/indian-express-malayalam/media/media_files/2025/05/10/G9KaRD6rlaUvPW1I4kFm.jpg)
വിദേശകാര്യ-പ്രതിരോധ സംയുക്ത വാർത്താസമ്മേളനത്തിൽ നിന്ന്
india Pakistan News Updates: ന്യൂഡൽഹി: പാക്കിസ്ഥാൻ പ്രകോപനപരമായ നടപടികൾ തുടരുകയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര.26 സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് പാക് പട്ടാളം ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും സൈന്യം അവ പ്രതിരോധിച്ചെന്നും അദ്ദേഹം പറഞ്ഞു.സംയുക്ത വിദേശകാര്യ-പ്രതിരോധ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീനഗർ, ഉദ്ധംപുർ, പഠാൻകോട്ട്, ആദംകോട്ട് അടക്കം 26 സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായെന്ന് കേണൽ സോഫിയ ഖുറേഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ആക്രമണത്തെ ഇന്തയൻ സൈന്യത്തിന് ചെറുക്കാനായി.അതിർത്തിയിലേക്ക് പാക്കിസ്ഥാൻ കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നുണ്ട്. സൈനിക താവളങ്ങൾക്ക് പുറമേ, ശ്രീനഗർ, അവന്തിപുര, ഉദംപൂർ എന്നിവിടങ്ങളിലെ ആശുപത്രികളെയും പാകിസ്ഥാൻ ലക്ഷ്യമിട്ടു- കേണൽ ഖുറേഷി പറഞ്ഞു.
ഇന്ത്യ ശക്തമായി തിരിച്ചടിച്ചു
പാക് വ്യോമാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടിച്ചു. പാക് ജെറ്റുകൾ ശനിയാഴ്ച ശ്രീനഗർ വ്യോമാതിർത്തി മറികടന്നിരുന്നു. ഇന്ത്യൻ സേന ഇത് ഫലപ്രദമായി തടഞ്ഞു.വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ചയും ഇന്ത്യൻ അതിർത്തി ജില്ലകളിൽ പാകിസ്ഥാൻ നിരവധി ഡ്രോൺ ആക്രമണങ്ങൾ നടത്തിയെങ്കിലും ഇന്ത്യൻ വ്യോമസേന അവയെ പ്രതിരോധിച്ചു. -കേണൽ ഖുറേഷി പറഞ്ഞു. വിങ് കമാൻഡർ വ്യോമിക സിങും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
ജാഗ്രത തുടരും
ജനവാസമേഖലകളിൽ തുടർച്ചയായി പാക്കിസ്ഥാൻ ആക്രമണം നടത്തി. പാക് സൈനിക താവളങ്ങൾക്ക് നേരെ ഇതിന് ഇന്ത്യ തിരിച്ചടിച്ചു. ലാഹോറിൽ നിന്ന് പറന്നുയർന്ന സിവിലിയൻ വിമാനങ്ങളുടെ മറ പിടിച്ചാണ് ഇത്തരം ആക്രമണം പാക്കിസ്ഥാൻ നടത്തിയതെന്നും സോഫിയ ഖുറേഷി പറഞ്ഞു.
എസ് 400 സൂക്ഷിച്ച ഇടം, ബ്രഹ്മോസ് ഫസിലിറ്റി എന്നിവ നശിപ്പിച്ചെന്ന് വ്യാജപ്രചാരണം പാകിസ്ഥാൻ നടത്തുന്നു. ഇത് പൂർണമായും ഇന്ത്യ തള്ളിക്കളയുകയാണ്. പാക്കിസ്ഥാൻ അതിർത്തിയിൽ വിന്യാസം കൂട്ടിയതായി കാണുന്നുണ്ട്. ടെറിറ്റോറിയൽ ആർമിയെ അടക്കം സജ്ജരാക്കി ഇന്ത്യ ജാഗ്രതയോടെ തുടരും.
പാക്കിസ്ഥാൻ യുദ്ധ വിമാനങ്ങളും മിസൈലുകളും ഉപയോഗിച്ചു. യുകാബ്, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ചാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. ഡ്രോണുകൾ മുതൽ വലിയ മിസൈലുകൾ വരെ ഉപയോഗിച്ചു. ഇന്ത്യയുടെ വ്യോമത്താവളങ്ങളിൽ നേരിയ കേടുപാടുകൾ, ചെറിയ പരിക്കുകൾ ഉണ്ടായി. എല്ലാ ആക്രമണങ്ങളും ശക്തമായി ഇന്ത്യ ചെറുത്തുവെന്നും വിദേശ പ്രതിരോധ മന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശ്രീനഗറിലെ ആർമി മെഡിക്കൽ സെൻററുകളും സ്‌കൂളും പാക്കിസ്ഥാൻ ഉന്നമിട്ടു. ആറ് പാക് സൈനിക താവളങ്ങളും രണ്ട് വ്യോമ താവളങ്ങളും ആക്രമിച്ചു. ഇന്ത്യയ്ക്ക് നേരെ ആക്രമണം നടത്താൻ ഉപയോഗിച്ച ഇടങ്ങൾ മാത്രമാണ് തിരിച്ച് കൃത്യമായി ആക്രമിച്ചത്. അതിർത്തിയിൽ വെടിവെപ്പും, ഷെല്ലിംഗും ഡ്രോണാക്രമണവും തുടർച്ചയായി നടന്നു.
ഇന്ത്യൻ സൈന്യം എല്ലാ തരത്തിലുമുള്ള ആക്രമണവും നേരിടാൻ സജ്ജമാണ്. ഇപ്പോഴും ഡീ എസ്‌കലേഷനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യൻ വ്യോമത്താവളങ്ങളെല്ലാം സുരക്ഷിതമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സിർസ, സൂരത്ഗഢ്, ആദംപൂർ അടക്കം എല്ലാ വിമാനത്താവളങ്ങളുടെയും ടൈം സ്റ്റാമ്പ് ഫോട്ടോകൾ കാണിച്ച സൈന്യം റൺവേകൾ അടക്കം സുരക്ഷിതമാണെന്നും വ്യക്തമാക്കി.
അതേസമയം, സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താൻ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സൈനിക മേധാവികൾ, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് തീർത്തും പ്രകോപനപരമായ നീക്കങ്ങളാണ് ഉണ്ടാകുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വിദേശകാര്യ-പ്രതിരോധ സംയുക്ത വാർത്താസമ്മേളനത്തിൽ പരാമർശിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഉന്നതതല സുരക്ഷായോഗം വിളിച്ചുചേർത്തത്.
Read More
- ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം; തിരിച്ചടിച്ച് ഇന്ത്യ
- വീണ്ടും പാക് പ്രകോപനം; ജമ്മുവിലും സാംബയിലും പത്താൻകോട്ടും ഡ്രോണുകൾ
- നാനൂറോളം പാക് ഡ്രോണുകൾ; രാജ്യത്തെ 36 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം; സ്ഥിരീകരിച്ച് ഇന്ത്യ
- പാക് വ്യോമാക്രമണത്തിന്റെ മുനയൊടിച്ച് എസ് 400; കരുത്തുകാട്ടി ഇന്ത്യയുടെ സ്വന്തം ആകാശ്
- ഇന്ത്യ-പാകിസ്ഥാൻ സംഘർഷം; ഐ.പി.എൽ മത്സരം നിർത്തിവെച്ചേക്കും
- ഓപ്പറേഷൻ സിന്ദൂർ; എല്ലാ വിമാനത്താവളങ്ങളിലും കർശന സുരക്ഷ, യാത്രക്കാർ നേരത്തെ എത്തണമെന്ന് എയർ ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.