scorecardresearch

Blast in Pakistan: പാക്കിസ്ഥാനിൽ സ്‌ഫോടനം; പൊട്ടിത്തെറിയുണ്ടായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ

Blast in Pakistan: ഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായ ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നൽകിയതിന് തൊട്ടടുത്ത ദിവസമാണ് ലാഹോറിൽ സ്‌ഫോടനം നടന്നത്

Blast in Pakistan: ഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായ ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നൽകിയതിന് തൊട്ടടുത്ത ദിവസമാണ് ലാഹോറിൽ സ്‌ഫോടനം നടന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Fire

പ്രതീകാത്മക ചിത്രം

Pakistan’s Lahore Blast News Today: ന്യൂഡൽഹി: പാക്കിസ്ഥാനെ ഞെട്ടിച്ച് സ്‌ഫോടനം. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ലാഹോറിന്റെ കിഴക്കൻ ഭാഗത്താണ് സ്‌ഫോടനം ഉണ്ടായതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

Advertisment

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായ ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാന് ഇന്ത്യ കനത്ത തിരിച്ചടി നൽകിയതിന് തൊട്ടടുത്ത ദിവസമാണ് ലാഹോറിൽ സ്‌ഫോടനം നടന്നത്. പാക് പ്രാദേശിക വാർത്താ ചാനലായ ജിയോ ടിവിയും ഇക്കാര്യം റിപ്പോർട്ട് ചെയതിട്ടുണ്ട്. 

നിയന്ത്രണരേഖയിൽ ആവർത്തിച്ച് പാക്ക് ഷെല്ലാക്രമണം

നിയന്ത്രണ രേഖയിൽ പാക്ക് പട്ടാളത്തിന്റെ ഷെല്ലാക്രമണം തുടരുന്നു. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയാണ് നിയന്ത്രണ മേഖലയിൽ പാക് പട്ടാളത്തിന്റെ ഷെല്ലാക്രമണം തുടങ്ങിയത്. ജമ്മുവിലെ അഖ്നൂർ സെക്ടറിലും കശ്മീർ താഴ്വരയുടെ ചില ഭാഗങ്ങളിലുമാണ് പാക്ക് പട്ടാളം ഷെല്ലാക്രമണം തുടരുന്നത്. 

കശ്മീരിലെ കുപ്വാര, ബാരാമുള്ള, ഉറി, അഖ്നൂർ പ്രദേശങ്ങളിലെ നിയന്ത്രണ രേഖയിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക്ക് പട്ടാളം വെടിയുതിർക്കുകയും ചെയ്തു. പാക്ക് പ്രകോപനത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകിയെന്ന് സൈനീക വൃത്തങ്ങൾ പറഞ്ഞു. 

Advertisment

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യ സിന്ധു ജലകരാറിൽ നിന്ന് പിന്മാറിയതോടെയാണ് പാക് പട്ടാളം എല്ലാ രാത്രിയിലും നിയന്ത്രണ രേഖയിലേക്ക് പ്രകോപനമില്ലാതെ വെടിവെയ്പ്പ് തുടങ്ങിയത്. തുടക്കത്തിൽ നിയന്ത്രണ രേഖയിലേക്ക് വെടിയുതിർക്കുക മാത്രമായിരുന്നെങ്കിൽ പിന്നീട് പാക് പട്ടാളം ഷെല്ലാക്രമണം ആരംഭിച്ചു. പൂഞ്ച് ജില്ലയിൽ പാക് പട്ടാളം നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. ലാൻസ് നായിക് ദിനേശ് കുമാർ ആണ് വീരമൃത്യു വരിച്ചത്. 

Read More

Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: