, എസ്.ജയശങ്കർ,പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ തുടങ്ങിയവർ സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തില്ല.
ഭീകരവാദത്തിനെതിരെയുള്ള സർക്കാരിന്റെ നടപടികൾക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. രാജ്യം ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. കേന്ദ്ര സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ട്- സർവ്വകക്ഷി യോഗത്തിന് ശേഷം ഖാർഗെ പറഞ്ഞു.
അതേസമയം, ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ വ്യാഴാഴ്ചയും ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. വ്യാഴാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കനത്ത സുരക്ഷയിൽ രാജ്യം
പാക്കിസ്ഥാനുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയിൽ രാജ്യം. രാജ്യത്തെ പ്രധാനപ്പെട്ട ഇരുപത്തിയഞ്ച് വിമാനത്താവളങ്ങൾ അടച്ചിട്ടു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല , ചണ്ഡീഗഢ്, ജോധ്പൂർ, ബിക്കാനീർ, ഗ്വാളിയോർ, രാജ്കോട്ട്, ഭുജ്, ജാംനഗർ, ധർമ്മശാല, ബതിന്ദ, ഷിംല, ഹിൻഡൺ, കിഷൻഗഡ്, കാണ്ട്ല തുടങ്ങിയ 25 പ്രധാന വിമാന താവളങ്ങൾ അടച്ചിടാനാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്. 400 ലേറെ വിമാന സർവീസുകളും റദ്ദാക്കി.
പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളോട് അവശ്യവസ്തുക്കളുടെയും സേവനകളുടെയും ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും നിർദ്ദേശം നൽകി. ജമ്മുവിൽ കൺട്രോൾ റൂമുകൾ തുറന്നു. ജമ്മു കശ്മീർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
Read More
- പാക്കിസ്ഥാനിൽ സ്ഫോടനം; പൊട്ടിത്തെറിയുണ്ടായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ
- ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ ഇല്ലാതാക്കിയ ഭീകരക്യാമ്പുകൾ ഏതൊക്കെ ? പ്രത്യേകതകൾ എന്തൊക്കെ ?
- ഓപ്പറേഷൻ സിന്ദൂർ; രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ അടച്ചു, പാക്ക് വ്യോമപാത ഉപേക്ഷിച്ച് വിമാനങ്ങൾ
- അതിർത്തിയിൽ പാക് ഷെല്ലാക്രമണം രൂക്ഷം; ഒരു സൈനികന് വീരമൃത്യു
- ഓപ്പറേഷൻ സിന്ദൂർ; കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് കാര്യങ്ങൾ എന്തൊക്കെ?
- ഇന്ത്യയ്ക്കൊപ്പമെന്ന് ഇസ്രായേൽ, ആശങ്ക അറിയിച്ച് യുഎൻ; ഓപ്പറേഷൻ സിന്ദൂരിൽ പ്രതികരണവുമായി ലോകനേതാക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.