/indian-express-malayalam/media/media_files/2025/05/09/DA1KtZJgOzzJmioEiOW2.jpg)
പാക് വ്യോമാക്രമണത്തിന്റെ മുനയൊടിച്ച് എസ് 400
india Pakistan Conflict:ഇന്ത്യയിലേക്കുള്ള പാക് പട്ടാളത്തിന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ചാമ്പലാക്കി വ്യോമപ്രതിരോധ സംവിധാനങ്ങളായ എസ്-400, ആകാശ് മിസൈലുകൾ. ലോകത്തെ തന്നെ ഏറ്റവും മാരകമായ, ഉപരിതലത്തിൽ നിന്നും ആകാശത്തേയ്ക്ക് തൊടുക്കാവുന്ന എസ്.എ.എമ്മിന്റെ പട്ടികയിലാണ് എസ്-400ന്റെ സ്ഥാനം.
ഇസ്രായേലിന്റെ സഹായത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതാണ് ആകാശ്. ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയും ആധൂനികതയും ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി കാട്ടികൊടുക്കുന്നതാണ് ഈ വ്യോമപ്രതിരോധ സംവിധാനങ്ങൾ.
റഷ്യൻ നിർമ്മിതം എസ്-400
റഷ്യൻ നിർമ്മിത വ്യോമപ്രതിരോധ സംവിധാനമാണ് എസ്-400 മിസൈൽ സിസ്റ്റം. 2018 ഒക്ടോബറിലാണ് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളുടെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി അഞ്ച് ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചത്. ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.
മൂന്ന് ഘടകങ്ങൾ
മിസൈൽ ലോഞ്ചറുകൾ, ശക്തമായ റഡാർ, കമാൻഡ് സെന്റർ എന്നിവ ഉൾപ്പെടെ എസ്-400ന് മൂന്ന് ഘടകങ്ങളാണുള്ളത്. യുദ്ധ വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, വേഗത്തിൽ നീങ്ങുന്ന ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ പോലും ആക്രമിച്ച് തകർക്കാൻ ശേഷിയുള്ളവയാണ് ഇവ.
നിലവിലുള്ള എല്ലാത്തരം ആധുനിക യുദ്ധവിമാനങ്ങളെയും നേരിടാൻ ഇവയ്ക്ക് ശേഷിയുണ്ട്. എസ്-400ന്റെ റഡാറുകൾക്ക് 600 കിലോമീറ്റർ അകലെയുള്ള എതിരാളികളുടെ ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാൻ സാധിക്കും. 400 കിലോമീറ്റർ വരെ ദൂരത്തിൽ വെച്ച് തന്നെ അവയെ തടയാനും എസ്-400 മിസൈൽ സിസ്റ്റത്തിന് സാധിക്കും.നിലവിൽ ഇന്ത്യയ്ക്ക് നാല് എസ്-400 സ്‌ക്വാഡ്രണുകളാണുള്ളത്.
നമ്മുടെ സ്വന്തം, ആകാശ്
ആകാശ് മിസൈൽ പ്രതിരോധ സംവിധാനം, ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കുന്ന ഇടത്തരം റേഞ്ചിലുള്ള മിസൈൽ സംവിധാനമാണ്.ഇത് ഒരേസമയം ഒന്നിലധികം വ്യോമാക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകും. ഈ സംവിധാനത്തിന് നൂതനമായ സംവിധാനങ്ങളും ക്രോസ് കൺട്രി മൊബിലിറ്റിയും ഉണ്ട്.
റിയൽ ടൈം മൾട്ടി സെൻസർ ഡാറ്റ പ്രോസസ്സിംഗും ഭീഷണി വിലയിരുത്തലും ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ നേരിടാൻ സഹായിക്കുന്നു. മുഴുവൻ സംവിധാനവും വഴക്കമുള്ളതും അപ്സ്‌കെയിൽ ചെയ്യാവുന്നതുമാണ് എന്നതാണ് മറ്റൊരു സവിശേഷത. കൂടാതെ ഗ്രൂപ്പ്, ഓട്ടോണമസ് മോഡുകളിൽ പ്രവർത്തിപ്പിക്കാനും കഴിയും.
കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാൻ സായുധ സേന പടിഞ്ഞാറൻ അതിർത്തിയിലുടനീളം ഡ്രോണുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു.പാക് സൈന്യം ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലും നിരവധി വെടിനിർത്തൽ ലംഘനങ്ങൾ നടത്തി. നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും നടന്ന കൗണ്ടർ ഡ്രോൺ ഓപ്പറേഷനിൽ 50-ലധികം പാകിസ്ഥാൻ ഡ്രോണുകളെ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടിരുന്നു.
അതേസമയം, ഇന്ത്യയുടെ എസ് 400 സൂക്ഷിരിച്ചുന്ന സൈനിക കേന്ദ്രങ്ങൾ നശിപ്പിച്ചെന്ന് പാക്കിസ്ഥാൻ വാദം ഇന്ത്യ പൂർണമായി തള്ളി. പാക്കിസ്ഥാൻ വ്യാജ പ്രചാരണം നടത്തുകയാണെന്നും ഇന്ത്യൻ സൈന്യം എന്തിനും സജ്ജമാണെന്ന് വിദേശകാര്യ-പ്രതിരോധ ഉദ്യോഗസ്ഥരുടെ സംയുക്ത വാർത്താസമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി പറഞ്ഞു.
Read More
- ഇന്ത്യ-പാകിസ്ഥാൻ സംഘർഷം; ഐ.പി.എൽ മത്സരം നിർത്തിവെച്ചേക്കും
- ഓപ്പറേഷൻ സിന്ദൂർ; എല്ലാ വിമാനത്താവളങ്ങളിലും കർശന സുരക്ഷ, യാത്രക്കാർ നേരത്തെ എത്തണമെന്ന് എയർ ഇന്ത്യ
- ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാൻ ആക്രമണം തുടർന്നാൽ ഏതറ്റം വരെയും പോകും; മുന്നറിയിപ്പുമായി ഇന്ത്യ
- പാക് ഡ്രോണുകൾ ചാമ്പലാക്കി ഇന്ത്യ; കശ്മീർ മുതൽ രാജസ്ഥാൻ വരെ ബ്ലാക്ക്ഔട്ട്
- വീണ്ടും പാക് പ്രകോപനം; ജമ്മു ലക്ഷ്യമാക്കി തൊടുത്ത 8 മിസൈലുകൾ തകർത്ത് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.