scorecardresearch

നാനൂറോളം പാക് ഡ്രോണുകൾ; രാജ്യത്തെ 36 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം; സ്ഥിരീകരിച്ച് ഇന്ത്യ

ഇന്ത്യയിലെ നാലു വിമാനത്താവളങ്ങളെ പാക്കിസ്ഥാൻ ലക്ഷ്യം വച്ചിരുന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു

ഇന്ത്യയിലെ നാലു വിമാനത്താവളങ്ങളെ പാക്കിസ്ഥാൻ ലക്ഷ്യം വച്ചിരുന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ministry of External Affairs and Defence Ministry

ഡൽഹി: രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇന്ത്യ. ആക്രമണത്തിന് തുർക്കി നിർമ്മിത ഡ്രോണുകൾ പാക്കിസ്ഥാൻ ഉപയോഗിച്ചതായും ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യ - പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

ഇന്ത്യയെ ആക്രമിക്കാൻ തുർക്കി നിർമ്മിത ഡ്രോണുകൾ പാക്കിസ്ഥാൻ ഉപയോഗിച്ചെന്നും തിരിച്ചടി പ്രതിരോധിക്കാൻ യാത്രാ വിമാനങ്ങളെ മറയാക്കിയെന്നും കേന്ദ്രം അറിയിച്ചു. ഇന്ത്യയിലെ നാലു വിമാനത്താവളങ്ങളെ പാക്കിസ്ഥാൻ ലക്ഷ്യം വച്ചിരുന്നതായും ഇവയെല്ലാം ഫലപ്രദമായി പ്രതിരോധിച്ചതായും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.

'ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലേ മുതൽ സർ ക്രീക്ക് വരെയുള്ള 36 പ്രധാന സ്ഥലങ്ങളിലേക്കായി 300 - 400 ഡ്രോണുകൾ പാക്കിസ്ഥാൻ വിക്ഷേപിച്ചു. ഒരു ഗുരുദ്വാരയ്ക്കു നേരെ ആക്രമണം ഉണ്ടായി.' ഇത് ഇന്ത്യയുടെ ഭാഗത്ത് നാശനഷ്ടങ്ങൾക്ക് കാരണമായെന്ന് വിക്രം മിശ്രി പറഞ്ഞു.

ഇന്ത്യക്കുനേരെ നടത്തിയ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാകിസ്ഥാൻ നിഷേധിക്കുന്നത് അവരുടെ ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണമാണെന്നും വിക്രം മിസ്രി കൂട്ടിച്ചേർത്തു. പക്കിസ്ഥാന് തക്കതായ തിരിച്ചടി നൽകിയതായും അദ്ദേഹം പറഞ്ഞു. നാല് പാക് വ്യോമ പ്രതിരോധ കേന്ദ്രങ്ങളിലേക്ക് ഇന്ത്യ സായുധ ഡ്രോണുകൾ വിക്ഷേപിച്ചു. ആക്രമണത്തിൽ എഡി റഡാർ സംവിധാനം തകർത്തതായും അദ്ദേഹം പറഞ്ഞു.

Read More

Advertisment
India Pakistan Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: