/indian-express-malayalam/media/media_files/2025/04/28/gqJHCJj2dAoZdJr5cMVm.jpg)
പാക്കിസ്ഥാൻ ആക്രമണം തുടർന്നാൽ ഏതറ്റം വരെയും പോകും; മുന്നറിയിപ്പുമായി ഇന്ത്യ
Jammu Kashmir Pahalgam Terrorist Attack:ന്യൂഡൽഹി: പാക്കിസ്ഥാന് വീണ്ടും വ്യക്തമായ മുന്നറിയിപ്പുമായി ഇന്ത്യ.പാക്കിസ്ഥാൻ ആക്രമണം തുടർന്നാൽ ഏതറ്റം വരെയും ഇന്ത്യ മുന്നോട്ടുപോകുമെന്ന് സർക്കാരിന്റെ ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി. പാക് ഡ്രോൺ ആക്രമണത്തിന് പിന്നാലെ ലാഹോർ ഉൾപ്പടെയുള്ള പാക് നഗരങ്ങളിലേക്കുള്ള ഇന്ത്യയുടെ തിരിച്ചടിയ്ക്ക് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്.
ഭീകരവാദികൾക്ക് നേരെയാണ് തങ്ങളുടെ ആക്രമമെന്ന് നിലപാട് വീണ്ടും ഇന്ത്യ ആവർത്തിച്ചു. പാക്കിസ്ഥാനിലെ ഒൻപത് ഭീകരവാദികളുടെ ക്യാമ്പുകൾക്ക് നേരെയാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും ഫൊട്ടൊകളും തങ്ങളുടെ കൈവശമുണ്ട്. പാക് സൈനീക ക്യാമ്പുകളോ സാധാരണ ജനങ്ങളെയോ ഒരിക്കലും ഇന്ത്യ ലക്ഷ്യം വെച്ചിരുന്നില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പാക്കിസ്ഥാന്റെ ഏത് ഹീനമായ നീക്കത്തെയും ചെറുത്ത് തോൽപ്പിക്കുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യൻ സൈന്യവും വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ഇന്ത്യൻ സൈന്യം എക്‌സിൽ കുറിച്ചു. നിയന്ത്രണ രേഖയിലടക്കമുള്ള പാക് വെടിവെയ്പ്പിന് ശക്തമായ മറുപടി നൽകിയെന്നും സൈന്യം അറിയിച്ചു.
അതിനിടെ പാക്കിസ്ഥാൻ ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ്. സംയുക്ത സൈനിക മേധാവിയേയും, സൈനിക മേധാവികളെയും വിളിപ്പിച്ചു. നിലവിൽ കൂടിക്കാഴ്ച നടന്നുവരികയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ടു. നിലവിലെ സാഹചര്യം വിശദീകരിച്ചു.
അതിനിടെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി. ചർച്ചയിലൂടെ സംഘർഷം പരിഹരിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടതായാണ് വിവരം.
പാക് ഡ്രോണുകൾ നീർവീര്യമാക്കി ഇന്ത്യ
ജമ്മു കശ്മീരിൽ വീണ്ടും പാക്ക് പട്ടാളത്തിന്റെ ഡ്രോൺ ആക്രമണം. ജമ്മുവിലെ സൈനീക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക്ക് ഡ്രോൺ ആക്രമണം. ഡ്രോണുകൾ ആകാശത്ത് വെച്ചുതന്നെ ഇന്ത്യൻ സൈന്യം നീർവീര്യമാക്കി. പാക്ക് ഡ്രോൺ ആക്രമണത്തിൽ ആളപായം ഇല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ പലയിടത്തും പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടെന്നും ഇന്ത്യൻ സൈന്യം അവയെ നിർവീര്യമാക്കിയെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
സത്വാരി, സാംബ, ആർഎസ് പുര, അർനിയ എന്നിവടങ്ങൾ ലക്ഷ്യമാക്കി എട്ട് മിസൈലുകളാണ് പാക്കിസ്ഥാൻ വിക്ഷേപിച്ചത്. ഇവയെല്ലാം ഇന്ത്യൻ വ്യോമസേന നിർവീര്യമാക്കി. ജമ്മു, പത്താൻകോട്ട്, ഉദംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പാകിസ്ഥാൻ ആക്രമണം നടത്തിയത്.
Read More
- പാക് ഡ്രോണുകൾ ചാമ്പലാക്കി ഇന്ത്യ; കശ്മീർ മുതൽ രാജസ്ഥാൻ വരെ ബ്ലാക്ക്ഔട്ട്
- വീണ്ടും പാക് പ്രകോപനം; ജമ്മു ലക്ഷ്യമാക്കി തൊടുത്ത 8 മിസൈലുകൾ തകർത്ത് ഇന്ത്യ
- 'ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുത്,' പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി
- ഓപ്പറേഷൻ സിന്ദൂർ; നൂറോളം ഭീകരർ കൊല്ലപ്പെട്ടു: രാജ്‌നാഥ് സിങ്
- പാക്കിസ്ഥാനിൽ സ്ഫോടനം; പൊട്ടിത്തെറിയുണ്ടായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ
- ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ ഇല്ലാതാക്കിയ ഭീകരക്യാമ്പുകൾ ഏതൊക്കെ ? പ്രത്യേകതകൾ എന്തൊക്കെ ?
- ഓപ്പറേഷൻ സിന്ദൂർ; രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ അടച്ചു, പാക്ക് വ്യോമപാത ഉപേക്ഷിച്ച് വിമാനങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.