scorecardresearch

ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം; തിരിച്ചടിച്ച് ഇന്ത്യ

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിൽ പാക്കിസ്ഥാൻ ഒന്നിലധികം ഡ്രോൺ ആക്രമണങ്ങൾ നടത്തി

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിൽ പാക്കിസ്ഥാൻ ഒന്നിലധികം ഡ്രോൺ ആക്രമണങ്ങൾ നടത്തി

author-image
WebDesk
New Update
news

എക്സിൽ പങ്കുവച്ച ചിത്രം

ന്യൂഡൽഹി: ഇന്ത്യയിലെ അതിർത്തി ഗ്രാമങ്ങൾ കടന്ന് നഗരങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ നിരവധി ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത്. വെള്ളിയാഴ്ച രാത്രി പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ഇന്ത്യ തിരിച്ചടി നൽകിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Advertisment

ജമ്മുവിൽ വ്യോമസേനാ താവളത്തെ ലക്ഷ്യമിട്ടുള്ള പാക് ആക്രമണത്തെ പരാജയപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, രജൗരിയിൽ പട്ടണങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തി. പത്താൻകോട്ടിൽ പാക് ആക്രമണത്തിൽ നിരവധി വീടുകളും കടകളും തകർന്നു. പാക്കിസ്ഥാൻ ആക്രമണം ശക്തമായ സാഹചര്യത്തിൽ ജനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകി. സൈറൺ മുഴങ്ങുന്നതുവരെ വീടിനുള്ളിൽ തന്നെ തുടരാനും തുറസായ സ്ഥലങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കാനും ജമ്മു കശ്മീരിലെ ജനങ്ങൾ നിർദേശം നൽകി.

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിൽ പാക്കിസ്ഥാൻ ഒന്നിലധികം ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇവയെല്ലാം ഇന്ത്യയുടെ വ്യോമസേന നിർവീര്യമാക്കി. ജമ്മു കശ്മീരിലെ ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെയുള്ള 26 സ്ഥലങ്ങളിൽ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ശ്രീനഗർ, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക്ക, ലാൽഗഡ് ജട്ട, ജയ്സാൽമീർ, ബാർമർ, ക്വാർ ബെറ്റ്, ലഖി നള എന്നിങ്ങനെ രാജ്യാന്തര അതിർത്തിയിലും ഇന്ത്യ-പാക് നിയന്ത്രണ രേഖയിലും ഡ്രോണുകൾ കണ്ടെത്തിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു.

അതേസമയം, ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ജി 7 ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ജീവനിൽ ആശങ്കയുണ്ടെന്നും പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നും ഈ രാജ്യങ്ങളുടെ കൂട്ടായ്‌മ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യ-പാകിസ്ഥാന്‍ സംഘർഷം ലഘൂകരിക്കാൻ ആഗ്രഹിക്കുന്നെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയുമായും പാക്കിസ്ഥാനുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. 

Read More

Advertisment
Operation Sindoor Pakistan Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: