/indian-express-malayalam/media/media_files/2025/05/09/qmbBGX2JxzM7vb8Ioc08.jpg)
ഐ.പി.എൽ മത്സരം നിർത്തിവെച്ചേക്കും
IPL likely to be suspended due to india Pakistan conflict: ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐ.പി.എൽ. മത്സരങ്ങൾ താത്കാലികമായി നിർത്തിവെയ്ക്കാൻ സാധ്യത. അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ടൂർണമെന്റ് മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണെന്ന് ബി.സി.സി.ഐ. വിലയിരുത്തി. കളിക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് മത്സരങ്ങൾ താത്കാലികമായി നിർത്തിവെയ്ക്കാൻ ബി.സി.സി.ഐ ഉദ്ദേശിക്കുന്നത്. എന്നാൽ, ഇത സംബന്ധിച്ച് ബി.സി.സി.ഐയുടെ ഔദ്യോഗീക പ്രഖ്യാപനം വന്നിട്ടില്ല.
നേരത്തെ, വ്യാഴാഴ്ച പഞ്ചാബ് കിങ്‌സ്- ഡൽഹി ക്യാപിറ്റൽസ് ഐ.പി.എൽ മത്സരം ഉപേക്ഷിച്ചിരുന്നു. ആദ്യ ഇന്നിംഗ്സിലെ പത്താം ഓവർ പുരോഗമിക്കുന്നതിനിടെയാണ് മത്സരം ഉപേക്ഷിച്ചത്. ധർമ്മശാല എച്ച്.പി.സി.എ സ്റ്റേഡിയത്തിൽ ഉണ്ടായ സാങ്കേതിക തകരാർ മൂലം മത്സരം അവസാനിപ്പിക്കുന്നതായി ബി.സി.സി.ഐ.യെ ഉദ്ധരിച്ച് പ്രക്ഷേപകർ പറഞ്ഞു. പ്രദേശത്തെ വൈദ്യുതി തടസ്സം സ്റ്റേഡിയത്തിലെ ലൈറ്റ് ടവറുകളുടെ പ്രവർത്തനത്തെ ബാധിച്ചുവെന്ന് ബി.സി.സി.ഐ. പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിൽ പാക് പട്ടാളത്തിന്റെ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് വടക്കൻ കശ്മീരിലെ ഉറിയിൽ ഷെല്ലാക്രമണം തുടങ്ങിയത്. നർഗീസ് ബീഗം എന്ന് സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.
പാക്കിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളുടെയും സുരക്ഷ വർധിപ്പിച്ചു. എല്ലാ യാത്രക്കാർക്കും വിമാനങ്ങൾക്കും സെക്കൻഡറി പ്രീ-ബോർഡിംഗ് പരിശോധനകൾ ബാധകമാക്കി. ടെർമിനലിൽ സന്ദർശകരുടെ പ്രവേശനം നിരോധിച്ചു. വിമാനത്താവളങ്ങളിൽ കൂടുതൽ എയർ മാർഷലുകളെ വിന്യസിക്കാനും സർക്കാർ ഉത്തരവിട്ടു. മേയ് 18 വരെ കനത്ത സുരക്ഷ തുടരാനാണ് നിർദ്ദേശം.
വിമാനത്താവളങ്ങളിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ഐഡി പരിശോധനകളും കർശനമാക്കിയിട്ടുണ്ട്. കൂടാതെ എല്ലാ വിമാനത്താവളങ്ങളിലും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനയ്ക്ക് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഉത്തരവിട്ടു.വിമാനത്തിൽ കയറുന്നതിന് മുൻപ് യാത്രക്കാരുടെ ബാഗുകൾ ഒരു അധിക സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് സെക്കൻഡറി ലാഡർ പോയിന്റ് പരിശോധന.
Read More
- ഓപ്പറേഷൻ സിന്ദൂർ; എല്ലാ വിമാനത്താവളങ്ങളിലും കർശന സുരക്ഷ, യാത്രക്കാർ നേരത്തെ എത്തണമെന്ന് എയർ ഇന്ത്യ
- ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാൻ ആക്രമണം തുടർന്നാൽ ഏതറ്റം വരെയും പോകും; മുന്നറിയിപ്പുമായി ഇന്ത്യ
- പാക് ഡ്രോണുകൾ ചാമ്പലാക്കി ഇന്ത്യ; കശ്മീർ മുതൽ രാജസ്ഥാൻ വരെ ബ്ലാക്ക്ഔട്ട്
- വീണ്ടും പാക് പ്രകോപനം; ജമ്മു ലക്ഷ്യമാക്കി തൊടുത്ത 8 മിസൈലുകൾ തകർത്ത് ഇന്ത്യ
- 'ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുത്,' പാക്കിസ്ഥാന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി
- ഓപ്പറേഷൻ സിന്ദൂർ; നൂറോളം ഭീകരർ കൊല്ലപ്പെട്ടു: രാജ്നാഥ് സിങ്
- പാക്കിസ്ഥാനിൽ സ്ഫോടനം; പൊട്ടിത്തെറിയുണ്ടായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.