/indian-express-malayalam/media/media_files/2025/05/10/Q2IOHComHUkhiajphZae.jpg)
ചിത്രം: എക്സ്
ഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഫോണിൽ സംസാരിച്ചു. പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറുമായും റൂബിയോ സംസാരിച്ചതായാണ് വിവരം.
ഇന്ന് രാവിലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി സംഭാഷണം നടന്നതായി എസ്. ജയശങ്കർ എക്സ് പോസ്റ്റിൽ പറഞ്ഞു. ഇന്ത്യയുടെ സമീപനം എപ്പോഴും ഉത്തരവാദിത്തമുള്ളതാണെന്നും അത് അങ്ങനെതന്നെയാണ് തുടരുന്നതെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യയുടെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി പാക്കിസ്ഥാന്റെ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് ജയ്‌ശങ്കറുമായി റൂബിയോ സംസാരിച്ചത്.
തെറ്റായ കണക്കുകൂട്ടലുകൾ ഒഴിവാക്കാനും സംഘർഷം ലഘൂകരിക്കാനും ആശയവിനിമയം പുനഃസ്ഥാപിക്കാനുമുള്ള മാർഗ്ഗങ്ങൾ ഇരുരാജ്യങ്ങളും തിരിച്ചറിയേണ്ടതുണ്ടെന്ന് റൂബിയോ ഊന്നിപ്പറഞ്ഞതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. ഭാവിയിലെ സംഘർഷങ്ങൾ ഒഴിവാക്കാനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനായി അമേരിക്കയുടെ സഹായം മാർകോ റൂബിയോ വാഗ്ദാനം ചെയ്തതായി, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.
ഇന്ത്യ- പാക് സംഘർഷം എത്രയും വേഗം അവസാനിക്കുന്നതു കാണാനാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് വെള്ളിയാഴ്ച വൈറ്റ് ഹൗസ് പറഞ്ഞിരുന്നു.
Read More
- 26 സൈനിക കേന്ദ്രങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു: എന്തിനും സജ്ജമെന്ന് ഇന്ത്യ
- ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം; തിരിച്ചടിച്ച് ഇന്ത്യ
- വീണ്ടും പാക് പ്രകോപനം; ജമ്മുവിലും സാംബയിലും പത്താൻകോട്ടും ഡ്രോണുകൾ
- നാനൂറോളം പാക് ഡ്രോണുകൾ; രാജ്യത്തെ 36 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം; സ്ഥിരീകരിച്ച് ഇന്ത്യ
- പാക് വ്യോമാക്രമണത്തിന്റെ മുനയൊടിച്ച് എസ് 400; കരുത്തുകാട്ടി ഇന്ത്യയുടെ സ്വന്തം ആകാശ്
- ഇന്ത്യ-പാകിസ്ഥാൻ സംഘർഷം; ഐ.പി.എൽ മത്സരം നിർത്തിവെച്ചേക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.