scorecardresearch

Waqf Amendment: വഖഫ് ആഭ്യന്തരകാര്യം; ഇപ്പോൾ രാജ്യസുരക്ഷയ്ക്കാണ് പ്രാധാന്യം: ഒവൈസി

Waqf Amendment: പഹൽഗാം ഭീകരാക്രമണം പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്തതാണെന്നും ഇന്ത്യയിലേക്ക് തീവ്രവാദികളെ അയച്ചുകൊണ്ടിരുന്നാൽ തങ്ങൾക്ക് മിണ്ടാതിരിക്കുവാൻ ആവില്ലെന്നും ഒവൈസി പറഞ്ഞു

Waqf Amendment: പഹൽഗാം ഭീകരാക്രമണം പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്തതാണെന്നും ഇന്ത്യയിലേക്ക് തീവ്രവാദികളെ അയച്ചുകൊണ്ടിരുന്നാൽ തങ്ങൾക്ക് മിണ്ടാതിരിക്കുവാൻ ആവില്ലെന്നും ഒവൈസി പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
owaisi

അസറുദ്ദീൻ ഒവൈസി

Owaisi on Waqf Amendment Act: ഹൈദരബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷൻ സിന്ദൂരിനും കേന്ദ്ര സർക്കാരിന്റെ തുടർപ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നുണ്ടായത്. ഇതിൽ ഏറ്റവും ശക്തമായ പ്രതിപക്ഷ ശബ്ദങ്ങളിലൊന്നായിരുന്നു എ.ഐ.എം.ഐ.എം. നേതാവ് അസറുദ്ദീൻ ഒവൈസിയുടേത്. കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ ഹൈദരബാദിൽ കൂറ്റൻ റാലി നയിച്ച് ദിവസങ്ങൾക്കുള്ളിലാണ് പഹൽഗാം ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും കേന്ദ്ര സർക്കാരിന് പൂർണ പിന്തുണയുമായാണ് ഒവൈസി രംഗത്തെത്തിയത്. 

Advertisment

വഖഫ് ആഭ്യന്തരവിഷയമാണ്. ഇപ്പോൾ രാജ്യസുരക്ഷയ്ക്കാണ് ഓരോ പൗരനും നിലകൊള്ളേണ്ടതെന്ന് കഴിഞ്ഞദിവസം നൽകിയ ഒരഭിമുഖത്തിൽ ഒവൈസി വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം പാക്കിസ്ഥാനാണ്.

തീവ്രവാദ കേന്ദ്രങ്ങൾ മാത്രമേ ഇന്ത്യ ആക്രമിച്ചുള്ളു. സംഘർഷം രൂക്ഷമായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം പാക്കിസ്ഥാന് മാത്രമായിരിക്കുമെന്നും അഭിമുഖത്തിൽ ഒവൈസി വ്യക്താക്കി. പഹൽഗാം ഭീകരാക്രമണം പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്തതാണെന്നും ഒവൈസി കൂട്ടിചേർത്തു.  

ഭീകരാക്രമണത്തെ ആർക്കും ന്യായീകരിക്കാനാവില്ല

പഹൽഗാം ഭീകരാക്രമണത്തെ ആർക്കും ന്യായീകരിക്കാനാവില്ല. കൽമ ചൊല്ലാൻ അറിയാത്ത മുസ്ലീങ്ങളല്ലാത്തെ എല്ലാ പുരുഷൻമാരെയും അവരുടെ ഭാര്യമാരുടെയും മക്കളുടെയും മുമ്പിൽ വെച്ച് വെടിവെച്ചു കൊന്നു. എന്ത് നിർഭാഗ്യകരമാണ് ഇതെന്നും ഒവൈസി ചോദിച്ചു. പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് തീവ്രവാദികളെ അയച്ചുകൊണ്ടിരുന്നാൽ തങ്ങൾക്ക് മിണ്ടാതിരിക്കുവാൻ ആവില്ലെന്നും ഒവൈസി പറഞ്ഞു. 

Advertisment

പാക്കിസ്ഥാനെ അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും ഒവൈസി വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്താരാഷ്ട്ര വേദികളിൽ സമ്മർദ്ദം ശക്തമാക്കണം.  ചെനാബിലും ഝലം നദിയിലും അണക്കെട്ടുകൾ നിർമ്മിച്ച് പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നും അഭിമുഖത്തിൽ ഒവൈസി ആവശ്യപ്പെട്ടു. 

അതേസമയം, വഖഫിനെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാക്കുമെന്നും ഒവൈസി വ്യക്തമാക്കി. രാജ്യത്തിനുള്ളിലെ ആഭ്യന്തര വിഷയാണിത്.ഒരു ബാഹ്യശക്തി രാജ്യത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുമ്പോൾ രാഷ്ട്രീയത്തിന് അധീതമായി എല്ലാവരും ഒന്നിക്കണം. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഒറ്റക്കെട്ടാണെന്നും ഒവൈസി പറഞ്ഞു. 

Read More

Owaisi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: